Malayalam
ഉത്തരവാദിത്വമുള്ള ഭരണം… ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ; മുഖ്യമന്ത്രിയുടെ വാക്കുകളെ പ്രശംസിച്ച് പ്രകാശ് രാജ്
ഉത്തരവാദിത്വമുള്ള ഭരണം… ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ; മുഖ്യമന്ത്രിയുടെ വാക്കുകളെ പ്രശംസിച്ച് പ്രകാശ് രാജ്

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ 16 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇപ്പോൾ ഇതാ ഈ വാക്കുകളെ പ്രശംസിച്ച് നടന് പ്രകാശ് രാജ്.
”ഉത്തരവാദിത്വമുള്ള ഭരണം… ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ” എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. മുഖ്യമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് നടന്റെ പ്രതികരണം.
ലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല. അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. കമ്യൂണിറ്റി കിച്ചനിലൂടെയും റെസ്റ്റോറന്റുകളിലൂടെയും ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കും എന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.
നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രകാശ് രാജ് രംഗത്തെത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി. ആശംസകള്‍ പിണറായി വിജയന് സര്. നല്ല ഭരണത്തിന് വര്‍ഗീയതെയും മതഭ്രാന്തിനെയും മറികടന്ന് സര്‍ക്കാര്‍ വിജയിച്ചു എന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിജയത്തില്‍ പ്രശംസിച്ച് നടന് ട്വീറ്റ് ചെയ്തത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...