Connect with us

പ്രതിസന്ധിഘട്ടത്തില്‍ കുടുംബവും സ്‌നേഹിക്കുന്നവരും തന്നോടൊപ്പം നിന്നിരുന്നു, ജീവിതത്തില്‍ കൂടെ നില്‍ക്കുന്നവരേയും അല്ലാത്തവരേയും തിരിച്ചറിയാന്‍ കഴിഞ്ഞു; വീണ്ടും വൈറലായി അഭിമുഖം

Malayalam

പ്രതിസന്ധിഘട്ടത്തില്‍ കുടുംബവും സ്‌നേഹിക്കുന്നവരും തന്നോടൊപ്പം നിന്നിരുന്നു, ജീവിതത്തില്‍ കൂടെ നില്‍ക്കുന്നവരേയും അല്ലാത്തവരേയും തിരിച്ചറിയാന്‍ കഴിഞ്ഞു; വീണ്ടും വൈറലായി അഭിമുഖം

പ്രതിസന്ധിഘട്ടത്തില്‍ കുടുംബവും സ്‌നേഹിക്കുന്നവരും തന്നോടൊപ്പം നിന്നിരുന്നു, ജീവിതത്തില്‍ കൂടെ നില്‍ക്കുന്നവരേയും അല്ലാത്തവരേയും തിരിച്ചറിയാന്‍ കഴിഞ്ഞു; വീണ്ടും വൈറലായി അഭിമുഖം

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണാ കാവ്യ മാധവന്‍. സിനിമയില്‍ സജീവമല്ലെങ്കില്‍പ്പോലും നിരവധി ആരാധകരാണ് ഈ താരസുന്ദരിയ്ക്കുള്ളത്. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് മലയാള സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്.

തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികയായി ഉയരാന്‍ കാവ്യയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

സിനിമയിലെ തങ്ങളുടെ ഇഷ്ട താരജോഡികള്‍ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇരുവരുടെയും മകളായ മഹാലക്ഷ്മിയ്ക്കും ആരാധകര്‍ ഏറെയാണ്. ദിലീപിനും കാവ്യയ്ക്കും ഒപ്പം പൊതു ചടങ്ങുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള കൊച്ചു സുന്ദരിയെ കുറിച്ചും ആരാധകര്‍ എപ്പോഴും തിരക്കാറുണ്ട്. കുടുംബത്തോടൊപ്പം എത്തുന്ന ഇവരുടെ ചിത്രം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയ ഫാന്‍സ് ഗ്രൂപ്പുകളിലടക്കം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മനോരമ ന്യൂസിന് കാവ്യ നല്‍കിയ ഒരു പഴയ അഭിമുഖമാണ്.

മഞ്ജു വാര്യരുമായുള്ള സൗഹൃദത്തെ കുറിച്ചും തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളെ കുറിച്ചുമാണ് നടി പറയുന്നത് . ആ പഴയ അഭിമുഖം വീണ്ടും പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരിക്കുകയാണ്.വിവാഹത്തോടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നാണ് കാവ്യ പറയുന്നത്. മുന്‍പ് ആളുകളെ അങ്ങനെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജീവിതത്തില്‍ കല്യാണമാണ് എല്ലാമെന്നും അതിനപ്പുറം വേറെയൊന്നുമില്ലെന്നുമൊക്കെയാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ അത് മാറി. വിവാഹത്തിന് അപ്പുറം ജീവിതം ഉണ്ടെന്ന് മനസ്സിലായി. പ്രതിസന്ധിഘട്ടത്തില്‍ തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും തന്നോടൊപ്പം തന്നെ നിന്നിരുന്നു. ജീവിതത്തില്‍ കൂടെ നില്‍ക്കുന്നവരേയും അല്ലാത്തവരേയും തിരിച്ചറിയാന്‍ കഴിഞ്ഞു. വിവാഹ മോചനത്തിന് ശേഷം കൂടുതല്‍ ദൈവ വിശ്വാസി ആയെന്നും കാവ്യ പറയുന്നു.

ഞാന്‍ എത്തിയത് തനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിയാനും അച്ഛന്റേയും അമ്മയുടേയും അരികിലേക്ക് എത്തിക്കാനും ഇടപെട്ടത് ദൈവം തന്നെയാണ്. വീണ്ടും സിനിമയിലേക്കുള്ള തിരിച്ചുവരവൊന്നും അപ്പോള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇനി എന്ത് എന്നൊരു വലിയ ചോദ്യം തന്റെ മനസ്സിലുണ്ടായിരുന്നതായും കാവ്യപറയുന്നുണ്ട്. ദിലീപേട്ടനെക്കാളും തന്റെ വിഷമങ്ങള്‍ പങ്കുവെച്ചത് മഞ്ജു ചേച്ചിയോടായിരുന്നു.

സിനിമ ജീവിതം വീണ്ടു ആരംഭിച്ചപ്പോള്‍ തനിക്ക് വലിയ പിന്തുണ നല്‍കിയത് ദിലീപേട്ടനും മഞ്ജു ചേച്ചിയുമായിരുന്നു. സിനിമയിലുള്ള ഒരാളെന്ന നിലയില്‍ മഞ്ജു ചേച്ചിയോടാണ് കാര്യങ്ങള്‍ പറഞ്ഞത്. തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ദിലീപേട്ടന്റെ പേര് വലിച്ചിഴയ്ക്കുന്നതില്‍ ഒരുപാട് സങ്കടമുണ്ട്. താന്‍ നന്നായി അഡജ്സ്റ്റ് ചെയ്യുന്നയാളെന്ന് എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. അത്രയ്ക്ക് പറ്റാതെ വന്നപ്പോഴായിരിക്കാം അവിടെ നിന്ന് പോന്നതെന്ന് അവര്‍ക്ക് മനസ്സിലാവുമെന്നുമായിരുന്നു കാവ്യ അഭിമുഖത്തില്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top