Malayalam
വരുമാനമുള്ളത് കൊണ്ട് എനിക്ക് അതിന് സാധിച്ചു ; എന്നാൽ സമൂഹത്തിന് ഇന്നും അത് നിഷിദ്ധമാണ്: ബോളിവുഡ് നടി ഷെഫാലി
വരുമാനമുള്ളത് കൊണ്ട് എനിക്ക് അതിന് സാധിച്ചു ; എന്നാൽ സമൂഹത്തിന് ഇന്നും അത് നിഷിദ്ധമാണ്: ബോളിവുഡ് നടി ഷെഫാലി
ബോളിവുഡ് നായികയും ഹിന്ദി ബിഗ് ബോസ് പതിമൂന്നാം പതിപ്പ് ഫെയിമുമായ ഷെഫാലി ജരിവാല മാനസികമായി നേരിട്ട സംഘർഷത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചും തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് .
എല്ലാ വയലന്‍സും ശാരീരികമാകണമെന്നില്ലെന്നും മാനസിക പീഡനവും ഒരാളെ തകര്‍ത്തുകളയുമെന്നുമാണ് ഷെഫാലി ജരിവാല പറഞ്ഞത് . ഒരു അഭിമുഖത്തില്‍ ആദ്യ ഭര്‍ത്താവായ സംഗീതസംവിധായകന്‍ ഹര്‍മീത് സിംഗുമായി വിവാഹമോചനം നടത്താനുള്ള കാരണത്തെ കുറിച്ച് സംസാരിക്കവെയാണ് ഷെഫാലിയുടെ വെളിപ്പെടുത്തൽ .
ഭര്‍ത്താവില്‍ നിന്നും മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും താന്‍ ആ വിവാഹത്തില്‍ ഒട്ടും സന്തോഷവതിയല്ലായിരുന്നെന്നും ഷെഫാലി പറഞ്ഞു. ‘നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യത്തെയും അഭിനന്ദിക്കാതിരിക്കുകയും അംഗീക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതേ കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ വയലന്‍സും പീഡനവും ശാരീരികമാകണമെന്നില്ല. മാനസികമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അതും നിങ്ങളുടെ ജീവിതത്തിലെ സന്തോഷം മുഴുവന്‍ ഇല്ലാതാക്കും,’ ഷെഫാലി പറഞ്ഞു.
സാമ്പത്തികമായി സ്വാശ്രയത്വം നേടിയതുകൊണ്ടാണ് തനിക്ക് വിവാഹമോചനം എന്ന തീരുമാനമെടുക്കാന്‍ കഴിഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഞാന്‍ സ്വന്തമായി സമ്പാദിക്കുന്നുണ്ടായിരുന്നു. എനിക്ക് വരുമാനമുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹമോചനം എന്ന തീരുമാനം നടപ്പില്ലാക്കാന്‍ കഴിഞ്ഞതെന്നും ഷെഫാലി പറഞ്ഞു.
സമൂഹം എന്ത് ചിന്തിക്കുമെന്നതാണ് ഈ രാജ്യത്തെ ഏറ്റവും വലിയ പേടി. വിവാഹമോചനം ഒരു നിഷിദ്ധമായ കാര്യമായിട്ടാണ് ഇന്നും നമ്മുടെ സമൂഹം കാണുന്നത്. പക്ഷെ ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നാണ് എന്നെ ചെറുപ്പം തൊട്ട് പഠിപ്പിച്ചിരുന്നത്. സമൂഹത്തെ കുറിച്ച് ഞാന്‍ കാര്യമായി ചിന്തിക്കാറില്ല. അതേസമയം എന്നെ പിന്തുണയ്ക്കാന്‍ ആളുകളുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് അത്രയും ശക്തമായ ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞതെന്നും ഷെഫാലി കൂട്ടിച്ചേർത്തു.
കാന്ദ ലഗാ എന്ന പാട്ടിലെ നൃത്തത്തിലൂടെയാണ് ഷെഫാലി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് ഡാന്‍സ് റിയാലിറ്റി ഷോകളില്‍ മികച്ച പ്രകടനം നടത്തിയ ഷെഫാലിയെ തേടി ബോളിവുഡ് അവസരങ്ങളും തേടി വരികയായിരുന്നു.
about Shefali Jariwala