Connect with us

നടൻ വിജയ്‌ക്കൊപ്പം മാസ്റ്ററില്‍ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവവും കഥാപാത്രത്തിൽ വരുത്തിയ മാറ്റങ്ങളും ; വിജയ് സേതുപതി പറയുന്നു !

Malayalam

നടൻ വിജയ്‌ക്കൊപ്പം മാസ്റ്ററില്‍ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവവും കഥാപാത്രത്തിൽ വരുത്തിയ മാറ്റങ്ങളും ; വിജയ് സേതുപതി പറയുന്നു !

നടൻ വിജയ്‌ക്കൊപ്പം മാസ്റ്ററില്‍ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവവും കഥാപാത്രത്തിൽ വരുത്തിയ മാറ്റങ്ങളും ; വിജയ് സേതുപതി പറയുന്നു !

തമിഴകത്തിന്റെ രണ്ട് വിജയ താരങ്ങളാണ് വിജയ് സേതുപതിയും ഇളയദളപതി വിജയിയും. ഇരുവരും ഒന്നിച്ചൊരു സിനിമ ഏറെക്കാലത്തെ ആരാധകരുടെ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെയാണ് വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ഭവാനി എന്ന ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവിസ്മരണീയമാക്കി വിജയ് സേതുപതി എത്തിയത് . നായകനായ വിജയ്‌ക്കൊപ്പം ഓരോ രംഗവും മികവുറ്റതാക്കാന്‍ വിജയ് സേതുപതിക്കായി.

എന്നാല്‍ വിജയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നെങ്കിലും അത്രയും വലിയ ഹീറോയുടെ കൂടെ അഭിനയിക്കുന്നതിന്റെ എല്ലാ ഭയവും തനിക്ക് ഉണ്ടായിരുന്നെന്ന് പറയുകയാണ് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി.

‘ തമിഴ് സിനിമയില്‍ സാധാരണ കാണുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഭവാനിയെ സംവിധായകന്‍ ലോകേഷ് കനകരാജ് രൂപപ്പെടുത്തിയത്. അത് എനിക്ക് വളരെ ഇഷ്ടമായി. മാത്രമല്ല,തമിഴ് സിനിമയിലെ മാസ് ഹീറോയായ വിജയ്‌യുടെ കൂടെ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല.

പേട്ട സിനിമയിലെ വില്ലനേക്കാള്‍ ഭവാനിയെയാണ് പ്രേക്ഷകര്‍ കൂടുതല്‍ സ്വീകരിച്ചത്. ഇതിനു കാരണം വിജയും ലോകേഷ് കനകരാജും ആ കഥാപാത്രത്തിന്റെ മേലെ വെച്ചിരുന്ന വിശ്വാസവും അഭിനയിക്കാന്‍ എനിക്ക് തന്ന സ്വാതന്ത്ര്യവുമായിരുന്നു.

മാസ്റ്ററില്‍ വിജയ് സാറും തന്റെ നായക ബിംബത്തെ കുറച്ച് ഒതുക്കിവച്ച് കഥയ്ക്കനുസരിച്ചുള്ള കഥാപാത്രത്തെ താങ്ങിനിറുത്താന്‍ ശ്രമിച്ചിരുന്നു. വിജയ്‌യുടെ ഈ മാറ്റവും പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. വിജയ് സാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കംഫര്‍ട്ട് ആയിരുന്നെങ്കിലും ഇത്ര വലിയ ഹീറോയുടെ കൂടെയല്ലേ അഭിനയിക്കുന്നത് എന്ന ഭയം എന്റെയുള്ളില്‍ എപ്പോഴും ഉണ്ടായിരുന്നു,’ വിജയ് സേതുപതി പറയുന്നു.

ഭവാനിയായി മാറാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ എന്ന ചോദ്യത്തിന് താന്‍ ഇതുവരെ ഒരു കഥാപാത്രത്തിന് വേണ്ടിയും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. എനിക്ക് തരുന്ന ഡയലോഗ് വെച്ച് സംവിധായകന്‍ എന്താണ് മനസില്‍ കാണുന്നത് എന്ന് മനസിലാക്കും.

സിനിമയില്‍ വില്ലനെന്ന് പറഞ്ഞാല്‍ എന്തുകൊണ്ടാണ് സീരിയസ് ആയി മാത്രം കാണിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാവരുടെ ജീവിതത്തിലും ഒരു ഫണ്‍ ഉണ്ടാകും. ഒരു കാഴ്ചപ്പാട് ഉണ്ടാകും. അതേപോലെയാണ് ഭവാനി എന്ന കഥാപാത്രവും ഉണ്ടായിട്ടുള്ളത്. എന്റെ ഈ രീതി വിജയ് സാറിനും ലോകേഷ് സാറിനും ഇഷ്ടമായി. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്, വിജയ് സേതുപതി പറഞ്ഞു.

about vijay

More in Malayalam

Trending

Recent

To Top