ഇന്നലെ ഒരു പ്രോമോ വന്നപ്പോൾ തുടങ്ങിയ ചോദ്യമാണ്.. സൂര്യയ്ക്ക് എന്തുപറ്റി സൂര്യയ്ക്ക് എന്ത് പറ്റി … സൂര്യ പോകണം എന്നാഗ്രഹിച്ച.. ഒന്ന് പുറത്താക്ക് ബിഗ് ബോസ്സേ എന്നൊക്കെ പറഞ്ഞ് നടന്നവരും ഇവിടെ സൂര്യ പോയോ പോയില്ലേ എന്നുള്ള കടുകട്ടി അന്വേഷണത്തിലാണ്..
അപ്പോൾ 91 ആം എപ്പിസോഡിലേക്ക് വരാം… ഗ്രൂപ്പ് എന്നത് മെൻഷൻ ചെയ്തു തന്നെയാണ് ലാലേട്ടൻ സംസാരിച്ചു തുടങ്ങിയത്. പക്ഷെ അവിടെയും മണിക്കുട്ടന്റെ ഒരു കാര്യമേ..മണിക്കുട്ടൻ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്? അതായത് ലാലേട്ടൻ അവിടെ ആ കംഫോർട്ട് സോൺ എന്ന വാക്ക് മണിക്കുട്ടൻ പറഞ്ഞു എന്നൊന്ന് പറഞ്ഞപ്പോൾ മണികുട്ടന്റെ ഫേസ് പോയത് നിങ്ങൾ ശ്രദ്ധിച്ചില്ലേ …
പിന്നെ ലാലേട്ടൻ എല്ലാവരോടും ഇതൊക്കെ തന്നെ ചോദിച്ചു.. പിന്നെ.. മറ്റൊരു കാര്യം റംസാന്റെ ഡിറക്റ്റ് നോമിനേഷൻ കഴിഞ്ഞു,,, പക്ഷെ ഇനി എല്ലാവരും നോമിനേഷനിലാണ്..