Connect with us

സംഭവിച്ചതെന്താണെന്ന് പറയുന്നതിൽ ചില പരിമിതികളുണ്ട്, എല്ലാം ഞാൻ പറയാം, പക്ഷെ….എന്റെ ഈ അവസ്ഥയിൽ ആരും സന്തോഷിക്കേണ്ട! ഞാൻ തിരിച്ചുവരുമെന്ന് സൂരജ്

serial

സംഭവിച്ചതെന്താണെന്ന് പറയുന്നതിൽ ചില പരിമിതികളുണ്ട്, എല്ലാം ഞാൻ പറയാം, പക്ഷെ….എന്റെ ഈ അവസ്ഥയിൽ ആരും സന്തോഷിക്കേണ്ട! ഞാൻ തിരിച്ചുവരുമെന്ന് സൂരജ്

സംഭവിച്ചതെന്താണെന്ന് പറയുന്നതിൽ ചില പരിമിതികളുണ്ട്, എല്ലാം ഞാൻ പറയാം, പക്ഷെ….എന്റെ ഈ അവസ്ഥയിൽ ആരും സന്തോഷിക്കേണ്ട! ഞാൻ തിരിച്ചുവരുമെന്ന് സൂരജ്

പാടാത്ത പൈങ്കിളി പരമ്പരയിൽനിന്നും സൂരജ് പിന്മാറിയോ ഇല്ലയോ എന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകർ. സൂരജ് പരമ്പരയിൽനിന്നും പിന്മാറരുതെന്നാവശ്യപ്പെട്ട് നിരവധി പേരാണ് എത്തുന്നത്.

ഇതിനിടയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ തന്റെ യൂട്യൂബ് പേജിൽ സൂരജ് മറുപടി കൊടുത്തിരുന്നു. ”എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്, ആ സമയം എനിക്ക് തരണം. നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല,” എന്നാണ് സൂരജ് പറഞ്ഞത്.

പാടാത്ത പൈങ്കിളിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സൂരജിന്റെ പുതിയ പ്രതികരണം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. എന്നാൽ കഴിഞ്ഞ ദിവസം പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് താരം.

പാടാത്ത പൈങ്കിളിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്ത നിങ്ങള്‍ക്ക് കിട്ടിക്കാണും. സംഭവിച്ചതെന്താണെന്ന് പറയുന്നതിന് എനിക്ക് ചില പരിമിതികളുണ്ട്. സംഭവിച്ചത് എന്താണെന്ന് വ്യക്തമായി ഞാന്‍ നിങ്ങളെ അറിയിക്കാം. ഇപ്പോള്‍ അതിന് കഴിയില്ല. അതാണ് ഞാന്‍ കുറച്ച് സമയം വേണമെന്ന് പറഞ്ഞത്. എല്ലാവരും കരുതുന്നത് പോലെ സ്‌നേഹം മാത്രമല്ല എനിക്ക് ലഭിക്കുന്നത്. വിമര്‍ശനങ്ങളുമുണ്ട്.

തനിക്ക് ലഭിച്ചൊരു മോശം കമന്റിനെക്കുറിച്ചും സൂരജ് വീഡിയോയിൽ വിശദീകരിച്ചു

സീരിയലില്‍ നിന്നും പോയി എന്നറിഞ്ഞല്ലേ, പഴയ പണി മറന്നിട്ടില്ലല്ലോ, നീ രക്ഷപ്പെട്ട് പോയിക്കോളുമെന്നായിരുന്നു ഒരാളുടെ കമന്റ്. ഏത് പണിയാണ് ഉദ്ദേശിച്ചത് എന്നറിയില്ല. ഞാനൊരു ഫോട്ടോഗ്രാഫറായിരുന്നു, 10 വര്‍ഷത്തോളം ഉപയോഗിച്ച ക്യാമറയും അന്നത്തെ തഴമ്പൊക്കെ ഇപ്പോഴുമുണ്ട്. പിന്നെ ഡ്രൈവറായി പോയിട്ടുണ്ട്. ഷോപ്പും നടത്തിയിട്ടുണ്ട്. സ്റ്റുഡിയോയും ഗിഫ്‌റ്റൊക്കെയുള്ള ഒരു ഷോപ്പും നടത്തിയിട്ടുണ്ട്. ഇതൊന്നും ഞാന്‍ മറന്നിട്ടില്ലെന്ന് സൂരജ് പറയുന്നു.

ആരോഗ്യകാര്യത്തില്‍ ഇപ്പോള്‍ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്. യൂട്യൂബ് വീഡിയോയോ അങ്ങനെ എന്തെങ്കിലും ചെയ്ത് ഞാന്‍ വരുമാനമുണ്ടാക്കും. ഒരുപാട് ഇഷ്ടപ്പെട്ട മേഖലയാണ് ആക്റ്റിങ്ങ്. എവിടെ എത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചോ അവിടെ ഞാന്‍ എത്തിയിരിക്കും. സാഹചര്യം ചിലപ്പോള്‍ നമുക്ക് അനുകൂലമായിരിക്കില്ല. എന്നാലും ഞാന്‍ തിരിച്ച് വരും. തകര്‍ച്ചകളൊക്കെ നേരിട്ടതിനാല്‍ അത് വലിയ സംഭവമൊന്നുമല്ല എനിക്ക്.

സീരിയലാണെങ്കിലും സെലിബ്രിറ്റിയായി നില്‍ക്കുകയാണെങ്കിലുമൊക്കെ അതിന് കുറഞ്ഞ ആയുസ്സേയുണ്ടാവൂ. ഞാന്‍ നല്ലവനാണെന്നോ മോശക്കാരനാണെന്നോ ഞാന്‍ എങ്ങനെ പ്രൂവ് ചെയ്യും. എന്താണോ പ്രൂവ് ചെയ്യാന്‍ നോക്കുന്നത് അതിന്റെ വിപരീതമാണ് നടക്കുന്നത്. അതിനാല്‍ ഞാന്‍ മോശക്കാരനാണെന്ന് സ്വയം പറയുന്നു. അപ്പോള്‍ പ്രശ്‌നമില്ലല്ലോ. കടന്നല്‍ക്കൂട്ടില്‍ സ്വയം കൈയ്യിടേണ്ടല്ലോ.ഞാന്‍ അവസാനിച്ചു, വീണുപോയി എന്നൊക്കെ പറയുന്നത് വെറുതയൊണ്.

എങ്ങനെയായാലും ഞാന്‍ പിടിച്ച് നില്‍ക്കും. എന്റെ വീഴ്ചയെ ആഘോഷിക്കുന്നവര്‍ ഇതോര്‍ക്കുക. എന്റെ പേരിനെപ്പോലെ തന്നെ എപ്പോഴും സൂര്യന്‍ ഉദിക്കാറില്ലല്ലോ, അസ്തമയവും ഉണ്ടാവാറുണ്ടല്ലോ, നമ്മള്‍ ദുര്‍ബലനാവരുത്. എന്തും നേരിടാനുള്ള ചങ്കൂറ്റമുണ്ട്. ചെയ്യുന്ന ജോലിയില്‍ കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയുമുണ്ടാവും. ആ വ്യക്തി ഇത് കാണുന്നുണ്ടെങ്കില്‍ ഓര്‍ത്തോ, ഈ വണ്ടി പുറത്തിറങ്ങും. ഇന്ത്യന്‍ അഭിനേതാവ് എന്ന് ഞാന്‍ വരുത്തും. എത്ര വലിയ പ്രതിബന്ധമായാലും ഞാന്‍ തരണം ചെയ്യുമെന്നുമായിരുന്നു സൂരജ് പറഞ്ഞത്.

നിരവധി പേരായിരുന്നു വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. നിങ്ങളുടെ സ്‌നേഹം എന്നും എന്റെ കൂടെയുണ്ടാവണമെന്നായിരുന്നു സൂരജിന്റെ മറുപടി. എനിക്ക് മുണ്ടുടുക്കാനും അറിയാം വേണമെങ്കില്‍ മടക്കി കുത്താനും അറിയാമെന്ന ക്യാപ്ഷനോടെയായിരുന്നു സൂരജ് വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആരും സന്തോഷിക്കേണ്ട, കുറച്ച് താടിയും മുടിയുമൊക്കെ വരും, അതൊന്നും കണ്ട് ആരും സന്തോഷിക്കേണ്ടെന്നും പറഞ്ഞാണ് സൂരജ് വീഡിയോ അവസാനിപ്പിച്ചത്.

More in serial

Trending

Recent

To Top