Connect with us

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആ ദുഃഖവാര്‍ത്ത പങ്കുവെച്ച് എലീന പടിക്കല്‍

Malayalam

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആ ദുഃഖവാര്‍ത്ത പങ്കുവെച്ച് എലീന പടിക്കല്‍

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആ ദുഃഖവാര്‍ത്ത പങ്കുവെച്ച് എലീന പടിക്കല്‍

നടിയായും അവതാരകയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് എലീന പടിക്കല്‍. ഇടയ്ക്ക് വെച്ച് താരം ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ ടുവില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധേ നേടുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയക്കാറുണ്ട്.

ഇപ്പോഴിതാ വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തനിക്ക് കോവിഡ് ബാധിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് എലീന. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം ഇക്കാര്യം അറിയിച്ചത്. ‘കൊവിഡ് പോസിറ്റിവ് ആയിരിക്കുന്നു, ചെറിയ സിംപ്റ്റം മാത്രമാണുള്ളത്.

വിഷമിക്കണ്ട മറ്റ് പ്രശ്നങ്ങള്‍ ഇല്ല’, എന്നും എലീന പടിക്കല്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴിയാണ് എലീനയുടെ പ്രതികാരണം. കഴിഞ്ഞ മൂന്നു ദിവസമായി താന്‍ വീട്ടില്‍ സെല്ഫ് ക്വാറന്റീനില്‍ ആണ് , കുടുംബം സുരക്ഷിതര്‍ ആണ് എന്നും എലീന അറിയിച്ചു.

എലീനിയുടെയും രോഹിത്തിന്റെയും വിവാഹം ഓഗസ്റ്റിലാണ് നടക്കുക. ഹിന്ദു, ക്രിസ്ത്യന്‍ രീതികളില്‍ വിവാഹം നടത്തും. രാവിലെ ഹിന്ദു വധുവായി എലീന എത്തും വൈകിട്ട് ക്രിസ്ത്യന്‍ വധുവായും. ഇക്കാര്യം എലീന തന്നെ തുറന്ന് പറഞ്ഞിരുന്നു.

വിവാഹ ശേഷവും താന്‍ ഈ രംഗത്ത് സജീവമായിരിക്കുമെന്ന് എലീന പറഞ്ഞിരുന്നു. വര്‍ഷങ്ങളായി മീഡിയ മേഖലയില്‍ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെക്കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും എലീന വ്യക്തമാക്കിയിരുന്നു.

ബിഗ്‌ബോസില്‍ വെച്ചായിരുന്നു താരം തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തനിക്ക് ഒരു പ്രണയമുണ്ടെന്നും വ്യത്യസ്ത മതവിഭാഗത്തിലുള്ളയാളാണെന്നും എലീന പറഞ്ഞിരുന്നു. അവനും എന്നെപ്പോലെ ഒറ്റക്കുട്ടിയാണ്. കോഴിക്കോടാണ് വീട്. വീട്ടുകാര്‍ വിവാഹം നടത്തുന്നതിനായി കാത്തിരിക്കുകയാണ്’, തങ്ങളെന്നും എലീന പറഞ്ഞത്.

മാത്രമല്ല, വരന്‍ മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും എലീന അന്ന് പറഞ്ഞിരുന്നു.എന്നാല്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു.ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജനുവരിയിലായിരുന്നു എലീനയുടെയും കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായി രോഹിത് പി നായരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇന്തോവെസ്റ്റേണ്‍ തീമിലായിരുന്നു വേദി ഒരുക്കിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായാണ് എലീന എത്തിയത്. താനൂസ് ബ്രൈഡല്‍ ബുട്ടീക്കാണ് എലീനയ്ക്കായി ഈ വസ്ത്രം ഒരുക്കിയത്. നെറ്റിന്റെ തുണിയില്‍ വളരെ സിംപിളായ വര്‍ക്കുകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് ലെഹങ്ക.

ഇതൊന്നുമല്ല വസ്ത്രത്തിന്റെ ഹൈലൈറ്റ് . ‘എലീന രോഹിത്’ എന്നും വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിരുന്നു. ഹിപ് ബെല്‍റ്റിലാണ് എലീനയുടെയും രോഹിത്തിന്റെയും പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നത്. 60 തൊഴിലാളികള്‍ ചേര്‍ന്ന് 500 മണിക്കൂര്‍കൊണ്ടാണ് മനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് ബ്ലേസറും പാന്റ്‌സുമായിരുന്നു രോഹിത്തിന്റെ വേഷം.

More in Malayalam

Trending

Recent

To Top