Malayalam
ഒന്നര മാസം മുൻപ് ഭാര്യയുമായി വേർപിരിഞ്ഞു, 4 വര്‍ഷമായി ഞാനും ഋതുവും പ്രണയത്തിലാണ്; 3 ദിവസം ഒന്നിച്ചുണ്ടായിരുന്നു; ആദ്യവിവാഹത്തിലെ പ്രശ്‌നങ്ങളില്‍ തുണയായത് അവളായിരുന്നു
ഒന്നര മാസം മുൻപ് ഭാര്യയുമായി വേർപിരിഞ്ഞു, 4 വര്‍ഷമായി ഞാനും ഋതുവും പ്രണയത്തിലാണ്; 3 ദിവസം ഒന്നിച്ചുണ്ടായിരുന്നു; ആദ്യവിവാഹത്തിലെ പ്രശ്‌നങ്ങളില്‍ തുണയായത് അവളായിരുന്നു
ബിഗ് ബോസ് സീസൺ മൂന്നിൽ മിക്ക മത്സരാർത്ഥികളെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായിരുന്നു. എങ്കിലും ഋതു മന്ത്രയെ കുറിച്ച് അധികം ആളുകൾക്ക് അത്ര പരിചയം ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ, ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത ഋതു കണ്ണൂർ സ്വദേശിനിയാണ്.
ഇടയ്ക്ക് മണിക്കുട്ടന്‍ തമാശരൂപേണ പ്രണയാഭ്യാര്‍ഥനയുമായി പിന്നാലെ നടന്നെങ്കിലും റിതു നിരസിച്ചിരുന്നു. ഇപ്പോള്‍ ഇതാ യഥാര്‍ഥ ജീവിതത്തിലെ റിതുവിന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് കാമുകനായ ജിയ ഇറാനി. കഴിഞ്ഞ ദിവസങ്ങളില്‍ റിതുവിനൊപ്പമുള്ള ഫോട്ടോസ് ജിയ പുറത്ത് വിട്ടിരുന്നു.
നാല് വര്‍ഷത്തോളമായി തങ്ങള്‍ പ്രണയത്തിലാണെന്നും ഇരുവീട്ടുകാര്‍ക്കും അതേ കുറിച്ച് അറിയാമെന്നും തുറന്ന് പറയുകയാണ് ജിയ ഇറാനിയിപ്പോള്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രേക്ഷകര്‍ കാത്തിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി എത്തിയത്.
ഞാന്‍ ഞങ്ങളെ കുറിച്ച് എന്ത് പറഞ്ഞാലും അത് വളച്ചൊടിച്ച് പ്രചരിപ്പിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും താല്‍പര്യം. കഴിഞ്ഞ ദിവസം ഞാനൊരു അഭിമുഖത്തില്‍ ഞങ്ങളൊന്നിച്ചുള്ള കുറേയധികം ചിത്രങ്ങള്‍ ഉണ്ടെന്ന് പറഞ്ഞതിന് ഞാന്‍ റിതുവിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ചിലര്‍ വാര്‍ത്തകള്‍ കൊടുത്തു. റിതുവിന്റെ ആരാധകരാണ് കൂടുതല്‍ പണി തരുന്നത്. അവര്‍ക്ക് റിതു-മണിക്കുട്ടന്‍ അല്ലെങ്കില്‍ റിതു-റംസാന്‍ കോംബോ കാണാനാണ് കൂടുതല്‍ താല്‍പര്യം. അതൊക്കെ ഗെയിമിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കാത്തത്.
ഞങ്ങള്‍ തമ്മിലുള്ള അടുപ്പം രണ്ട് പേരുടെയും വീട്ടിലും സുഹൃത്തുക്കള്‍ക്കുമൊക്കെ അറിയാം. മറ്റാരെയും ഞങ്ങള്‍ക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല. ഇപ്പോഴാണ് ജനങ്ങള്‍ ഇതറിഞ്ഞതെന്ന് മാത്രം. ഞാനും എന്റെ മുന്‍ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നടക്കുകയായിരുന്നു. ഒന്നര മാസം മുന്‍പ് ഞങ്ങള്‍ വിവാഹമോചിതരായി. അതുകൊണ്ടാണ് ഇത്രയും കാലം റിതുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാതെ ഇരുന്നത്. ഞാനും എന്റെ ഭാര്യയും തമ്മില്‍ കുറേയധികം പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് പിരിയാം എന്ന് തീരുമാനിച്ചത്
ഭാര്യയുമായി കുറേ കാലമായി അകന്ന് താമസിക്കുകയായിരുന്നു. എനിക്കൊരു മകനുണ്ട്. സിദേന്‍. രണ്ടാഴ്ച കൂടുമ്പോള്‍ വാരന്ത്യം മൂന്ന് ദിവസം മോന്‍ എനിക്കൊപ്പമാണ്. അല്ലെങ്കില്‍ അവധി ദിവസങ്ങളില്‍ കാണാം. റിതു എന്റെ വീടിന് അടുത്താണ് താമസിക്കുന്നത്. എല്ലാ ദിവസവും കാണും. നാല് വര്‍ഷമായി പ്രണയത്തിലാണ്. റിതുവിനെ എനിക്ക് നേരത്തെ അറിയാം. ഒന്നിച്ച് വര്‍ക്ക് ചെയ്തപ്പോഴാണ് കൂടുതല്‍ അടുത്തത്. 3 ദിവസം ഒന്നിച്ചുണ്ടായിരുന്നു. കൂടുതല്‍ സംസാരിച്ചപ്പോള്‍ മനസുകള്‍ തമ്മില്‍ അടുപ്പമായി.
ആദ്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ സമ്മാനിച്ച മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് എന്നെ കരകയറാന്‍ സഹായിച്ചത് റിതുവാണ്. എന്റെ കരിയറില്‍ മുന്നോട്ടുള്ള യാത്രയ്ക്ക് അവള്‍ നല്‍കിയ പിന്തുണ മറക്കാവുന്നതല്ല. ഞങ്ങള്‍ പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നവരാണ്. സമാന ചിന്താഗതിക്കാരാണ്. ധാരാളം യാത്രകള്‍ ചെയ്യും. സംഗീതം പൊതു ഇഷ്ടമാണ്. റിതുവിന്റെ പരാതി ഞങ്ങളൊന്നിച്ചുള്ള ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു. സാഹചര്യം മാറിയപ്പോള്‍ ചിത്രങ്ങള്‍ ഇട്ടു. ഇപ്പോള്‍ കാണാനും ആളുണ്ട്.
