Connect with us

പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാൾ വലുതല്ല മാനമെന്ന് ആ സ്ത്രീ എന്നോട് പറഞ്ഞു; അനുഭവം പങ്കു വെച്ച് ദേവൻ

Malayalam

പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാൾ വലുതല്ല മാനമെന്ന് ആ സ്ത്രീ എന്നോട് പറഞ്ഞു; അനുഭവം പങ്കു വെച്ച് ദേവൻ

പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാൾ വലുതല്ല മാനമെന്ന് ആ സ്ത്രീ എന്നോട് പറഞ്ഞു; അനുഭവം പങ്കു വെച്ച് ദേവൻ

നടൻ എന്നതിലുപരി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ദേവൻ . രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ദേവൻ. ഈയിടെ നടന്റെ നവ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പീരുമേട്ടിൽ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോൾ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ദേവന്റെ വാക്കുകൾ

അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ ചിലർ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാൻ കണക്കാക്കിയില്ല.

അവിടെ ചെന്നപ്പോൾ അവർ ചോദിച്ചു സാറും ഞങ്ങളുടെ സെൽഫി എടുക്കാൻ വന്നതാണോയെന്ന്. അല്ലെന്ന് ഞാൻ പറഞ്ഞു. അവർ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്പോൾ പോലും ദുർഗന്ധം വമിക്കുന്ന അത് എങ്ങനെയാണ് കഴിക്കുക. വേശ്യകൾ എന്ന് അവരെക്കുറിച്ച് ചിലർ പറഞ്ഞതിനെക്കുറിച്ചും ഞാൻ സൂചിപ്പിച്ചു. പ്രതികരണം വ്യത്യസ്തമായിരുന്നു. ഒരു സ്ത്രീ പുറത്തു വന്നു പറഞ്ഞു അതെ ഞാൻ അങ്ങനെ പോകാറുണ്ട് എന്താ സാറിന് വേണോ പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാൾ വലുതല്ല മാനം എന്ന്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top