കനി കുസൃതിയെ കേന്ദ്ര കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ സിനിമയെ പ്രശംസിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ്.
സംവിധായകന് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് സജിന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. മലയാളത്തില്‍ ഇത്തരം സിനിമകള്‍ ഉണ്ടാകാറില്ല, എല്ലാവര്ക്കും അഭിനന്ദനം. കനി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണെന്നും റോഷന് ആന്‍ഡ്രൂസ് പറയുന്നു.
റോഷന് ആന്‍ഡ്രൂസിന്റെ സന്ദേശം:
ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ മികച്ചതായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്.
നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാന്‍. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ിത്രമാണ് ബിരിയാണി. അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്ഫോമിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി കൊടുത്തിരുന്നു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...