Connect with us

ഡിമ്പൽ ഇനി വരും ; മണിക്കുട്ടൻ കപ്പ് അടിക്കുന്നത് കാണാൻ; ഈ സീസൺ ഇവരുടെ സൗഹൃദത്തിൽ അറിയപ്പെടും !

Malayalam

ഡിമ്പൽ ഇനി വരും ; മണിക്കുട്ടൻ കപ്പ് അടിക്കുന്നത് കാണാൻ; ഈ സീസൺ ഇവരുടെ സൗഹൃദത്തിൽ അറിയപ്പെടും !

ഡിമ്പൽ ഇനി വരും ; മണിക്കുട്ടൻ കപ്പ് അടിക്കുന്നത് കാണാൻ; ഈ സീസൺ ഇവരുടെ സൗഹൃദത്തിൽ അറിയപ്പെടും !

ഒരു സമയത്ത് ബിഗ് ബോസ് സീസൺ ത്രീ അറിയപ്പെടുന്നത് സജ്‌ന ഫിറോസ് ദമ്പതികളുടെ പേരിലാകുമെന്നൊക്കെ ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഞാനും അത്തരത്തിലൊരു പ്രവചനം നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഉറപ്പിച്ചുപറയാം ബിഗ് ബോസ് സീസൺ ത്രീ സൗഹൃദത്തിന്റെ പേരിലാണ് അറിയപ്പെടുക. മണിക്കുട്ടൻ ഡിമ്പൽ കൂട്ടുകെട്ട്.

വളരെ വ്യത്യസ്തമായ രണ്ട് സ്വഭാവക്കാർ തന്നെയാണ് ഡിമ്പലും മണിക്കുട്ടനും. ഒരു നടൻ എന്ന താര പൊലിമയിലാണ് മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലേക്ക് കടന്നുവന്നത്, എന്നാൽ, ബിഗ് ബോസ് വീട്ടിൽ വന്ന് വലിയ ഒരു താരമായി മാറിയ മത്സരാര്ഥിയാണ് ഡിമ്പൽ ഭാൽ. തുടക്കം വലിയ ഡയലോഗ് ഒക്കെയായിട്ടാണ് ഡിമ്പൽ വീട്ടിലേക്ക് വന്നതും.ഒപ്പം റംസാനോട് വസ്ത്രത്തിന്റെ പേരിൽ ഡിമ്പൽ പറഞ്ഞ മാസ്സ് ഡയലോഗ് ഇപ്പോഴും ഹിറ്റാണ്. നെവർ എവർ കമ്മെന്റ് ഓൺ കോസ്റ്റുംസ്…ഇന്നും ഡിമ്പൽ എന്നുപറഞ്ഞപ്പോൾ എനിക്ക് ഓർമ്മവന്നത് ഈ ഡയലോഗ് ആണ് .

എന്നാൽ, മണിക്കുട്ടൻ വളരെ സൈലന്റ് ആയിരുന്നു. വലിയ മാസ്സ് ഡയലോഗ് ഒന്നും മണിക്കുട്ടൻ വേണ്ടിവന്നില്ല. ആൾറെഡി നല്ല ഒരു ഫാൻ സപ്പോർട്ട് ഒരു നായകൻ എന്ന നിലയിൽ മണിക്കുട്ടന് ഉണ്ടായിരുന്നു. തുടക്കം കാൽ വയ്യ എന്ന പേരിൽ ഒതിങ്ങിക്കൂടിയിരുന്ന മണിക്കുട്ടനെ സ്വന്തം ജീവിതം കാണിച്ചുകൊണ്ടുതന്നെ ഡിമ്പൽ മോട്ടിവേറ്റ് ചെയ്തു മുന്നോട്ട് കൊണ്ടുവന്നു.

അതായത് തുടക്കം പരിചയങ്ങൾ തുടങ്ങുന്ന സമയത്ത് പോലും എതിരാളികളെ ടാക്കിൾ ചെയ്ത് മുന്നേറുന്ന ബിഗ് ബോസ് ഷോയുടെ രീതി തെറ്റിച്ചാണ് ഡിമ്പൽ മണിക്കുട്ടൻ കൂട്ടുകെട്ട് തുടങ്ങുന്നത്. അത് തുടക്കം മാത്രമായി ഒതുങ്ങിയില്ല. ഇപ്പോൾ പല സാഹചര്യങ്ങളിലൂടെ കടന്നു പോയി ഡിമ്പൽ ഇല്ലാത്ത അവസ്ഥ വന്നപ്പോൾ പോലും തനിക്കൊപ്പം അല്ലെങ്കിൽ തന്നെക്കാൾ കൂടുതൽ ഡിമ്പൽ ഇവിടെ വേണം എന്നാണ് മണിക്കുട്ടൻ ബിഗ് ബോസിനോട് പറഞ്ഞത്.

മണിക്കുട്ടൻ മാറിനിന്നപ്പോൾ ഇതുപോലെ തന്നെ മണിക്കുട്ടനെ തിരികെ കൊണ്ടുവരണം എന്നപേക്ഷിച്ച ഡിമ്പലിനെയും നമ്മൾ കണ്ടതാണ്. ഡിമ്പലും തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് എല്ലാവരും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പ്രേക്ഷകരും സഹമത്സരാര്ഥികളും കൂടാതെ താരങ്ങൾ വരെ ഡിമ്പലിനെ കൊണ്ടുവരണം എന്ന അപേക്ഷയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നു.

എന്നാൽ, ഡിമ്പൽ ഇനി ബിഗ് ബോസ് വീട്ടിലേക്ക് വരില്ലെന്ന് ഉറപ്പാണ്. കാരണം ഇനി മൂന്നാഴ്ചയെ ഉള്ളു. കോറിന്റൈൻ പ്രശനങ്ങൾ നിസ്സാരമല്ല. പിന്നെ ഒരു കാര്യം ഡിമ്പൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നല്ലതുപോലെ സജീവമാണ്.. അപ്പോൾ ഇനി തിരിച്ച് ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടുവന്നാൽ ഗെയിം പൊളിയും.

സ്വന്തം പേജിലും ഫാൻ പേജിലും ഒപ്പം പല കമ്മെന്റുകൾക്ക് മറുപടി നൽകിയുമൊക്കെ ഡിമ്പലിനെ സോഷ്യൽ മീഡിയയിൽ കാണാം, ഇപ്പോൾ ഡിമ്പലിന്റെ പ്രധാന ഉദ്ദേശം തന്നെ തന്റെ ചങ്ങാതിയെ വിജയിപ്പിക്കുക എന്നതാണ്..അതിനായി ഡിമ്പൽ മണിക്കുട്ടൻ ഫാൻ പേജിലൊക്കെ മണിക്കുട്ടൻ മിസ് ചെയ്യുന്നു എന്നൊക്കെ കമ്മെന്റ്റ് ചെയ്യുന്നുണ്ട്.

മണിക്കുട്ടാ നീ കപ്പടിക്കണം എന്നുള്ള കമെന്റ് വരെ കാണാനുണ്ട്. ഏതായാലും മണിക്കുട്ടൻ കപ്പടിക്കൽ അത്ര പ്രയാസമാകില്ല. എങ്കിലും ഇപ്പോൾ ഡിമ്പലിന്റെ സപ്പോർട്ടും കൂടിയുണ്ടെന്നുള്ളപ്പോൾ മണിക്കുട്ടൻ മുന്നിൽ വരുമെന്ന് ഒന്നും കൂടി പ്രതീക്ഷിക്കാം. ഇപ്പോൾ അൽപ്പം നിറം അവസ്ഥയാണ് ബിഗ് ബോസ് വീട്ടിൽ. അതിന് കാരണം മത്സരാർത്ഥികളുടെ കുറവാണ്.

വീട്ടിൽ അംഗങ്ങൾ കുറവാണല്ലോ ..അതുമാത്രവുമല്ല ഇപ്പോൾ ഉള്ള മത്സരാർത്ഥികളൊക്കെയും വളരെ സ്മാർട്ട് ആയി കളിക്കുന്നവരാണ്. എല്ലാവരും സൂക്ഷിച്ചെ കളിക്കു . ബിഗ് ബോസ് സീസൻ ത്രീ ഇപ്പോൾ എത്തിനിൽക്കുന്നത് 77 ആം എപ്പിസോഡിലാണ്. ഇനി വെറും മൂന്നാഴ്‌ച മാത്രമാണ് ഉള്ളത്..

about bigg boss

More in Malayalam

Trending

Recent

To Top