Malayalam
മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ ചിത്രീകരം നിർത്തി; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താരം !
മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ ചിത്രീകരം നിർത്തി; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താരം !
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്. മാളവിക വെയ്ല്‍സും യുവ കൃഷ്ണയും നായികനായകന്മാരായ പരമ്പര തുടക്കം മുതൽ അതി ഗംഭീര പിന്തുണയുമായി മുന്നേറുകയാണ്.
മലയാള സീരിയലുകളുടെ സെയിം ക്ളീഷേ മാറ്റിനിർത്തി ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ ജീവിത പോരാട്ടം പറയുന്ന കഥയാണ് സീരിയലിന്റെ ഇതിവൃത്തം. കുടുംബ പ്രശ്നങ്ങൾക്കിടയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുകയും ഒന്നാമതെത്തുകയും ചെയ്ത മിടുക്കിയായ കഥാപാത്രമായ അഞ്ജനയായി എത്തുന്നത് മാളവികയാണ്.
അഞ്ജനയോടൊപ്പം സീരിയലിൽ മുൻനിരയിൽ തന്നെ തിളങ്ങി നിൽക്കുന്ന കഥാപാത്രമാണ് സോന . ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജിസ്മിയാണ്. എന്നാൽ, അടുത്തിടെയായി സോനയെ പരമ്പരയെ കാണാനില്ലായിരുന്നു. ഇതോടെയാണ് ജിസ്മി മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്‍വാങ്ങിയോ എന്ന് ചോദിച്ച് ആരാധകരെത്തിയത്. ഈ സീരിയലിലേക്ക് ഇനി വരില്ലേയെന്ന് ചോദിച്ച് നിരവധി പേരാണ് എത്തിയതെന്ന് ജിസ്മി പറയുന്നു.
ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ജിസ്മി പ്രതികരിച്ചത്.
മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്മാറിയിട്ടില്ല. വീട്ടില്‍ കുറച്ച് കൊവിഡ് ഇഷ്യൂസ് ഉണ്ട്. അതാണ് മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ ഷെഡ്യൂളിന് പോവാതിരുന്നത്. വീട്ടില്‍ എല്ലാവര്ക്കും പോസിറ്റീവാണ്.
അച്ഛനാണ് ആദ്യം വന്നത്, പിന്നാലെ മമ്മിക്ക് വന്നു, അനിയത്തിയും പോസിറ്റീവായി. ഞാന്‍ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു. ഞാനായിട്ട് ലൊക്കേഷനിലേക്ക് പോവേണ്ടല്ലോയെന്ന് കരുതി. ഡാഡിയും ഞാനും ഒരു കോംപോ തന്നെയാണ്, അത് ഞങ്ങള്‍ തന്നെ പറയാറുണ്ട്. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഞാനുമുണ്ടാവും. ഇപ്പോ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും അങ്ങനെയങ്ങ് പോവാനാവില്ല, ഇതെന്റെ കുടുംബം കൂടിയാണ്. കാര്‍ത്തികദീപത്തിന്റെ ഷൂട്ടിംഗിന് പോയിരുന്നു. ക്വാറന്റൈന് കഴിഞ്ഞിരുന്നു അപ്പോഴേക്കും.ചേച്ചി പ്രഗ്നന്റാണ്. 9 മാസമായി. മെയ് 9ന് അവളുടെ ബേബി ഷവറാണ്. അതിന് മുന്‍പായാണ് എല്ലാവര്ക്കും കൊവിഡ് കിട്ടിയത്. പിന്നെ ഒരു ചേട്ടനുണ്ട് എനിക്കെന്നും ജിസ്മി പറഞ്ഞിരുന്നു.
അടുത്ത പ്രാവശ്യം വരുമ്പോള്‍ പാട്ടുപാടിത്തരാം. നിങ്ങളെല്ലാം മഞ്ഞില്‍ വിരിഞ്ഞ പൂവ് മുടങ്ങാതെ കാണണമെന്നുമായിരുന്നു താരം പറഞ്ഞത്. അഞ്ജന പോയാലും ഇനി കഥയുണ്ടാവും, മഞ്ഞില്‍ വിരിഞ്ഞ പൂവ് ഇനിയും തുടരുമെന്നുമായിരുന്നു ജിസ്മി പറഞ്ഞത്.
about manjil virinja poovu
