Malayalam
സൂര്യ ഇത്തവണയും രക്ഷപ്പെട്ടു: പുറത്തുപോകുന്ന വ്യക്തികൾ ഇവർ ; ബിഗ് ബോസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്!
സൂര്യ ഇത്തവണയും രക്ഷപ്പെട്ടു: പുറത്തുപോകുന്ന വ്യക്തികൾ ഇവർ ; ബിഗ് ബോസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്!
ഭാര്‍ഗ്ഗവി നിലയം എന്ന രസകരമായൊരു ടാസ്‌ക്കിലൂടെയാണ് ഇപ്പോൾ ബിഗ് ബോസ് സീസൺ 3 കടന്നുപോയിക്കൊണ്ടിരുന്നത്. ഇന്നലെ ഭാർഗ്ഗവീ നിലയം ടാസ്ക് അവസാനിച്ചു . വീക്കിലി ടാസ്‌ക് കഴിഞ്ഞാല്‍ പിന്നെ ബിഗ് ബോസ് വീട് ഒരുങ്ങുക ജയില്‍ നോമിനേഷനും ക്യാപ്റ്റന്‍സി നോമിനേഷനുമാണ്. രണ്ടും ഇന്ന് നടക്കാനാരിക്കുകയാണ്. ആരൊക്കെയാകും ജയിലിലേക്ക് അയക്കപ്പെടുക എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും.
അതേസമയം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊന്നാണ് ഈ ആഴ്ചയിലെ എലിമിനേഷൻ . ഈ ആഴ്ച ആരായിരിക്കും ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. റംസാന്‍, മണിക്കുട്ടന്‍, സായ് വിഷ്ണു, രമ്യ, സൂര്യ, റിതു മന്ത്ര എന്നിവരുടെ പേരുകളാണ് എവിക്ഷന്‍ പട്ടികയിലുള്ളത്. ഇവരില്‍ നിന്നും ആരാകും പുറത്ത് പോവുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
പുറത്തു പോകാന്‍ സാധ്യതയുള്ളതായി സോഷ്യല്‍ മീഡിയ പലരുടേയും പേരുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇത്തവണ ഡബിള്‍ എവിക്ഷന്‍ ആയിരിക്കുമെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത് . അതേസമയം ഇത്തവണ റംസാനും സൂര്യയുമമാകാം പുറത്ത് പോകുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നുണ്ട് . എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും സൂചനകളും തീര്‍ത്തും അപ്രതീക്ഷിതമാണ്.
അതേസമയം, ഇത്തവണ രമ്യ പുറത്തായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ആ എവിക്ഷൻ അപ്രതീക്ഷിതമായിരിക്കും . നേരത്തെ പുറത്താക്കപ്പെടുമെന്ന് പലരും കരുതിയിരുന്ന സൂര്യ വീണ്ടും രക്ഷപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഈ ആഴ്ച പുറത്താക്കപ്പെട്ട ആദ്യത്തെ മത്സരാര്‍ത്ഥി രമ്യയാണെന്നും മറ്റൊരാള്‍ കൂടി പുറത്താകുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ സൂര്യയുടേയും റിതുവിന്റെ പ്രകടനങ്ങള്‍ വലിയ വിമര്‍ശനത്തിന് ഇടയായിരുന്നു. ഇന്നലെ ടാസ്‌ക്കിന് ശേഷം സൂര്യയുയര്‍ത്തിയ ബോഡി ഷെയ്മിംഗ് ആരോപണത്തിനെതിരെ മത്സരാര്‍ത്ഥികള്‍ രംഗത്ത് എത്തുകയും തെറ്റായ ആരോപണമാണെന്ന് പറഞ്ഞ് സൂര്യയ്‌ക്കെതിരെ കമന്റുകൾ ചെയ്യുകയും ചെയ്തിരുന്നു.
എല്ലാവരും ചേര്‍ന്ന് റിതുവിനേയും സൂര്യയെയും ഒറ്റപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം റിതു പറയുകയുണ്ടായി. റിതുവിന്റെ വാക്കുകളെ ശരിവെക്കുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടായിട്ടുണ്ട്.
അതേസമയം ഇത്തവണ രണ്ട് പേര്‍ പുറത്തു പോകുമെന്നും അതിൽ ഒരാൾ റംസാന്‍ ആയിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്ന മറ്റൊരു പ്രവചനം . തുടക്കത്തില്‍ പലരും ഫൈനലിലുണ്ടാകുമെന്ന് വിലയിരുത്തിയ മത്സരാര്‍ത്ഥിയാണ് റംസാന്‍. എന്നാല്‍ ചേരുപ്പേറുപോലെയുള്ള സംഭവങ്ങളിലൂടെ റംസാന്‍ തന്റെ ജനപ്രീതി നഷ്ടപ്പെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
about bigg boss
