TV Shows
ആ കാര്യം പേടിച്ച് കള്ളം പറഞ്ഞു, അടുത്ത തന്ത്രം പയറ്റി സൂര്യ! ഒടുവിൽ സംഭവിച്ചത്
ആ കാര്യം പേടിച്ച് കള്ളം പറഞ്ഞു, അടുത്ത തന്ത്രം പയറ്റി സൂര്യ! ഒടുവിൽ സംഭവിച്ചത്
ബിഗ് ബോസ് മലയാളം സീസണ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 100 ദിവസത്തിലേക്ക് അടുക്കാൻ അധികം ദിവസങ്ങളില്ല. ഗെയിം മുറുകുമ്പോഴും ബിഗ് ബോസ് ഹൗസിൽ നാടകീയതയ്ക്ക് ഒരു കുറവുമില്ല.
പരസ്പരമുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമാകുകയാണ്. താരങ്ങള്‍ക്കിടയിലെ മത്സരവും മാനസിക സംഘര്‍ഷവുമെല്ലാം കൂടുതല്‍ കടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം താനുയര്‍ത്തിയ ആരോപണത്തിന് മറ്റുള്ളവര്‍ നല്കിയ മറുപടി സൂര്യയെ തളര്‍ത്തിയിരുന്നു. ഇതോടെ താന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പോവുകയാണെന്ന് സൂര്യ പറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തിയായിരുന്നു സൂര്യ തന്റെ ആവശ്യം ബിഗ് ബോസിനെ അറിയിച്ചത്. ഇന്നലെ സൂര്യ കണ്‍ഫെഷന്‍ റൂമിലെത്തി ബിഗ് ബോസിനോട് മനസ് തുറന്നു. കരഞ്ഞു കൊണ്ടായിരുന്നു സൂര്യ സംസാരിച്ച് തുടങ്ങിയത്. എന്തുപറ്റി സൂര്യ എന്ന് ബിഗ് ബോസ് ചോദിക്കുകയായിരുന്നു.
”ഇന്നലെ രാത്രി, തീര്‍ച്ചയായും ബിഗ് ബോസ് കണ്ടുകാണും, എനിക്ക് വിഷമം തോന്നിയ കാര്യങ്ങള്‍ പറയണ്ട എന്നു കരുതിയിരുന്നതാണ്. പറയണ്ട എന്നായിരുന്നു ഞാനും റിതുവും തീരുമാനിച്ചത്. പെട്ടെന്ന് എല്ലാവരും കൂടി നിര്‍ബന്ധിച്ചു പറഞ്ഞേ പറ്റൂവെന്ന്. ബസര്‍ അടിക്കുന്നതിന് മുൻപ് തന്നെ നിങ്ങള്‍ കുറ്റവാളിയെയൊന്നും കണ്ടു പിടിക്കാന്‍ പോകുന്നില്ല, കുപ്പായം അഴിച്ചു വെക്കേണ്ടി വരും എന്നൊക്കെ പറഞ്ഞത് ഭയങ്കര വിഷമമായി. ഞാനത് റിതുവിന്റെ അടുത്ത് പറഞ്ഞിരുന്നുവെന്ന് സൂര്യ പറയുന്നു
എനിക്ക് ചില കാര്യങ്ങള്‍ വെളിയില്‍ പറയാന്‍ പേടിയായത് കൊണ്ടാണ് ചെറിയൊരു കള്ളം പറഞ്ഞത്. കരഞ്ഞത് ക്യാപ്പിന്റെ കാര്യമല്ല പുറത്തേ കാര്യം കൊണ്ടാണ്. കരഞ്ഞത് പേടിച്ചിട്ടാണ്. കാരണം ഇത്രയും കാര്യം പറഞ്ഞപ്പോള്‍ തന്നെ അത് മാനുപ്പുലേറ്റ് ചെയ്ത് വേറെ രീതിയിലൊക്കെ പോയി. ശനിയാഴ്ച ലാല്‍ സാറിന്റെ മുന്നില്‍, പൊതു ജനത്തിന്റെ മുന്നില്‍ തല കുനിച്ച് നില്ക്കാന് വയ്യ ബിഗ് ബോസ് എന്നും സൂര്യ പറഞ്ഞു.
ഞാന്‍ മനസ് കൊണ്ട് പറയുകയാണ്. എനിക്ക് സ്വമേധയാ ഇവിടെ നിന്നും പോകണം എന്ന് സൂര്യ ബിഗ് ബോസിനോട് വ്യക്തമാക്കി എന്നാല്‍ സൂര്യയെ ബിഗ് ബോസ് അനുനയിപ്പിക്കുകയായിരുന്നു. ശാരീരികമായും മാനസികമായും തളര്‍ത്താന്‍ എതിരാളികള്‍ ശ്രമിച്ചു കൊണ്ടിരിക്കും. അതിനെയൊക്കെ അതിജീവിക്കുന്നവരാണ് ഇവിടെ വിജയത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് ധൈര്യമായി കളിച്ചു മുന്നേറുക. എന്ന് ബിഗ് ബോസ് പറഞ്ഞു. ഇതോടെ ശരി ബിഗ് ബോസ് എന്നു പറഞ്ഞ് സൂര്യ കണ്ണ് തുടച്ചു.
അതേസമയം സൂര്യ ഇത്തവണ ജയില്‍ നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. സൂര്യ, മണിക്കുട്ടന്, സായ് വിഷ്ണു എന്നിവര്‍ക്കായിരുന്നു കൂടുതല്‍ വോട്ട് കിട്ടിയത്. മൂന്ന് പേര്‍ക്കും നാല് വോട്ട് കിട്ടി. എന്നാല്‍ സായ് വിഷ്ണു തന്റെ വോട്ടില്‍ അവസാനം മാറ്റം വരുത്തി. സൂര്യയ്ക്ക് നല്കിയ വോട്ട് പിന്‍വലിച്ച ശേഷം മണിക്കുട്ടനാണ് സായ് വോട്ട് നല്‍കിയത്. ഇതോടെ സൂര്യ രക്ഷപ്പെടുകയും സായ് വിഷ്ണുവും മണിക്കുട്ടനും ജയിലിലേക്ക് പോവുകയും ചെയ്തു.
