Connect with us

പപ്പയുടെ മരണം അവള്‍ എങ്ങനെ എടുക്കുമെന്നറിയില്ല! ഞാന്‍ അവളെ വിവരം അറിയിക്കാൻ പോകുന്നു സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്; ഹൃദയം നുറുങ്ങുന്ന വേദനയോടെ തിങ്കൾ ഭാല്‍

Malayalam

ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥിയായ ഡിംപലിന്റെ പിതാവ് അന്തരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ദില്ലിയില്‍ വച്ച് ഇന്നലെ പുലര്‍ച്ചെയാണ് മരണപെട്ടത്‌. ബിഗ് ബോസിലെ മത്സരാര്‍ഥി ആയിരുന്ന ലക്ഷ്‍മി ജയന്‍ അടക്കമുള്ളവര്‍ ഡിംപലിന്‍റെ പിതാവിന് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.

ബിഗ് ബോസ് വീട്ടില്‍ കഴിയുന്ന ഡിംപലിനെ മരണവിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഇപ്പോഴിതാ ഇക്കാര്യം ഡിംപലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് സ​ഹോദരി തിങ്കൾ.

ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെയാണ് തിങ്കൾ ഇക്കാര്യം അറിയിച്ചത്. ഏറെ വേദനിപ്പിക്കുന്നൊരു കാര്യം നിങ്ങളുമായി ഷെയര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞായിരുന്നു തിങ്കള്‍ സംസാരിച്ചത്.

‘പപ്പയുടെ മരണം അവള്‍ എങ്ങനെ എടുക്കുമെന്നറിയില്ല. സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. ഞാന്‍ അവളെ വിവാരം അറിയിക്കാന്‍ പോവുകയാണെന്നായിരുന്നു തിങ്കള്‍ ബാല്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു തിങ്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

മരണ സമയത്ത് ഇളയ സഹോദരിയായ നയന മാത്രമേ പിതാവിനൊപ്പമുണ്ടായിരുന്നുള്ളൂ. ആശുപത്രിയിലേക്ക് പോവും വഴിയായിരുന്നു അന്ത്യം. അമ്മയും താനും ഇപ്പോള്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവായതിനാല്‍ ബോഡി വിട്ട് തരാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു ‘ തിങ്കൾ പറയുന്നു.

അച്ഛനുമായി ഏറെ അടുപ്പമുള്ള ഡിംപല്‍ ഈ വാർത്തയോട് എങ്ങനെ പ്രതികരിക്കുയെന്നോര്‍ത്തുള്ള ആശങ്കയിലാണ് പ്രിയപ്പെട്ടവരെല്ലാം.

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top