Connect with us

ബിഗ്ബോസ് ഷോയ്ക്ക് നൂറ്റി അഞ്ച് ദിവസത്തിനായുള്ള പെർമിഷൻ… കൊവിഡിനിടയിലെ ബിഗ് ബോസ് ഷോ ചർച്ച !

Malayalam

ബിഗ്ബോസ് ഷോയ്ക്ക് നൂറ്റി അഞ്ച് ദിവസത്തിനായുള്ള പെർമിഷൻ… കൊവിഡിനിടയിലെ ബിഗ് ബോസ് ഷോ ചർച്ച !

ബിഗ്ബോസ് ഷോയ്ക്ക് നൂറ്റി അഞ്ച് ദിവസത്തിനായുള്ള പെർമിഷൻ… കൊവിഡിനിടയിലെ ബിഗ് ബോസ് ഷോ ചർച്ച !

ബിഗ് ബോസ് സീസൺ ത്രീ അവസാന ദിവസങ്ങളിലേക്ക് എത്തിയിരിക്കുകയാണ് . ഫിനാലെ ലക്ഷ്യമാക്കിയാണ് ഇപ്പോൾ മത്സരാർത്ഥികൾ മുന്നേറുന്നത്. ദിവസങ്ങള്‍ കൂടുന്തോറും മത്സരങ്ങളും കടുത്ത് വരികയാണ്. 100 ദിനം ലക്ഷ്യമാക്കിയുള്ള പ്ലാനുകളുമായാണ് താരങ്ങളും എത്തുന്നത്. ഇന്ന് ബിഗ്ബോസ് എഴുപത്തിയഞ്ച് ദിവസങ്ങൾ കടന്നിരിക്കുകയാണ് .

ഇതിനിടയിൽ കോവിഡ് രണ്ടാം തരംഗവും രൂക്ഷമായതോടെ സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഷോയെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. ചെന്നൈയിലാണ് ഷോ നടക്കുന്നത്. അവിടെയും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൊടുക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ബിഗ്ബോസ് വീട്ടിൽ എന്തെങ്കിലും സംഭവങ്ങൾ നടക്കുമോ എന്ന സംശയങ്ങളും ചർച്ചകളുമൊക്കെ ആരാധകർക്കിടയിൽ പരക്കുന്നുമുണ്ട്. എന്നാൽ ഇത്തരം സംശയങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ ചില ആരാധകർ പങ്കുവെക്കുന്നത് .

ബിഗ്ബോസിനെ പറ്റിയുള്ള പുതുപുത്തൻ വിശേഷങ്ങളൊക്കെ ഇപ്പോൾ പ്രേക്ഷകർക്കിടയിലെ ചൂടേറിയ ചർച്ചാവിഷയമാണ്. ബിഗ്ബോസ് നിർത്താൻ പോകുന്നുവെന്നുള്ള വാർത്തകളൊക്കെ തെറ്റാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ബിഗ്ബോസ് പ്രേമികളുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് ഈ പുതിയ വിശേഷങ്ങൾ ചർച്ചയായി മാറുന്നത്. കഴിഞ്ഞ ആഴ്ച മുതൽ കേരളത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനനുസൃതമായി വീക്കെൻഡ് എപ്പിസോഡ് ഷൂട്ടുകൾ വെള്ളിയാഴ്ചയാക്കി മാറ്റിയിരുന്നു. ഇതെ തുടർന്ന് നോമിനേഷനിൽ വരുന്ന മത്സരാർത്ഥികൾക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള വോട്ടിങ്ങും വ്യാഴാഴ്ച അർദ്ധരാത്രി വരെയാക്കി മാറ്റിയിരുന്നു. ബിബി കഫേ അവതാരകർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇന്ന് വീട്ടിനുള്ളിൽ വീക്കെൻഡ് എപ്പിസോഡുകളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അഡോണിയും സൂര്യയുമാണ് ഇന്ന് ഡേഞ്ചറസ് സോണിലുള്ളത്.’ ഇവരിലാരെങ്കിലുമാകും പുറത്താകുക. ഇപ്പോൾ ക്യാപ്റ്റനായ അഡോണി പുറത്താകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത് .

അതേസമയം ബിഗ്ബോസ് നൂറു ദിവസം എന്നത് നൂറ്റിയഞ്ച് ദിവസമാക്കി നീട്ടിയിട്ടുണ്ടെന്നും അതിനുള്ള പെർമിഷൻ ലഭിച്ചിട്ടുണ്ടെന്നും പ്രേക്ഷകരിൽ ചിലർ തങ്ങൾക്ക് കിട്ടിയ വിവരപ്രകാരം പറയുകയുണ്ടായി . ഈ ചർച്ചകളുടെ സത്യം എന്തുതന്നെയായാലും ഷോ തുടരണം എന്നാണ് ബിഗ് ബോസ് ആരാധകർ പറയുന്നത്.

about bigg boss

More in Malayalam

Trending

Recent

To Top