Malayalam
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മനപൂര്‍വ്വം പറഞ്ഞു..വേദികളിൽ അമിത പ്രാധാന്യം ലഭിക്കുന്നു; ഭക്ഷണത്തിൽ വേർതിരിവ്; വിജയ് യേശുദാസിനെ പൊളിച്ചടുക്കി കൗശിക് മേനോന്
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മനപൂര്‍വ്വം പറഞ്ഞു..വേദികളിൽ അമിത പ്രാധാന്യം ലഭിക്കുന്നു; ഭക്ഷണത്തിൽ വേർതിരിവ്; വിജയ് യേശുദാസിനെ പൊളിച്ചടുക്കി കൗശിക് മേനോന്
ഗായകനും ഗാനഗന്ധര്വ്വന് യേശുദാസിന്റെ മകനുമായ വിജയ് യേശുദാസുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നിൽക്കെ നിർണ്ണായകമായ വെളിപ്പെടുത്തലാണ് വിജയ് നടത്തിയത്.
ഇനി മലയാള സിനിമയില്‍ പാടില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
സംഭവം ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി വിജയ് വീണ്ടും രംഗത്തെത്തി. താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നായിരുന്നു വിജയിയുടെ വാദം. സംഭവത്തില്‍ പ്രമുഖര്‍ ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിജയിയെ തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് മലയാളം ഗായകന് കൗശിക് മേനോന്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വിജയ് യേശുദാസ് ഇതെല്ലാം മനപൂര്‍വ്വം പറഞ്ഞതാണെന്ന് കൗശിക് മേനോന് പറയുന്നു. യേശുദാസിന്റെ മകന് വിജയ് യേശുദാസിന് വേദികളില്‍ കിട്ടുന്നത് അമിതമായ പ്രാധാന്യമാണെന്നും കൗശിക് ചൂണ്ടിക്കാട്ടുകയാണ്. ഒരു അവാര്‍ഡ് ദാനം പോലെ ഉള്ള ചടങ്ങില്‍ പോലും അവാര്‍ഡ് വാങ്ങിക്കുന്ന ആളേക്കാള്‍ വലിയ പരിഗണനയാണ് വിജയ് യേശുദാസിനു ലഭിക്കുന്നത്. വലിയവരായ മ്യുസീഷ്യന്മാര് എല്ലാം ഇരിക്കുമ്ബോള്‍ തന്നെയാണ് ഈ അമിത പരിഗണന.ഇതെല്ലാം അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലാണ് ലഭിക്കുന്നത്. ഒന്നിച്ചുള്ള പരിപാടിയില്‍ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം ആണോ അദ്ദേഹം കഴിക്കുന്നത്. അത് കഴിക്കുമോ എന്നു പോലും അറിയില്ല. കാരണം ഇത്തരം സന്ദര്‍ഭത്തില്‍ ഞങ്ങള്‍ എല്ലാവരോടും ചോദിക്കാതെ വിജയ് യേശുദാസിനോട് മാത്രം ഇത് കഴിക്കുമോ എന്ന് സ്പെഷ്യലായി വന്ന് അന്വേഷിക്കുന്നത് ഉണ്ടായിട്ടുണ്ട്. ഒന്നിച്ച് ഭക്ഷണം കഴിക്കുമ്ബോള്‍ പോലും അവിടെ ഉണ്ടാകുന്ന വേര്‍തിരിവുകള്‍ ആണ് കൗശിക് മേനോന് സൂചിപ്പിക്കുന്നത്.
അച്ഛന്റെ പാത പിന്തുടര്ന്ന് മലയാള സംഗീത ലോകത്തേക്ക് പിച്ചവച്ച വിജയ് തൊട്ടതെല്ലാം പൊന്നായിരുന്നു. സ്വന്തം പ്രതിഭ കൊണ്ട് ഉയരങ്ങളിലേക്ക് ചേക്കേറിയ വിജയ്യെ തേടി ചുരുങ്ങിയ കാലം കൊണ്ട് മികച്ച അവസരങ്ങളും അംഗീകാരങ്ങളും എത്തി. ഹൃദ്യമായ ആ സംഗീതയാത്ര മലയാളത്തിനും തമിഴും തെലുങ്കും പോലുള്ള അന്യദേശങ്ങള്‍ക്കും പ്രിയങ്കരമായി. ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു.
മൂന്നു തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിൽ മികച്ച ഗായകനുള്ള അവാർഡ് വിജയ് യേശുദാസിനെ തേടിയെത്തിയത്. നിവേദ്യം, ഗ്രാൻഡ് മാസ്റ്റർ, ഇന്ത്യൻ റുപ്പി, പ്രേമം, സ്പിരിറ്റ്,ജോസഫ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഒരുപിടി ഹിറ്റ് ഗാനങ്ങൾ വിജയ് മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
