Malayalam
രമ്യ പുറത്തായാല്‍ കൂടുതല്‍ ഗുണം സായിക്കോ? വൈറലായി സോഷ്യൽ മീഡിയ കുറിപ്പ് !
രമ്യ പുറത്തായാല്‍ കൂടുതല്‍ ഗുണം സായിക്കോ? വൈറലായി സോഷ്യൽ മീഡിയ കുറിപ്പ് !
ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ നിരവധി മാറ്റങ്ങളാണ് ഷോയിലും മത്സരാർത്ഥികൾക്കിടയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത് .വ്യത്യസ്തയാർന്ന ടാസ്കുകളിലൂടെ ഇപ്പോൾ കുറെ കൂട്ടുകെട്ടുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഷോയുടെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രമ്യ പണിക്കരും സായി വിഷ്ണുവും. രമ്യയുമായി ആദ്യം വലിയ അടുപ്പമില്ലാതിരുന്ന സായി പാവക്കൂത്ത് ടാസ്കിലൂടെയാണ് കൂടുതലായി സംസാരിക്കാന്‍ തുടങ്ങിയത്. റംസാനുമായുളള സൗഹൃദം ഇല്ലാതായ ശേഷം ഒറ്റയ്ക്കാണ് സായി ഗെയിം കളിച്ചത്.
എന്നാല്‍ പിന്നീട് രമ്യയോട് എല്ലാ കാര്യങ്ങളും പങ്കുവെച്ച് ഗെയിം കളിക്കാന്‍ തുടങ്ങി സായി. നിലവില്‍ ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് ഇരുവരും. സായി ഫൈനലില്‍ എത്തുമെന്ന് മുന്‍പ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രവചിച്ചിരുന്നു. മണിക്കുട്ടന്, കിടിലം ഫിറോസ് എന്നിവര്‍ക്ക് പുറമെയാണ് സായിയും ഫൈനലിസ്റ്റായി എത്തുമെന്ന് പറഞ്ഞത്. അതേസമയം രമ്യ ഇന്ന് പുറത്താവുകയാണെങ്കില്‍ കൂടുതല്‍ ഗുണം സായി വിഷ്ണുവിനായിരിക്കും എന്ന് ബിഗ് ബോസ് ആരാധകന് അഭിപ്രായപ്പെട്ടിരുന്നു.
ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സയ്യിദ് ഇബ്രാഹിം എന്ന പ്രേക്ഷകനാണ് കുറിപ്പുമായി എത്തിയത്. ഇന്നത്തെ എപ്പിസോഡില്‍ രെമ്യ ഔട്ട് അയാല്‍ അവിടെ കൂടുതല്‍ ഗുണം സായിക്ക് ആയിരിക്കും എന്നാണ് പോസ്റ്റില്‍ പറയുന്നത്. സായിയുമായി കൂടി ഫിറോസിനെ കടത്തി വെട്ടുന്ന പ്രകടനമാണ് ഈ ജോഡി ഇപ്പോ ബിഗ്ഗ്ബോസ് ന് അകത്തു കാഴ്ചവെക്കുന്നത്.
അവര്‍ ചെയ്യുന്ന നല്ല പെര്‍ഫോമന്‍സ് പോലും ജനങ്ങള്‍ക്ക് ഇടയില്‍ മുങ്ങി പോകുന്ന രീതിയില്‍ പരദൂഷണത്തിന്റെ അങ്ങേ അറ്റമാണ്. ഫിറോസ്- ഭാഗ്യലക്ഷ്മിയെ എത്രയൊക്കെ ഇതിന്റെ പേരില്‍ കുറ്റം പറഞ്ഞവരാണ് നമ്മളൊക്കെ. സായിയെ ഇഷ്ടപ്പെടുന്നവര്‍ പോലും കരുതുന്നുണ്ടാവും.. ഈ ജോടിയില്‍ നിന്ന് സായി ഒന്ന് രക്ഷപെട്ടിരുന്നെകില് എന്ന്. ഒറ്റക് നിന്ന് കളിക്കാം സായിക്ക്, സയിദ് കുറിച്ചു.
അതേസമയം ബിഗ് ബോസിന്റെ ഇന്നത്തെ എപ്പിസോഡില്‍ പുറത്താവുന്നത് ആരെന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സൂര്യയും രമ്യയും പുറത്താവാനാണ് സാധ്യതയെന്നാണ് പലരും പറയുന്നത്. ഇവര്‍ക്ക് പുറമെ റംസാനും പുറത്താവാനുളള ചാന്‍സുണ്ടെന്നും ചിലര്‍ പറയുന്നു. മണിക്കുട്ടന്, സായി, റിതു മന്ത്ര തുടങ്ങിയവരാണ് എവിക്ഷന് ലിസ്റ്റിലുളള മറ്റ് മല്‍സരാര്‍ത്ഥികള്‍.
ഇവര്‍ മൂന്ന് പേരും പുറത്താകാനുളള സാധ്യതകള്‍ കുറവാണ്. കാരണം പലരും ഫൈനലില്‍ എത്തുമെന്ന് പറഞ്ഞ മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടന്, റിതു, സായി എന്നിവര്‍. കൂടാതെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫാന്‍സുളള മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഇത്തവണയും ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
ഡിംപല്‍ കൂടി വന്നതോടെ നിലവില്‍ പത്ത് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് വീട്ടിലുളളത്. നോബിയാണ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായത്. ഇന്നലെ നടന്ന ക്യാപ്റ്റന്‍സി ടാസ്ക്കില് നോബിക്ക് പകരം മല്‍സരിച്ച് അനൂപ് ഒന്നാമത് എത്തുകയായിരുന്നു. സായിയും രമ്യയും കഴിഞ്ഞ ദിവസം ജയിലിലേക്ക് പോയെങ്കിലും അവരെ ഉടനെ മോചിപ്പിച്ചിരുന്നു. ജയിലില്‍ അയച്ച സമയത്തും ഇരുവരും മറ്റുളളവരുടെ ഗെയിമിനെ കുറിച്ച് സംസാരിച്ചിരുന്നു.
about bigg boss
