സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയ ശേഷമാണ് സൗബിന് ഷാഹിര്‍ നായകനായി മാറിയത്. സഹനടനായി വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും സൗബിന്റെ സംവിധാനത്തിലെത്തിയ പറവ സൂപ്പര്‍ ഹിറ്റായിരുന്നു.
ഇപ്പോഴിതാ തനിക്ക് സിനിമയിൽ നിന്ന് ആദ്യമായി ലഭിച്ച വേതനത്തെ സംബന്ധിച്ചുളള രസകരമായ സംഭവം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം. സംവിധായകൻ ഫാസിൽ തനിക്ക് നൽകിയ പ്രതിഫലം അതേ പോലെ വാപ്പയ്ക്ക് നൽകിയെന്നും പക്ഷേ അതിൽ രസകരമായ മറ്റൊരു ട്വിസ്റ്റ് ഉണ്ടെന്നും സൗബിൻ പറയുന്നു.
സൗബിന്റെ വാക്കുകൾ
ക്രോണിക് ബാച്ചിലറിലാണ് എനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. ആ സിനിമയുടെ പ്രൊഡക്ഷൻ കണ്ട്രോളർ എൻ്റെ വാപ്പയായിരുന്നു. ഞാൻ എഡിയായി ജോലി നോക്കിയ ചിത്രത്തിൽ നിന്ന് എനിക്ക് അന്ന് ലഭിച്ചത് 2000 രൂപയാണ്.
ക്രോണിക് ബാച്ചിലറിൻ്റെ നിർമ്മാതാവായ സംവിധായകൻ ഫാസിൽ സാറാണ് എനിക്ക് ആദ്യമായി പ്രതിഫലം നൽകിയത്. ‘ഇവന് പൈസ ഒന്നും കൊടുക്കേണ്ട’ എന്ന് വാപ്പ പറഞ്ഞെങ്കിലും, ഞാൻ ചെയ്ത ജോലിക്ക് ഫാസിൽ സാർ എനിക്ക് കൃത്യമായ വേതനം തന്നു. അത് ഞാൻ അത് പോലെ വാപ്പയുടെ കയ്യിൽ കൊടുത്തു. അത് കഴിഞ്ഞാണ് ട്വിസ്റ്റ്. 2000 രൂപ കൊടുത്തിട്ട്, വാപ്പയുടെ കയ്യിൽ നിന്ന് നാലായിരം രൂപ വാങ്ങി ഞാൻ ആ സിനിമ കഴിഞ്ഞപ്പോൾ ടൂർ പോയി”.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....