Malayalam
ഡിമ്പൽ വന്നപ്പോൾ ആ ഭയം അലട്ടി! രമ്യയോട് പറഞ്ഞ രഹസ്യം! ഞങ്ങൾക്കിടയിലെ അകലം വെളിപ്പെടുത്തി സൂര്യ
ഡിമ്പൽ വന്നപ്പോൾ ആ ഭയം അലട്ടി! രമ്യയോട് പറഞ്ഞ രഹസ്യം! ഞങ്ങൾക്കിടയിലെ അകലം വെളിപ്പെടുത്തി സൂര്യ
ബിഗ് ബോസ് ആദ്യ സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലായത് പോലെ മറ്റൊരു പ്രണയത്തിന് വേണ്ടിയാണ് ഏവരും കാത്തിരുന്നത്.
മൂന്നാം സീസണിലും മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞ് സൂര്യ എത്തിയിരുന്നു. എന്നാലത് വണ്‍സൈഡ് പ്രണയമായി മാറി. ഇതിന്റെ പേരില്‍ സൂര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവും പൊതുസമൂഹത്തില്‍ ഉയര്‍ന്ന് വന്നു.
പുറത്ത് വന്നതിന് ശേഷം തന്റെ പ്രണയം ഒരു ഗെയിം പ്ലാന്‍ ആയിരുന്നില്ലെന്ന് സൂര്യ തുറന്ന് പറഞ്ഞിരുന്നു. മണിക്കുട്ടനോട് തോന്നിയത് യഥാര്‍ഥ പ്രണയം തന്നെ ആയിരുന്നു. വേണമെങ്കില്‍ സൗഹൃദമെന്ന് നടിക്കാമായിരുന്നെങ്കിലും അതിന് സാധിക്കാതെ പോവുകയായിരുന്നു എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂര്യ തുറന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അഭിമുഖത്തിൽ ഡിംപിലിനെ കുറിച്ചും സൂര്യ വാചാലയായിരുന്നു..
ഡിംപല്‍ എന്റെ ഒരു ഓപ്പോസിറ്റ് കണ്ടസ്റ്റന്റ് ആണെങ്കില്‍ പോലും എന്റെ ഒരു കൂട്ടുകാരി ആയിരുന്നു. ഇടക്ക് അടികൂടുമായിരുന്നു എങ്കിലും സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ വിഷയവുമായി ബന്ധപ്പെട്ട പോകേണ്ടി വന്നപ്പോള്‍ എല്ലാവര്‍ക്കും ഇതുപോലെ ഫാമിലി ഉള്ളത് കൊണ്ട് സങ്കടം ആയി.
തിരിച്ചു വന്നപ്പോള്‍ സന്തോഷം തന്നെ ആയിരുന്നു. എങ്കിലും ആ കൊടുക്കുന്ന പിന്തുണ തിരിച്ച് കിട്ടിയില്ല. എവിടെയൊക്കെയോ ഒരു അകല്‍ച്ച ഫീല്‍ ചെയ്തിരുന്നുവെന്നാണ് സൂര്യ പറയുന്നത്
ഡിംപിലിന്റെ മടങ്ങി വരവിന് ശേഷം സൂര്യ അധികം ഡിംപലിനോട് മിണ്ടിയിരുന്നില്ല. ഇത് പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു . തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു സൂര്യയും ഡിംപലും.സൂര്യയോട് ഇതിനെ കുറിച്ച് മണിക്കുട്ടൻ ചോദിക്കുകയും ചെയ്തിരുന്നു. സൂര്യയോട് ഓക്കെ അല്ലേ എന്നായിരുന്നു മണിക്കുട്ടൻ ചോദിച്ചത്. അതെയെന്നും ഡിപംലിനോട് ഈ അവസ്ഥയിൽ ഒന്നും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടാണ് മിണ്ടാത്തതെന്നും സൂര്യ പറഞ്ഞത്
അതേസമയം ഡിംപല്‍ തിരിച്ചുവന്നതോടെ സൂര്യയാകെ പേടിച്ചിരിക്കുകയാണെന്ന് രമ്യ സായ് വിഷ്ണുവിനോട് പറഞ്ഞത്. തന്റെ പുറത്തെ ഇമേജ് ഡിംപല്‍ അറിഞ്ഞു കാണുമോ എന്ന ആശങ്ക സൂര്യ തന്നോട് പങ്കുവച്ചുവെന്നും രമ്യ സായിയോട് വെളിപ്പെടുത്തിയിരുന്നു. ഡിംപല്‍ വന്നതിന് ശേഷം സൂര്യ അകന്നു നടക്കുകയാണെന്ന കാര്യം മണിക്കുട്ടന്‍ സൂര്യയോട് തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡിംപല്‍ വന്നതില്‍ തനിക്ക് സന്തോഷവും സങ്കടവുമില്ലെന്നായിരുന്നു സൂര്യ പറഞ്ഞത്.
