ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നടി അഭിരാമി. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ സ്വാഭാവികമായി പറയുന്ന കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ അയാളെ എങ്ങനെ ആകും ബാധിക്കുക എന്ന് ആരും ചിന്തിക്കാറില്ലെന്ന് അഭിരാമി പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
തന്നെ കുറിച്ച് ഒരു ഓൺലാൻ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു കഴിഞ്ഞ ദിവസം അഭിരാമി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്.
എന്നാല്‍ വാര്‍ത്തയിലുള്ള രണ്ട് ചിത്രങ്ങളിലും തനിക്ക് ഒരേ ആത്മവിശ്വാസമാണ് ഉള്ളതെന്നും. ഇതില്‍ എന്ത് മാറ്റമാണ് ഉള്ളതെന്നും അഭിരാമി ചോദിച്ചു. സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായതോടെ ഓണ്‍ലൈന്‍ മാധ്യമം അഭിരാമിയോട് മാപ്പ് പറയുകയും ചെയ്തു. ഒരാളുടെ ലുക്കിനെ കുറിച്ച് പറയാതെ ആളുകളുടെ കഴിവിനെയും അവരുടെ നന്മയെയും ആത്മവിശ്വാസത്തെക്കുറിച്ചും നമുക്ക് സംസാരിക്കാം എന്നും അഭിരാമി വ്യക്തമാക്കി.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....