Social Media
സരിഗമപയിലെ ഗായകന് അശ്വിന് വിജയന് വിവാഹിതനായി; ചിത്രങ്ങൾ വൈറലാകുന്നു
സരിഗമപയിലെ ഗായകന് അശ്വിന് വിജയന് വിവാഹിതനായി; ചിത്രങ്ങൾ വൈറലാകുന്നു
സരിഗമപയിലെ ഗായകന് അശ്വിന് വിജയന് വിവാഹിതനായി. സച്ചു എന്ന സരസ്വതിയാണ് ജീവിത പങ്കാളി. കൊവിഡ് നിബന്ധനകള്‍ പാലിച്ചാണ് വിവാഹം നടത്തിയത്.
സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചുവടുവെക്കുന്ന നവദമ്പതികളുടെ വീഡിയോയും പുറത്തുവന്നിരുന്നു. സരിഗമപയിലെ താരങ്ങളെല്ലാം അശ്വിനും സരസ്വതിക്കും ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.
സരിഗമപ വിന്നറായ ലിബിന് സ്കറിയയുടെ വിവാഹം അടുത്തിടെയായിരുന്നു. ലിബിന് പിന്നാലെയായാണ് അശ്വിനും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുള്ളത്
പ്രണയ വിവാഹമല്ല തന്റേതെന്നും അശ്വിന് മുന്‍പ് പറഞ്ഞിരുന്നു. അമ്മാവന്റെ മകന് വിവാഹം ആലോചിക്കുന്ന സമയത്ത് വന്ന പ്രൊപ്പോസലുകളില്‍ ചിലത് അമ്മായി അമ്മയ്ക്ക് കൊടുത്തിരുന്നു. അങ്ങനെയാണ് സച്ചുവിലേക്ക് എത്തിയത്. ഡാന്‍സറായ സരസ്വതി പാട്ടുകാരി കൂടിയാണ്. വീട്ടുകാരാണ് സംസാരിച്ച് വിവാഹം തീരുമാനിച്ചത്.
തന്റെ പാട്ടിനെക്കുറിച്ചൊന്നും സരസ്വതിക്ക് അറിയുമായിരുന്നില്ല. സരസ്വതിയുടെ അച്ഛന് സരിഗമപ കണ്ടിരുന്നു. അദ്ദേഹത്തിന് അറിയുമായിരുന്നു. വിവാഹം തീരുമാനിച്ചതിന് ശേഷമായാണ് സരസ്വതി പാട്ട് കേട്ടത്. കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയാണ് സച്ചു.
സരസ്വതിയുടെ അച്ഛന്റെ നാട് തിരുവനന്തപുരത്തും അമ്മയുടേത് പാലക്കാടുമാണ്. ജോലിയുടെ ഭാഗമായാണ് കുടുംബം തിരുപ്പൂരിലേക്ക് താമസം മാറിയത്. 8ാം ക്ലാസ് വരെ തിരുവനന്തപുരത്തായിരുന്നുവെന്നും അഭിമുഖത്തില്‍ അശ്വിന് വ്യക്തമാക്കിയിരുന്നു.
