Connect with us

കോവിഡ് കാലത്ത് സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികളുമായി റിമി ടോമി; ഞെട്ടിച്ച് കളഞ്ഞല്ലോയെന്ന് ആരാധകർ, ഏറ്റെടുത്ത് സോഷ്യൽമീഡിയ

Malayalam

കോവിഡ് കാലത്ത് സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികളുമായി റിമി ടോമി; ഞെട്ടിച്ച് കളഞ്ഞല്ലോയെന്ന് ആരാധകർ, ഏറ്റെടുത്ത് സോഷ്യൽമീഡിയ

കോവിഡ് കാലത്ത് സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികളുമായി റിമി ടോമി; ഞെട്ടിച്ച് കളഞ്ഞല്ലോയെന്ന് ആരാധകർ, ഏറ്റെടുത്ത് സോഷ്യൽമീഡിയ

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുകയാണ്. രണ്ടാം തരംഗം രൂക്ഷമായതോടെ വീണ്ടുമൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നിലവില്‍ കൊണ്ടുവന്നു. ഇതോടെ ആളുകളുടെ മാനസിക സമ്മര്‍ദ്ദം ഏറുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും നല്ല ഭക്ഷണം കഴിച്ചും പോസിറ്റീവ് ചിന്തകളോടെ കഴിയുന്നത്ര പുറത്തിറങ്ങാതെ ജീവിക്കുക എന്നതാണ് ഇപ്പോഴുള്ള ഒരേയൊരു പ്രതിവിധി.

ഇപ്പോൾ ഇതാ കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം കുറച്ച്, മനസ്സ് ശാന്തമാക്കാനുള്ള ചില നുറുങ്ങുകൾ പരിചയപ്പെടുത്തുകയാണ് നടിയും ഗായികയും അവതാരകയുമായ റിമി ടോമി. കോവിഡ് കാലത്ത് തന്റെ യൂട്യൂബ് ചാനലും പാചകപരീക്ഷണങ്ങളും വ്യായാമവുമൊക്കെയായി തിരക്കിലാണ് റിമി. വീട്ടിലെ വിശേഷങ്ങളും പാചക വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികളാണ് റിമി ഇപ്പോൾ പരിചയപ്പെടുത്തുന്നത്

സുഹൃത്തുക്കളെ വിളിക്കുക
കുടുംബാംഗങ്ങളുമായി സംസാരിക്കുക
വ്യായാമം ചെയ്യുക
ശുദ്ധ വായു ശ്വസിക്കുക
എന്താണ് മനസ്സിൽ തോന്നുന്നതെന്ന് എഴുതിവയ്ക്കുക
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
മെഡിറ്റേഷൻ ശീലമാക്കുക
സ്വയം അനുഭാവത്തോടെ പെരുമാറുക
പോഡ്‌കാസ്റ്റുകൾ കേൾക്കുക
ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുക
വാർത്തകളിൽ നിന്നും ഒരു ബ്രേക്ക് എടുക്കുക.
സോഷ്യൽ മീഡിയയിൽ നിന്നും അൽപ്പസമയം മാറി നിൽക്കുക.
നായക്കുട്ടിയുണ്ടെങ്കിൽ അതിനെ നടക്കാൻ കൊണ്ടുപോവുക/ ഒപ്പം സമയം ചെലവഴിക്കുക.
ബേക്ക് ചെയ്യുകയോ പാചകം ചെയ്യുകയോ ചെയ്യുക
നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നന്ദിയുള്ളവരാകുക, അവ എഴുതിയിടുക …..

ഒരു ഫോർവേഡ് മെസേജ് ആണെങ്കിൽ കൂടി വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവയെന്നാണ് ആരാധകരും പറയുന്നത്. ഒരു കാര്യം കൂടി കൂട്ടിച്ചേർക്കണം, “7-8 മണിക്കൂർ വരെ ശരിയായി ഉറങ്ങുക, നല്ല ഉറക്കവും പ്രധാനമാണ്,” എന്നാണ് ഒരു ആരാധകൻ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top