Connect with us

ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ്; ആശംസകളുമായി ആരാധകർ

Malayalam

ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ്; ആശംസകളുമായി ആരാധകർ

ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ്; ആശംസകളുമായി ആരാധകർ

കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് രണ്ടാമത് വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 28നായിരുന്നു വിവാഹം. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു.

ഇപ്പോളിതാ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ് താരം. വിവാഹ വാർഷിക ദിനത്തിൽ ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ് ജോസ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ചെമ്പൻ വിനോദ് ചിത്രം പങ്കുവെച്ചത്.

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്.

മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.

2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്.തുടർന്ന് ആമേൻ,ഈമയൗ,ജല്ലിക്കട്ട്,പെറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐഎഫ്‌എഫ്‌ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു.ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റിൽ കഥാപാത്രം ചെമ്പൻ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്.

അതിനിടെ ചെമ്പൻ വിനോദിന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിജു വിൽസൺ നായകനാകുന്ന വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടിൽ’ ആണ് കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ഇതിഹാസ കഥ പറയുന്ന ചിത്രം മലയാളത്തിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന കഥയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേലായുധ പണിക്കർ എന്ന ചരിത്ര നായകനായിട്ടാണ് സിജു വിത്സൻ എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള സിജു വിത്സന്റെ ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. കയാദു ലോഹർ എന്ന അന്യഭാഷാതാരമാണ് നായിക.

ചെമ്പൻ വിനോദിന്റെ കരിയറിൽ ആദ്യമായിട്ടയാണ് ഒരു ചരിത്ര നായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാന്നറിൽ ഗോകുലം ഗോപാലനാണ്.

More in Malayalam

Trending

Recent

To Top