Connect with us

വേറെ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബിഗ് ബോസ്സ് മലയാളം സീസൺ 3 യിലെ വിജയ് ആ മത്സരാർത്ഥി; കുറിപ്പ് വൈറൽ

Malayalam

വേറെ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബിഗ് ബോസ്സ് മലയാളം സീസൺ 3 യിലെ വിജയ് ആ മത്സരാർത്ഥി; കുറിപ്പ് വൈറൽ

വേറെ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബിഗ് ബോസ്സ് മലയാളം സീസൺ 3 യിലെ വിജയ് ആ മത്സരാർത്ഥി; കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആരായിരിക്കും വിജയി എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ

ഇപ്പോൾ ഇതാ ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുളള ഒരു വിശകലന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് . ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രുപ്പില്‍ സെയ്ഫ് മുഹമ്മദ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാവുന്നത്. ഓരോ മത്സരാർത്ഥികളുടെ പ്രകടനത്തെ കുറിച്ചും ഫൈനലില്‍ എത്താന്‍ സാധ്യതയുളളവരെ കുറിച്ചും പോസ്റ്റില്‍ പറയുന്നു.

റിതു മന്ത്ര

അവസാന ഫൈവില്‍ വരാന്‍ യോഗ്യതയുള്ള മത്സരാര്‍ത്ഥി. അവസാനത്തില്‍ ഒരാണും പെണ്ണുമാണെങ്കില്‍ അവസാന രണ്ടില്‍ എത്തേണ്ടയാള്‍ (ഡിബലിന്റെ പുറത്ത് പോക്ക് കണക്കിലെടുത്ത്). ശക്തമായ മത്സരാര്‍ത്ഥികളോടൊപ്പം പലപ്പോഴും നോമിനേഷനില്‍ വന്നെങ്കിലും പുറത്താവാതെ പ്രേക്ഷകരുടെ പിന്തുണയുള്ള മത്സരാര്‍ത്ഥി. ആദ്യ ഘട്ടത്തില്‍ പുറത്ത് നല്ല പിന്തുണ കിട്ടുമെന്ന് വ്യക്തിയാണെന്ന് മനസ്സിലാക്കി റംസാനുമായി പ്രണയട്രാക്ക് പിടിക്കാന്‍ ശ്രമിച്ചത് ഇമേജിന് ബാധിച്ചു. തുടര്‍ന്ന് സായിയെയും നോബിയെയും അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നല്ലപോലെ മലയാളം സംസാരിക്കാന്‍ കഴിയുമെങ്കിലും ഇംഗ്ലീഷ് കൂട്ടിക്കലര്‍ത്തുന്നത് അരോചകമാക്കുന്നു. എന്ത് വീഴ്ചകള്‍ പറ്റിയാലും പറഞ്ഞ് നില്‍ക്കാനുള്ള കഴിവും, ഇതുവരെ മറ്റുള്ളവരെ ഉപയോഗിക്കുകയല്ലാതെ സ്വയം കരുവായി നില്‍ക്കാത്തത് കൊണ്ട് ഒറ്റക്ക് കളിക്കാനുള്ള കഴിവുമുള്ള മത്സരാര്‍ത്ഥി.

റംസാന്‍

പ്രായത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജസ്വലതയും ടാസ്‌ക്കിലുടനീളം പ്രകടിപ്പിക്കുന്ന ശക്തനായ മത്സരാര്‍ത്ഥി. പെരുമാറ്റ ദൂഷ്യത്തില്‍ ഏറ്റവും മുന്നിലെന്ന് പറയേണ്ടി വരും. റംസാന്‍ അവിടെ മാന്യമായി നില്‍ക്കുന്നത് നോബിയുടെ കൂടെ മാത്രമാണ്. അതും നോബിയുടെ പ്രേക്ഷക പിന്തുണ ലഭിക്കുന്നതിന് വേണ്ടിയാവണം. ഭാഗ്യലക്ഷ്മിക്കെതിരെ സംസാരിച്ചതും, രമ്യക്കെതിരെയുള്ള (സായി പുറത്ത് വിട്ട) ദുരാരോപണവും, റിതു മന്ത്രയോടുള്ള അമിത സ്വാതന്ത്ര്യവും, സായിക്കെതിരെയുള്ള ചെരിപ്പേറും, മണികുട്ടനോടുള്ള അസൂയയും എല്ലാം റംസാന്റെ പ്രേക്ഷക പിന്തുണ വളരെയേറെ കുറച്ചിട്ടുണ്ട്. ആദ്യത്തില്‍ അഡോണി-സായി-നോബി-റിതു ഗ്രൂപ്പുകളിലൂടെ നോമിനേഷനില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചു. ഇപ്പോള്‍ ഡയറക്റ്റ് നോമിനേഷനില്‍ നില്‍ക്കുന്നു. നോബി അല്ലെങ്കില്‍ റംസാന്‍ ആയിരിക്കും അവസാന അഞ്ചില്‍ സ്ഥാനം പിടിക്കുക.

നോബി മാര്‍ക്കോസ്

ഇപ്പോഴും ബിഗ്ബോസ് വീട്ടില്‍ ഇദ്ദേഹം തുടരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഈ എണ്‍പത്തിയഞ്ച് ദിവസങ്ങളില്‍ യൂണിവേഴ്‌സിറ്റി ടാസ്‌കിലും ഊമയായി വാര്‍ത്ത വായിച്ചതുമല്ലാതെ ഈ മത്സരാര്‍ഥിയുടെ വകയായി വേറൊന്നുമില്ല. കിട്ടിയ ക്യാപ്റ്റന്‍സിയും മ്യൂച്ചല്‍ ഫണ്ട് വഴി കിട്ടിയ കോയന്‍സും (അഡോണിയുടെ ദാനവും) അതിലൂടെ ലഭിച്ച ബെസ്‌ററ് പെര്‍ഫോമെര്‍ പട്ടവും. ചുരുക്കത്തില്‍ റംസാനും അഡോണിയും അടങ്ങുന്ന ഗ്രൂപ്പ് നോബിയെ ഇതുവരെ ഒളിപ്പിച്ച് കടത്തുകയായിരുന്നു. വീട്ടിലെ പണിയെടുക്കുന്നതിലും വലിയ മടിയനാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഇദ്ദേഹത്തെ ഇങ്ങനെ നിര്‍ത്തിയിട്ട് വലിയ ഗുണമൊന്നുമില്ലായെന്ന് കരുതിയാവണം ഇന്നലെ ക്യപ്റ്റന്‍സി ടാസ്‌കില്‍ നിന്ന് മാറ്റി നിര്‍ത്തിയതും, അവതാരകനായ മോഹന്‍ലാല്‍ നേരിട്ട് കിച്ചണില്‍ പണിയെടുപ്പിക്കണം എന്ന് നിര്‍ദേശിച്ചതും. നിലവില്‍ ഏറ്റവും പിറകില്‍ നിക്കുന്ന കണ്ടെസ്റ്റന്റ് നോബി തന്നെയാണ്.

രമ്യ പണിക്കര്‍

സ്ഥിരതയില്ലാത്ത പ്രകടനമാണ് രമ്യക്ക് വിനയായി തീരുന്നത്. ആദ്യ എവിക്ഷന് ശേഷം തിരിച്ച് വന്ന ദിവസം തന്നെ സജ്ന ഫിറോസുമായി ഏറ്റുമുട്ടി കൈയ്യടികള്‍ വാങ്ങിയ താരം, സായി റംസാനെതിരെ ഉയര്‍ത്തിയ രമ്യയെ കുറിച്ചുള്ള പരാമര്‍ശം ശരിയായി ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. വാക്കില്‍ ബോള്‍ഡാണെന്ന് വരുത്തി തീര്‍ക്കുന്നുണ്ടെങ്കിലും തനിക്കെതിരെ വിമര്‍ശനമുന്നയിക്കുമ്പോള്‍ പതറുന്നത് നിത്യ കാഴ്ചയാണ്. കാനനവല്ലി ടാസ്‌കില്‍ മണിക്കുട്ടന്‍ നിങ്ങളാണെന്റെ അസിസ്റ്റന്റ് എന്ന് പറഞ്ഞിട്ട് കൂടി മനസ്സിലാവാത്ത തരത്തില്‍ ടാസ്‌കില്‍ അശ്രദ്ധമായാണ് മത്സരിക്കുന്നതെന്നും മനസ്സിലാവുന്നു. ലാസ്റ്റ് വീക്കില്‍ എവിക്ഷനുണ്ടായിരുന്നെങ്കില്‍ രമ്യ പുറത്ത് പോവുമായിരുന്നു.

സൂര്യ

നോബിയെ പോലെ പ്രകടനത്തിന്റെ കാര്യത്തില്‍ ഒന്നുമല്ലാതെ മടങ്ങേണ്ടിയിരുന്ന സൂര്യക്ക് പിടിവള്ളിയാവുന്നത് മണികുട്ടനോടുള്ള പ്രേമനാടകമാണ്. മണിക്കുട്ടന്‍ സൂര്യയെ നോമിനേറ്റ് ചെയ്തു എന്നല്ലാതെ സൂര്യ നേരെ മണികുട്ടനെതിരെ ആക്രമണങ്ങള്‍ അഴിച്ച് വിട്ടിട്ടില്ല. മണിക്കുട്ടന്‍ പുറത്ത് പോയ സമയത്ത് സൂര്യയുടെ പെരുമാറ്റം പ്രേക്ഷകരുടെ ഇടയില്‍ പൊളി ഫിറോസിന്റെ ‘വ്യാജമെന്ന’ ആരോപണത്തെ ശരിവെക്കുന്ന തരത്തിലായിരുന്നു. പ്രേക്ഷകരെ ഏറെ അലോസരപ്പെടുത്തുന്ന ഈ സീസണിലെ ഒരു മത്സരാര്‍ത്ഥി സൂര്യയാണ്. ഒരുപാട് നെഗറ്റീവ്സുകള്‍ ഉണ്ടെങ്കിലും റംസാന്‍, ഋതുമന്ത്ര, രമ്യ, നോബി എന്നിവരേക്കാള്‍ പ്രേക്ഷക പിന്തുണയുണ്ടെന്നത് വ്യക്തമാണ്. കൂടാതെ നിരവധി നോമിനേഷനുകളില്‍ വന്നു കയറിയതിന്റെ ആത്മവിശ്വാസം കൂടി ഗെയിമില്‍ കാണിക്കാനായാല്‍ സൂര്യ കറുത്ത കുതിരയാവും.

അനൂപ്
അവസാന വീക്കുകളില്‍ അനൂപിന്റെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു. ആദ്യ ദിവസങ്ങളില്‍ ഏത് ഗ്രൂപ്പില്‍ നില്‍ക്കുമെന്ന ആശയകുഴപ്പം മൂലം വീക്ക് കണ്ടെസ്റ്റന്റ് ആയ ഭാഗ്യലക്ഷ്മിയുടെ കൂടെ നിക്കാന്‍ ശ്രമിച്ചു, ക്യാപ്റ്റന്‍സി ടാസ്‌കില്‍ റംസാന് അടിയറവ് വെച്ചപ്പോള്‍ മണികുട്ടന്റെ ഫ്രണ്ട്ഷിപ്പും നഷ്ടമായി. പിന്നീട് റംസാനുമായി തെറ്റുകയും മണിക്കുട്ടനുമായി സൗഹൃദം പുനര്‍സ്ഥാപിക്കുകയും ചെയ്തു. ഇടയില്‍ തീര്‍ത്തും ആക്ടിവല്ലാത്ത അനൂപിനെയാണ് കാണാനായത്. മണികുട്ടന്റെ പുറത്ത് പോക്ക് അനൂപിന് കൂടുതല്‍ സ്‌പേസ് ലഭിക്കുന്നതിന് കാരണമായി. ആ വീക്കില്‍ ഒറ്റക്ക് മത്സരിച്ച് അനൂപ് ടാസ്‌കില്‍ മുന്‍പിലെത്തി. അഡോണിയുടെ പുറത്ത് പോക്കിലൂടെ കിട്ടിയ ക്യാപ്റ്റന്‍സി നല്ല രീതിയില്‍ ചെയ്യുകയും അവസാന വീക്കില്‍ വീണ്ടും ക്യാപ്റ്റനാവുകയും ചെയ്തിരിക്കുന്നു. കിട്ടിയ സ്‌പേസ് നല്ല രീതിയില്‍ മുതലാക്കുകയും വീണ്ടും ക്യാപ്റ്റനാവുകയും ചെയ്തു. എല്ലാ കണ്‍ടെസ്റ്റന്റുമായും നല്ല ബന്ധം ഉണ്ടാക്കുന്നതിന് അനൂപ് ശ്രമിക്കുന്നുമുണ്ട്. വേറെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അവസാന അഞ്ചില്‍ അനൂപ് ഉണ്ടാവുമെന്നതില്‍ തെറ്റൊന്നുമില്ല.

സായി

സായി എങ്ങിനെയാണ് മികച്ച കളിക്കാരുടെ നിരയിലേക്ക് എത്തിയതെന്ന് പറയുക അസാധ്യമാണ്. പക്ഷെ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ സായി രണ്ടോ മൂന്നോ സ്ഥാനത്ത് നില്‍ക്കുന്നു. ടാസ്‌കുകളില്‍ വലിയ പ്രകടനകളൊന്നുമില്ല. വീട്ടിലെ പ്രശ്‌നങ്ങളിലുള്ള ഇടപെടലുകള്‍ അത്ര കാര്യക്ഷമമല്ല. മണിക്കുട്ടന്‍ മുതല്‍ സൂര്യവരെയുള്ള എല്ലാരുമായും നല്ല തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സത്യത്തില്‍ സഹതാപവും ഭാഗ്യവും സായിയെ പിന്തുണച്ചിട്ടുണ്ട്. കൂട്ടുകാരായ അഡോണിയും റംസാനും സായിക്കെതിരെ കാണിച്ച അസൂയയും അസഹിഷ്ണുതയും സഹതാപത്തിന് കാരണമായിട്ടുണ്ടാവാം. അവസാന അഞ്ചില്‍ സായി ഉറപ്പായിട്ടും ഉണ്ടാവും.

കിടിലന്‍ ഫിറോസ് : ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥി. തനിക്ക് ചുറ്റും തന്നെ ആശ്രയിക്കുന്ന ആളുകളെ സൃഷ്ടിച്ച് നിര്‍ത്തി അവരെ കൊണ്ട് മറ്റുള്ളവര്‍ക്കെതിരെ ഒളിയമ്പുകള്‍ എയ്യുന്ന മത്സരാര്‍ത്ഥി. വാക്ചാതുര്യം കൊണ്ട് അത് പോലുള്ള ടാസ്‌കുകളില്‍ തിളങ്ങി നില്‍ക്കുന്ന കളിക്കാരന്‍. തെറ്റായാലും ശരിയായാലും കളികള്‍ മുന്‍കൂട്ടി കാണാനും അതിനനുസരിച്ച് കരുക്കള്‍ നീക്കാനും കഴിവുള്ളയാള്‍. പൊളി ഫിറോസിനെതിരെ നിന്നപ്പോള്‍ നേടിയ പ്രേക്ഷക പിന്തുണ ഡിമ്പലിനെതിരെ തിരിഞ്ഞപ്പോള്‍ നഷ്ടമായി. അതേ വിഷയത്തില്‍ ഡിംബലിന്റെ ഔദാര്യത്തില്‍ വീട്ടില്‍ നില്ക്കാന്‍ താല്പര്യമില്ലയെന്ന സ്വരത്തില്‍ പറഞ്ഞത് കൈയ്യടി നേടി. ഡിബലിന്റെ അച്ഛന്റെ നിര്യാണത്തില്‍ കാരണക്കാരന്‍ ഞാനോ എന്നുള്ള കണ്‍ഫെഷന്‍ റൂമിലെ വിലാപവും ഫിറോസിന്റെ മറക്കാനാവാത്ത ബിഗ്ബോസ് നിമിഷങ്ങളാണ്. പറച്ചിലുള്ള ധാര്‍മീകത പ്രവര്‍ത്തിയില്‍ ഇല്ല എന്നതാണ് ഫിറോസിന്റെ വീക്ക് പോയിന്റ്. പരദൂഷണം പറയരുത് എന്ന് പറഞ്ഞ ആള് തന്നെ നിര്‍ത്താതെ പരദൂഷണം പറയുന്ന കാഴ്ച. പറയുന്നത് പലതവണ മാറ്റി പറയുന്നു എന്നതും പ്രശ്‌നമാണ്. എന്നിരുന്നാലും ഫിറോസ് ആദ്യം പറഞ്ഞത് പോലെ ബിഗ്ബോസ് അവസാനത്തിലെത്തി നിക്കുമ്പോള്‍ ഫിറോസും മണികുട്ടനും തമ്മിലുള്ള മത്സരമായി തീര്‍ന്നിരിക്കുന്നു. വിജയിക്കാനുള്ള കരുക്കള്‍ ഫിറോസ് നിരന്തരം നീക്കികൊണ്ടിരിക്കുന്നു. ഇതുവരെയുള്ള ഗെയിം നോക്കുകയാണെങ്കില്‍ ‘കൊണ്ടും കൊടുത്തും നില്‍ക്കുന്ന മത്സരാര്‍ത്ഥി’ എന്നനിലയില്‍ അവസാന രണ്ടില്‍ ഫിറോസിന് സ്ഥാനമുണ്ട്.

മണിക്കുട്ടന്‍

ആരെയും അനുകരിക്കാതെ തന്റേതായ മൂല്യങ്ങള്‍ മുറുകെ പിടിച്ച് മുന്നേറുന്ന ബിഗ്ബോസിലെ മികച്ച താരം. ടാസ്‌കുകളില്‍ എപ്പോഴും നൂറ് ശതമാനം നല്‍കാന്‍ പരിശ്രമിക്കുകയും അതില്‍ കൂടുതല്‍ തവണ വിജയിക്കുകയും ചെയ്ത പ്ലയെര്‍. എല്ലാ നേരവും ആക്ടീവാകാതെ ആവശ്യമുള്ള നേരത്ത് തന്റെ കാലുകളില്‍ പന്ത് എത്തുമ്പോള്‍ അതിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ചടുലതയോടെ നീങ്ങുന്ന കളിക്കാരന്‍. ബന്ധങ്ങള്‍ക്ക് വിലകല്പിക്കുകയും ബന്ധങ്ങള്‍ ബിഗ്ബോസിന് പുറത്തേക്ക് വളരണമെന്നും ആഗ്രഹിക്കുന്ന വ്യക്തി. തന്റെ ശക്തിയും മറ്റുള്ളവരുടെ കുറവുകളും എവിടെ ഉപയോഗിക്കണമെന്ന് വ്യക്തമായ ബോധ്യമുള്ള ആള്‍. ടാസ്‌കുകളിലെയും ഗെയിമിലെയും നിറഞ്ഞാട്ടം മറ്റ് മല്‍സരാര്‍ത്ഥികളേക്കാള്‍ എത്രയോ ഇരട്ടി പ്രേക്ഷകപിന്തുണ നേടിയെടുത്ത മത്സരാര്‍ത്ഥി. സൂര്യയുടെ പ്രേമനാടകവും, അതിനെ തുടര്‍ന്ന് ഇടക്ക് ഗെയിമില്‍ നിന്നുള്ള പുറത്ത് പോക്കും മണിക്കുട്ടന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണമായി. ഇമേജിനെ നല്ല പോലെ ഭയക്കുന്നതും പുറത്തുള്ള പിന്തുണ മനസ്സിലാക്കാനാവാത്തതും മണികുട്ടന്റെ ഗെയിമിനെ ചെറുതായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും വേറെ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിബി 3 വിജയി മണിക്കുട്ടന്‍ തന്നെ.

Continue Reading

More in Malayalam

Trending

Recent

To Top