Connect with us

ഉമ്മ വേണോയെന്ന് സെറീന, കവിൾ കാണിച്ച് കൊടുത്ത് സാഗർ; പരസ്പരം ചുംബിച്ചു; വൈറൽ

TV Shows

ഉമ്മ വേണോയെന്ന് സെറീന, കവിൾ കാണിച്ച് കൊടുത്ത് സാഗർ; പരസ്പരം ചുംബിച്ചു; വൈറൽ

ഉമ്മ വേണോയെന്ന് സെറീന, കവിൾ കാണിച്ച് കൊടുത്ത് സാഗർ; പരസ്പരം ചുംബിച്ചു; വൈറൽ

ബിഗ് ബോസ്സിൽ മത്സരാർത്ഥികൾ ലവ് സ്ട്രാറ്റജി കൊണ്ടുവരാറുണ്ട്. പല തവണയായും അത് പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. സെറീനയും സാഗറും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലവ് ഡെവലപ്പ് ചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രേക്ഷകരിൽ ഒരു വിഭാ​ഗം സെറീനയും സാ​ഗറും പ്രണയം ഫേക്കായി കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്.

ഇപ്പോഴിത ഇരുവരും പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാ​ഗറിനോട് ​ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ കവിൾ കാണിച്ചുകൊടുത്തു സാ​ഗർ. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാ​ഗർ ഉറങ്ങാനായിപ്പോയി.

വീഡിയോ വൈറലായതോടെ നിരവധി പേർ ഇരുവരും ഫേക്കാണെന്ന കമന്റുകളുമായി എത്തി. പ്രേക്ഷകരെ കബിളിപ്പിക്കാൻ ഇത്തരം സ്ട്രാറ്റജികൾ ഇറക്കിയിട്ട് കാര്യമില്ലെന്നും ചീപ്പ് സ്ട്രാറ്റജി മാറ്റി പിടിക്കുവെന്നും നന്നായി ​ഗെയിം കളിച്ച് മുന്നോട്ട് വരൂവെന്നും ചിലർ കമന്റായി കുറിച്ചു. ഇതുവരെ ബി​ഗ് ബോസ് മലയാളത്തിൽ നിരവധി പേർ പ്രണയം സ്ട്രാറ്റജിയായി ഉപയോ​ഗിച്ചിട്ടുണ്ട്. അതിൽ സീസൺ ഒന്നിൽ മത്സരാർഥികളായി എത്തിയ ശ്രീനിഷ് അരവിന്ദും പേളി മാണിയും മാത്രമാണ് ആത്മാർഥമായി പ്രണയിച്ചതും ഇപ്പോഴും വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. മറ്റുള്ളവരെല്ലാം ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ അടുത്ത നിമിഷം തന്നെ ഹൗസിലെ പ്രണയം ചവറ്റുകുട്ടയിലിട്ട് അവരവരുടെ പ്രഫഷനുമായി മുന്നോട്ട് പോയി.

നിരവധി കഥകൾ മുമ്പ് ഉ​​​ദാഹരണമായി ഉള്ളത് കൊണ്ടാണ് സാ​ഗർ-സെറീന ജോഡിക്ക് നെ​ഗറ്റിവിറ്റി കൂടുതലായി കിട്ടുന്നതും. ലവ് സ്ട്രാറ്റജി താൻ ഇറക്കുന്നുവെന്ന് ആരും തെറ്റി​ദ്ധരിക്കരുതെന്ന് നിർ‌ബന്ധമുള്ളത് കൊണ്ട് താൻ ഹൗസിലെ ഒരു ആൺകുട്ടിക്കൊപ്പവും ഒറ്റയ്ക്ക് ഇരുന്ന് സംസാരിക്കാറില്ലെന്ന് തുടക്കത്തിൽ സെറീന പറഞ്ഞിരുന്നു.

അതേസമയം പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ വളരെ പിന്നിലാണ് സെറീനയും സാ​ഗറുമെന്നാണ് റിപ്പോർട്ട്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top