Connect with us

മായ ഏഞ്ചലോയുടെ ”And I still Rise’, ; പുനരാഖ്യാനവുമായി റിമ കല്ലിങ്കല്‍!

Malayalam

മായ ഏഞ്ചലോയുടെ ”And I still Rise’, ; പുനരാഖ്യാനവുമായി റിമ കല്ലിങ്കല്‍!

മായ ഏഞ്ചലോയുടെ ”And I still Rise’, ; പുനരാഖ്യാനവുമായി റിമ കല്ലിങ്കല്‍!

സിനിമാ ഇന്റസ്ട്രിയിലെ സ്ത്രീ കൂട്ടായ്മകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് റിമ കല്ലിങ്കൽ . കാര്യങ്ങള്‍ തുറന്ന് പറയുന്നതിന് ആരെയും ഭയക്കാത്ത റിമ മറ്റുള്ളവരുടെ അഭിപ്രായ വ്യത്യാസങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ട്.

മലയാള സിനിമയിലെ ‘ഫെമിനിച്ചികൾ ‘ എന്ന വിമര്‍ശനത്തിൽ ഉൾപ്പെട്ടപ്പോഴും അഭിമാനത്തോടെ അതിനെ സ്വീകരിച്ച നടി . സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകൾക്കും ഒരർത്ഥമുണ്ടായിരിക്കും. അത്തരത്തിൽ ഒരു നൃത്താവിഷ്കാരമാണ് റിമയുടേതായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വര്‍ണ്ണവിവേചനത്തിന്റെ ഇരുണ്ട നാളുകളിലൂടെ കടന്ന് പോയ തന്റെ അനുഭവങ്ങള്‍ അമേരിക്കൻ കവയിത്രിയായ മായ ഏഞ്ചലോ ശക്തമായ ശബ്ദത്തില്‍ സംസാരിച്ചപ്പോള്‍ അത് പ്രചോദനമായത് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കാണ്.

മായ ഏഞ്ചലോയുടെ കവിതകള്‍ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തില്‍ ഏത് വര്‍ഗത്തിലുള്ള സ്ത്രീകള്‍ക്കും സ്വന്തം ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ സാധിക്കും. അതിനാലാണ് അവരുടെ കവിതകള്‍ സ്ത്രീ ശാക്തീകരണത്തിന്റെ പാതയില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായതും.

അത്തരത്തില്‍ ഒരു കവിതയുടെ ദൃശ്യാവിഷ്‌കാരം തന്റെ രീതിയില്‍ ചെയ്തിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. അതിജീവനത്തിന്റെ എഴുത്തുകാരി മായ ഏഞ്ചലോയുടെ ”And I still Rise’ എന്ന കവിതയുടെ ആത്മാവ് തൊട്ടറിയാനുള്ള ഒരു എളിയ ശ്രമമാണിത്. ഈ പ്രതിസന്ധി കാലത്ത് കവിയുടെ ഈ വരികള്‍ ഉണര്‍വും ശക്തിയും പ്രതീക്ഷയും കാണുന്നവര്‍ക്ക് നല്‍കട്ടെ എന്നും റിമ വ്യക്തമാക്കി.

റിമയുടെ വാക്കുകള്‍:

വര്‍ണ്ണവിവേചനത്തിന്റെ ഇരുണ്ട നാളുകളില്‍, ആ വിവേചനത്തിലൂടെ കടന്ന് പോയ അനുഭവങ്ങള്‍, ഒരു കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീക്ക് മാത്രം എഴുതാനാകുന്ന അസാമാന്യ ധൈര്യത്തോടെയും, തീക്കരുത്തോടെയും മായാ ആഞ്ചലോ സംസാരിക്കുന്നുണ്ട് ‘And Still I Rise’ എന്ന കവിതയിലൂടെ!

എങ്കിലും, ഒരു സ്ത്രീ എന്ന നിലയിലുള്ള മായാ ആഞ്ചലോയുടെ പ്രതിഷേധവും, എഴുത്തും, ജീവിതവും പലതരത്തില്‍ വിവേചനങ്ങള്‍ക്ക് വിധേയമാകുന്ന ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ ശബ്ദമാണ് എന്നതില്‍ തര്‍ക്കമില്ല. അത് കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ പ്രതിഷേധങ്ങളിലും സമരങ്ങളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല. നിഷേധത്തിന്റേയും, പ്രതിഷേധത്തിന്റേയും അഗ്‌നി എല്ലായിടത്തുമുള്ള സ്ത്രീകള്‍ക്ക്

പകര്‍ന്നു കൊടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്കും ചെറുതല്ല. കാലങ്ങള്‍ക്കിപ്പുറം, നാടുകള്‍ക്കിപ്പുറം എന്നെപ്പോലെ ഒരാള്‍ക്ക് തകര്‍ന്നു വീഴുമെന്ന് തോന്നുമ്പോഴൊക്കെ വീണ്ടും ഉണര്‍വോടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ മായാ അഞ്ചലോയുടെ ജീവിതവും കവിതയും പ്രചോദനമായിട്ടുണ്ട് എന്ന് ഉറപ്പോടെ പറയാനാകും.

അതിജീവനത്തിന്റെ എഴുത്തുകാരി മായ ഏഞ്ചലോയുടെ ”And I still Rise’ എന്ന കവിതയുടെ ആത്മാവ് തൊട്ടറിയാനുള്ള ഒരു എളിയ ശ്രമമാണിത്. ഈ കെട്ട കാലത്ത് കവിയുടെ വരികള്‍ എനിക്ക് നല്കിയ ഉണര്‍വും ശക്തിയും പ്രതീക്ഷയും ഇത് കാണുന്നവര്‍ക്കും ഉണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.

about rima kallinkal

More in Malayalam

Trending

Recent

To Top