Malayalam
നിലക്കൊപ്പം ഈ യാത്രയില്‍ മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷം… ഇതെന്റെ ആദ്യ മാതൃദിനം; ഹൃദയം തൊടുന്ന കുറിപ്പുമായി പേർളി മാണി
നിലക്കൊപ്പം ഈ യാത്രയില്‍ മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷം… ഇതെന്റെ ആദ്യ മാതൃദിനം; ഹൃദയം തൊടുന്ന കുറിപ്പുമായി പേർളി മാണി
മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകൾ നേർന്ന് പേളി മാണി. പേളിയുടെ മാതൃദിന സന്ദേശം സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്. അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷമാണ് പേളി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. നിലയുമായുള്ള ചിത്രം പങ്കുവെച്ചാണ് പേളിയുടെ പോസ്റ്റ്.
എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിനാശംസകള്‍.. ഇതെന്റെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയില്‍ മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്നേഹം മാത്രം’ എന്നാണ് പേളി കുറിച്ചത്.
ഒടുവില്‍ കുരുവിക്കൂടിനൊരു കുട്ടി മുട്ട കിട്ടി എന്നും പേളി പറയുന്നുണ്ട്. നീ ചിരിക്കുമ്പോല്‍ അവര്‍ നിനക്കൊപ്പം ചിരിക്കുന്നു. നിന്നെ നോക്കി അവര്‍ പഠിക്കുന്നു. നമ്മളുടെ ഏറ്റവും മികച്ച പതിപ്പാകാനുള്ള അവസരമാണിത്. നമ്മളില്‍ നിന്നും നമ്മളുടെ മക്കള്‍ക്ക് പഠിക്കാനാകും. ഇതെന്റെ ആദ്യത്തെ മാതൃദിനമാണ്. നിലയോടൊപ്പം ബാക്കിയുള്ളതെല്ലാം ചെയ്യാന്‍ കാത്തിരിക്കാന്‍ വയ്യ. എല്ലാവര്ക്കും സ്നേഹം എന്നും പേളി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഗര്‍ഭകാലത്ത് പേളിയും കുഞ്ഞും സോഷ്യല്‍ മീഡിയയിലെ സ്ഥിരം ചര്‍ച്ചയായിരുന്നു. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു.
