Malayalam
രാജ്യത്തെ ഉയരങ്ങളിൽ എത്തിക്കാനാണ് മോദിയുടെ ശ്രമം; ലാലേട്ടന്റെ കുറിപ്പ് ? ലാലേട്ടന് കിട്ടിയ ഒന്നൊന്നര ട്രോൾ കണ്ടോ…
രാജ്യത്തെ ഉയരങ്ങളിൽ എത്തിക്കാനാണ് മോദിയുടെ ശ്രമം; ലാലേട്ടന്റെ കുറിപ്പ് ? ലാലേട്ടന് കിട്ടിയ ഒന്നൊന്നര ട്രോൾ കണ്ടോ…
കൊവിഡ് രണ്ടാം തരംഗം ആദ്യത്തേതിലും രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ട്രോളുകൾക്ക് കുറവൊന്നുമില്ല. കോവിഡ് കാലത്ത് ഒരുപാട് കലാരൂപങ്ങൾ പടർന്നുപിടിച്ചിട്ടുണ്ട്.. ഒപ്പം ട്രോളുകളും വൈറലാകുന്നുണ്ട്..
ഇതിനിടയിൽ കോവിഡ് വ്യാപനം കാരണം രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോൾ മോഹന്‍ലാല്‍ പ്രതികരിക്കാത്തതാണ് ട്രോളന്മാർക്ക് വിഷമമായിരിക്കുന്നത്. താരത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്.. മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.
എന്തെങ്കിലും പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായം ബ്ലോഗിലൂടെ അറിയക്കുക പതിവാണ്. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നെട്ടോട്ടമോടുന്ന ജനങ്ങള്‍്ക്ക വേണ്ടി ഇതുവരെ മോഹന്‍ലാല്‍ തൂലിക ചലിപ്പിച്ചിട്ടില്ല . അതേ തുടര്‍ന്ന് രസകരമായ ബ്ലോഗ് രൂപത്തിലാണ് ഫേസ്ബുക്ക് കുറിപ്പ്.
ബഷീർ വെള്ളിക്കുന്ന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ലാലേട്ടന്റെ ബ്ലോഗ് എന്നുപറഞ്ഞിട്ടാണ്.,
നമ്മള്‍ ഇന്ത്യക്കാരെല്ലാം ഒന്നിച്ച് നില്‍ക്കേണ്ട ഒരു സമയമാണിത്. ഓക്‌സിജന്‍ ക്ഷാമം ഒരു വലിയ പ്രശ്‌നമായി ആരും കാണരുത്. സംഭവിച്ചതും നല്ലതിന്, ഇനി സംഭവിക്കാനുള്ളതും നല്ലതിന്, ഒന്നും സംഭവിച്ചില്ലെങ്കില്‍ അതും നല്ലതിന്.
നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്. നമ്മുടെ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാനാണ് മോദിജി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഉയരങ്ങളില്‍ എത്തുംതോറും ഓക്‌സിജന്‍ കുറഞ്ഞു വരും എന്നത് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. അപ്പോള്‍ നമ്മള്‍ വെറുതേ ബഹളം വെച്ചിട്ട് എന്താണ് കാര്യം എന്ന് നാമോരോരുത്തരും ചിന്തിക്കണം. ഹിമാലയത്തിന് മുകളില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. അവിടേയും ഓക്‌സിജന്‍ കുറവാണ്.
അന്താരാഷ്ട്ര പ്രശസ്തനായ ഡോ. പോള്‍ ഹെയ്ലിയുടെ How To Live Atmanirbhar എന്ന പുസ്തകമാണ് ഞാനിപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ അദ്ദേഹം പറയുന്നത് ഓക്സിജന്‍ ഇല്ലാതെയും എങ്ങിനെ ജീവിക്കാന്‍ പറ്റും എന്നതാണ്. ആദ്യം കുറച്ച് പ്രയാസമൊക്കെ ഉണ്ടാകും.. നോട്ട് നിരോധിച്ചപ്പോള്‍ നമുക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായി. ശരിയല്ലേ..
പക്ഷേ ബിവറേജില്‍ വരി നില്ക്കുന്നത് പോലെ അവിടേയും വരി നില്ക്കാന്‍ നമ്മള്‍ പരിശീലിച്ചു. അങ്ങനെ ആ പ്രശ്‌നത്തെ നാം തരണം ചെയ്തു. കുറച്ച് കഷ്ടപ്പെട്ടെങ്കിലും കള്ളനോട്ടൊക്കെ ഇല്ലാതായി, വിദേശത്തേക്ക് കടത്തിയ കള്ളപ്പണമെല്ലാം പിടിച്ചു കൊണ്ട് വന്നു, ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി. ഏത് കാര്യത്തിനും തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പരിശീലിച്ചാല്‍ എന്തും സാധിക്കും .. അങ്ങനെയല്ലേ. ..
കഴിഞ്ഞ തവണ കണ്ടപ്പോള്‍ മോദിജി എന്നോട് പറഞ്ഞു, ഞാന്‍ മൂന്ന് മണിക്കൂറാണ് ഉറങ്ങുന്നത് എന്ന്. അത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ ശിരസ്സ് കുനിച്ചു. ധാരാളം പോസിറ്റീവ് എനര്‍ജി എന്റെ മൂര്‍ദ്ധാവിലൂടെ കടന്ന് കശേരുക്കളിലൂടെ സിരകളിലേക്ക് പടര്‍ന്നു. നമ്മള്‍ എല്ലാവരും എട്ടു മണിക്കൂര്‍ ഉറങ്ങുമ്പോള്‍ അദ്ദേഹം ഉറങ്ങുന്നത് വെറും മൂന്ന് മണിക്കൂറാണ്.
ബാക്കി സമയമെല്ലാം ഇന്ത്യയെ എങ്ങിനെ ഉയരങ്ങളില്‍ എത്തിക്കാം എന്നാണ് അദ്ദേഹം നോക്കുന്നത്. ഇന്ത്യ ഉയരങ്ങളിലേക്ക് പോകുന്തോറും ഇനിയും ഓക്‌സിജന്‍ കുറഞ്ഞു വരും.. അതുകൊണ്ട് ആരും പാനിക്ക് ആവരുത്. എല്ലാം നല്ലതിനാണ്. അതിര്‍ത്തിയിലെ പട്ടാളക്കാരെ ഓര്‍ത്ത് ഓക്‌സിജന്‍ ഇല്ലാതെ തന്നെ ജീവിക്കുവാന്‍ എല്ലാവരും പഠിക്കണം.
(രണ്ട് പാരഗ്രാഫ് കൂടി ഉണ്ടായിരുന്നു, അത് വായിച്ചു തീരുന്നതിന് മുമ്പ് പണ്ടാരം അലാറം അടിച്ചു).
about mohanlal
