Connect with us

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് പുലിവാല് പിടിച്ച് നടി സീമ, വീണ്ടും അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത് നിരവധി പേര്‍

Malayalam

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് പുലിവാല് പിടിച്ച് നടി സീമ, വീണ്ടും അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത് നിരവധി പേര്‍

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് പുലിവാല് പിടിച്ച് നടി സീമ, വീണ്ടും അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത് നിരവധി പേര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സീമ. ഒരു കാലത്ത് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ സിനിമയിലെത്തിയത്. ആദ്യ ചിത്രം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാത്രമല്ല, ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു അവളുടെ രാവുകള്‍. ഇന്നും സീമയുടെ കരിയിറില്‍ എടുത്തു പറണ്ടേ ചിത്രമാണ് അവളുടെ രാവുകള്‍. വിവിധ ഭാഷകളിലായി 200 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1984, 85 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ സീമ ഏറെ പുലിവാല്‍ പിടിച്ചിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് സീമയുടെ വിവാദ പരാമര്‍ശം. പരിപാടിയുടെ അവതാരകയായിരുന്നത് റിമി ടോമി ആയിരുന്നു. സീമയോട് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൈസയും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം എന്നായിരുന്നു സീമ മറുപടിയായി പറഞ്ഞത്.

‘പിന്നെ, ആണുങ്ങള്‍ പ്രസവിക്കുന്നില്ലല്ലോ,’ എന്നും സീമ ചോദിച്ചു. പ്രസവിക്കുന്നതുകൊണ്ടാണ് സ്ത്രീകളുടെ സൗന്ദര്യം കുറയുന്നതെന്നാണ് സീമയുടെ പറഞ്ഞത്. എന്നാല്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴും അഭിമുഖങ്ങളിലും മറ്റും നിരവധി പേരാണ് സീമയോട് അവളുടെ രാവുകളെ കുറിച്ച് ചോദിക്കാറുള്ളത്. ഒരു അഭിമുഖത്തില്‍ അവളുടെ കരാവുകളില്‍ വീണ്ടും അഭിനയിക്കുമോ എന്നാള്‍ക്ക് സീമ നല്‍കിയ തക്കത്തായ മറുപടിയും ഏറെ വൈറലായിരുന്നു. ‘എന്റെ അടുത്ത് പലരും ചോദിച്ചു ചേച്ചി ‘അവളുടെ രാവുകള്‍’ എന്ന ചിത്രം വീണ്ടും അഭിനയിക്കാന്‍ കഴിയുമോ എന്ന്. ഞാന്‍ പറഞ്ഞ മറുപടി, ‘ഞാന്‍ അഭിനയിക്കാന്‍ റെഡിയാണ്.നിങ്ങള്‍ കാണാന്‍ റെഡിയാണോ’ എന്ന് ചോദിച്ചു. അത് കൊണ്ട് തന്നെ എന്നെ സംബന്ധിച്ച് പ്രായം എന്നതൊന്നും ഒരു വിഷയമേയല്ല”എന്നാണ് സീമ പറഞ്ഞത്.

തന്നെ സിനിമയിലേയക്ക് കൈപിടിച്ചുയര്‍ത്തികൊണ്ടുവന്ന ഐവി ശശി തന്നെയാണ് ജീവിതത്തിലും കൈപിടിച്ചത്. വിവാഹ ജീവിതത്തിലെ കാഴ്ചപ്പാടുകളെ കുറിച്ച് ഒരഭിമുഖത്തില്‍ സീമ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.മകള്‍ വിവാഹം കഴിച്ച സമയത്ത് താന്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും നടി മനസുതുറന്നു. വിവാഹ ജീവിതത്തില്‍ രണ്ട് പേരും പരസ്പരം അഡ്ജസ്റ്റ് ചെയ്യണമെന്ന് സീമ പറയുന്നു. എന്റെ മകളുടെ വിവാഹ സമയത്ത് ഞാന്‍ അവള്‍ക്ക് പററഞ്ഞുകൊടുത്തത് ഭര്‍ത്താവാണ് നിന്റെ ലോകം, ജീവിതത്തില്‍ എന്ത് പ്രശ്നമുണ്ടായാലും അഡ്ജസ്റ്റ് ചെയ്ത് അങ്ങ് പോകണം എന്നായിരുന്നു.

ആണായാലും പെണ്ണായാലും പരസ്പരം മനസിലാക്കി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. രണ്ട് പേര്‍ക്കും ഈഗോ തലയില്‍ കയറിയാല്‍ പ്രശ്നമാണ്. ഞാനും ശശിയേട്ടനും തമ്മിലുളള ദാമ്പത്യജീവിതം രസമായിരുന്നു. ശശിയേട്ടന്‍ ഒരു വകയും മിണ്ടില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. മലയാള സിനിമയിലെ അത്രയും വലിയ സംവിധായകന്‍ വീട്ടില്‍ വന്നാല്‍ നിശബ്ദനാണ്. ഞാന്‍ ആയിരിക്കും കലപില പറയുന്നത്. സിനിമയൊന്നും ഞങ്ങള്‍ക്കിടെയില്‍ വിഷയമാകാറില്ലായിരുന്നു. സീമ പറഞ്ഞു.

അതേസമയം സീമയുടെയും ഐവി ശശിയുടെയും മകന്‍ അനി ഐവി ശശി ഇപ്പോള്‍ സിനിമാ രംഗത്ത് സജീവമാണ്. മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്‌കാരം നേടിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് അനി. കൂടാതെ അനി ഐവി ശശി സംവിധാനം ചെയ്ത ആദ്യ ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, നിത്യാ മേനോന്‍, റിതു വര്‍മ്മ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Continue Reading
You may also like...

More in Malayalam

Trending