Malayalam
മണിക്കുട്ടൻ വീണ്ടും മാസ്സ്; പോലീസിന് മുന്നില്‍ ‘അന്യന്‍’ ആയി മണിക്കുട്ടന്‍; പഴയ മണിക്കുട്ടൻ തിരിച്ചെത്തി !
മണിക്കുട്ടൻ വീണ്ടും മാസ്സ്; പോലീസിന് മുന്നില്‍ ‘അന്യന്‍’ ആയി മണിക്കുട്ടന്‍; പഴയ മണിക്കുട്ടൻ തിരിച്ചെത്തി !
ബിഗ് ബോസ് സീസൺ ത്രീയിൽ വിജയം ഉറപ്പിച്ചു മുന്നോട്ടു പോകുന്ന മത്സരാർത്ഥിയാണ് മണിക്കുട്ടന്‍. പൊതുവെ ശാന്തനായി അടിയൊന്നുമുണ്ടാക്കാതെ കഴിയുന്ന മണിക്കുട്ടന്‍ ടാസ്‌ക് ആയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത അത്ര ആക്ടീവായിരിക്കും. മീശ മാധവനായും സൈക്കില്‍ ലൂയിസായുമെല്ലാം നടൻ ജയനെ അനുകരിച്ചതായാലും മണിക്കുട്ടന്‍ സഹ മത്സരാര്‍ത്ഥികളുടേയും പ്രേക്ഷകരുടേയുമെല്ലാം കൈയ്യടി നേടിയിട്ടുള്ളതാണ്.
എന്നാൽ, മാനസിക സമ്മര്‍ദ്ദം കാരണം പിന്മാറിയ ശേഷം തിരികെ വന്ന മണിക്കുട്ടന് പഴയ ആവേശമില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു . പക്ഷെ ഭാര്‍ഗവി നിലയം എന്ന ടാസ്‌ക് തുടങ്ങിയതോടെ മണിക്കുട്ടന്‍ പഴയ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. വീക്കിലി ടാസ്‌ക് രണ്ട് ദിവസം പിന്നിടുമ്പോള്‍ മിന്നും പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ച വെക്കുന്നത്. കിടിലം ഫിറോസിനേയും സായ് വിഷ്ണുവിനേയും ഇതിനോടകം തന്നെ മണിക്കുട്ടന്‍ കൊന്നു കഴിഞ്ഞു.
കൗണ്ടറുകളും കണ്ടന്റുമായി രണ്ട് ദിവസവും നിറഞ്ഞു നില്‍ക്കുകയായിരുന്നു മണിക്കുട്ടന്‍. സഹ കൊലയാളിയായ റംസാനുമൊപ്പം ചേര്‍ന്ന് ഇന്നും മണിക്കുട്ടന്‍ തകര്‍ക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ഇന്നത്തെ എപ്പിസോഡില്‍ അന്യന്‍ മോഡിലേക്ക് മാറുന്ന മണിക്കുട്ടനെയാകും കാണാന്‍ സാധിക്കുക.
കൊലപാതകിയെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിലാണ് മണിക്കുട്ടന്‍ അന്യനായി മാറുന്നത്. റിതുവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അന്യനും അമ്പിയും റെമോയുമായി മാറുകയാണ് മണിക്കുട്ടന്‍. അരികില്‍ ഇതെല്ലാം കണ്ട് അമ്പരന്നു നില്‍ക്കുന്ന റംസാനുമുണ്ട്. രസകരമായ വീഡിയോ ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്.
നേരത്തെ ഡിംപലിന്റെ മടക്കത്തിന് പിന്നാലെ തകര്‍ന്നു പോയ മണിക്കുട്ടനെയായിരുന്നു കണ്ടത്. തന്റെ കൂട്ടുകാരിയെ തിരികെ കൊണ്ടു വരണമെന്ന് താരം ബിഗ് ബോസിനോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മണിക്കുട്ടന്‍ ഡൗണ്‍ ആയെന്ന് വിമര്‍ശകര്‍ പറഞ്ഞത്. എന്നാല്‍ അത്തരക്കാര്‍ക്ക് ടാസ്‌ക്കിലൂടെ തന്നെ മണിക്കുട്ടന്‍ മറുപടി നല്‍കുകയാണെന്ന് ആരാധകര്‍ പറയുന്നു. ഉറപ്പായും ബിഗ് ബോസ് ഹൗസിലെ വിജയി മണിക്കുട്ടനാകുമെന്നും ആരാധകർ പ്രവചിക്കുന്നുണ്ട്.
about bigg boss
