കരള്‍ മാറ്റി വെക്കല്‍ മാത്രമാണ് ഏക പരിഹാരം, ചികിത്സയുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഹൃദയസംബന്ധമായി പ്രശ്നമുണ്ടാകുന്നത്… ഇതോടെ സ്ഥിതി ഗുരുതരാവസ്ഥയിലായി.. നിലവിൽ കരള്‍ മാറ്റിവെക്കാന്‍ സാധിക്കുകയില്ല; അച്ഛന്റെ അവസ്ഥയെ കുറിച്ച് മകൾ

സാന്ത്വനം പരമ്പരയിലെ പിള്ളച്ചേട്ടനായി എത്തിയ നടന് കൈലാസ് നാഥിനെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്.
‘നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ എറണാകുളം റെനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ് അദ്ദേഹം. ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം .
സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് നല്കിയാല് വലിയ സഹായമായിരിക്കും എന്നായിരുന്നു സീരിയൽ താരം സജിന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഈ വാർത്ത പുറം ലോകം അറിയുന്നത്
ഇപ്പോഴിതാ തന്റെ അച്ഛന്റെ അവസ്ഥയെ കുറിച്ച് കൈലാസ് നാഥിന്റെ മകളും നടിയുമായ ധന്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ധന്യ മനസ് തുറന്നത്. എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്നും നിലവിലെ അവസ്ഥ എന്താണെന്നും ധന്യ വീഡിയോയില്‍ പറയുന്നു.
മറ്റ് ചില രോഗങ്ങളുണ്ടായിരുന്നു അച്ഛന്. ഇതിന്റെ ഭാഗമായി നടത്തിയൊരു പരിശോധനയിലാണ് കരള്‍ സംബന്ധിച്ച രോഗമുണ്ടെന്ന് കണ്ടെത്തിയതെന്നാണ് മകള്‍ പറയുന്നത്. കരള്‍ മാറ്റി വെക്കല്‍ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇതിന്റെ ചികിത്സയുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഹൃദയസംബന്ധമായി പ്രശ്നമുണ്ടാകുന്നത്. ഇതോടെ സ്ഥിതി ഗുരുതരാവസ്ഥയിലെത്തുകയായി
നിലവിലെ സാഹചര്യത്തില്‍ കരള്‍ മാറ്റിവെക്കാന്‍ സാധിക്കുകയില്ല. ഹൃദയത്തിന്റെ നില സ്റ്റേബിള്‍ ആയാല്‍ മാത്രമേ കരള്‍ മാറ്റിവെക്കല്‍ പോലുള്ളത് ചെയ്യാന്‍ സാധിക്കുയുള്ളുവെന്നാണ് മകള്‍ പറയുന്നത്. ഇതോടെയാണ് തങ്ങള്‍ സഹായം ചോദിച്ചുകൊണ്ട് എത്തിയതെന്നും എത്ര രൂപയോളം ചിലവാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നും അവര്‍ പറയുന്നു.
അതേസമയം തങ്ങള്‍ക്ക് ഒരുപാട് പിന്തുണ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സംഘടനവഴിയും മറ്റും അറിഞ്ഞ് പലരും പിന്തുണയുമായി എത്തിയിട്ടുണ്ടെന്നാണ് മകള്‍ പറയുന്നത്. താരങ്ങളായ സജിന്‍, സീമ ജി നായര്‍, നന്ദു തുടങ്ങിയവര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. പിള്ളച്ചേട്ടന് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞു കൊണ്ട് പ്രേക്ഷകരും ബന്ധപ്പെടുന്നുണ്ടെന്നും മകള്‍ പറയുന്നു. മകളുടെ വാക്കുകളും ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...