Connect with us

വാക്സിൻ സ്വീകരിച്ച അമൃതാനന്ദമയിക്കെതിരെയുള്ള ട്രോളുകളിൽ പ്രതികരിച്ച് ഗോവിന്ദ് വസന്ത!

Malayalam

വാക്സിൻ സ്വീകരിച്ച അമൃതാനന്ദമയിക്കെതിരെയുള്ള ട്രോളുകളിൽ പ്രതികരിച്ച് ഗോവിന്ദ് വസന്ത!

വാക്സിൻ സ്വീകരിച്ച അമൃതാനന്ദമയിക്കെതിരെയുള്ള ട്രോളുകളിൽ പ്രതികരിച്ച് ഗോവിന്ദ് വസന്ത!

അമൃതാനന്ദമയി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്ന വാർത്ത വന്നതോടെ ട്രോളുകളുമായി സോഷ്യൽ മീഡിയയും ഉണർന്നു. ഇപ്പോഴിതാ അമൃതാനന്ദമയി ട്രോളുകളിൽ പ്രതികരണവുമായി സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത രംഗത്തെത്തിയിരിക്കുകയാണ് . പൂജകളും പ്രാർത്ഥനകളും അല്ല സയൻസ് തന്നെയാണ് വേണ്ടതെന്ന് എന്ന് മനസ്സിലാക്കുന്നതിൽ ആര് തന്നെ മാതൃകയായാലും അത് നല്ലതാണെന്നാണ് ഗോവിന്ദ് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം രേഖപ്പെടുത്തിയത് .

അമൃതാനന്ദമയി വാക്‌സിൻ എടുത്തതിനെ ട്രോള്ന്നത് കണ്ടു. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയൻസ് തന്നെയാണ് വേണ്ടത് എന്ന് മനസ്സിലാക്കിക്കാൻ ആര് മാതൃകയായാലും നല്ലതാണെന്നാണ് എനിക്ക് തോന്നിയത്. പൗരോഹിത്വം കൊടികുത്തി വാഴാൻ തക്കം തേടി നടക്കുന്ന കാലവും നാടുമാണിത്. ഓരോ ഇഞ്ച് പ്രതീക്ഷകളെയും പൊലിപ്പിച്ചു കാണിക്കണമെന്ന് തോന്നുന്നു. ഗോവിന്ദ് വസന്തപറയുന്നു.

മാതാ അമൃതാനന്ദമയി വാക്‌സിനെടുത്തു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തില്‍ വന്നത് . ഇതിന് പിന്നാലെ വമ്പന്‍ ട്രോളുകളുമായി ട്രോള്‍ പേജുകളും എത്തി. ലോകചരിത്രത്തില്‍ തന്നെ വാക്‌സിനെടുത്ത ഒരേ ഒരു ദൈവമാണ് അമൃതാനന്ദമയി എന്നാണ് ട്രോളുകള്‍. പ്രമുഖ ദൈവം വാക്‌സിനെടുത്തു, മക്കളേ ഞാന്‍ വക്‌സിനെടുത്തു എന്നിങ്ങനെ രസകരമായ നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. താന്‍ എടുത്തത് ദൈവങ്ങള്‍ക്ക് മാത്രമുള്ള വാക്‌സിനാണെന്ന് അമൃതാനന്ദമയി പറയുന്ന ട്രോളുകളും ട്രോളന്മാർ പ്രചരിപ്പിക്കുന്നുണ്ട്.

നിലവിൽ രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അംഗീകരിച്ചു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രത്തിന്റെ 50 ശതമാനം ക്വാട്ടയില്‍ നിന്നും സൗജന്യമായി വാക്സിന്‍ നല്‍കുന്നത് തുടരുമെന്നും ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു . മൂന്നാംഘട്ട വാക്സിനേഷന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഹര്‍ഷ വര്‍ദ്ധന്‍.

പുതുക്കിയ നയപ്രകാരം മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുന്നത് . വാകിസിന്‍ വിലനിര്‍ണ്ണയം സുതാര്യമാക്കണമെന്നും വില നിശ്ചയിക്കാന്‍ അവസരമൊരുക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് ഹര്‍ഷ വര്‍ദ്ധന്‍ അറിയിക്കുന്നത്. ഇത് പ്രകാരമാണ് ബാക്കിയുള്ള 50 ശതമാനം ക്വാട്ട അവര്‍ക്കായി തുറന്നിടുന്നത്.

വാക്സിന്‍ ഡോസുകളുടെ അളവനുസരിച്ച് കൃത്യമായി വില നിശ്ചയിക്കാനും കാലതാമസം ഒഴിവാക്കാനും കഴിയുമെന്ന് ഹര്‍ഷ വര്‍ദ്ധന്‍ വിശദീകരിച്ചു. തീരുമാനമെടുത്തത് സംസ്ഥാനങ്ങളെ പരിഗണിച്ചുകൊണ്ടുതന്നെയാണെന്നാണ് ഹര്‍ഷ വര്‍ദ്ധന്റെ വാദം. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ക്വാട്ടയില്‍ നിന്നും ആര്‍ക്കും വാക്സിന്‍ നേരിട്ട് നല്‍കില്ലെന്നും സംസ്ഥാനങ്ങള്‍ വഴി മാത്രമേ വാക്സിന്‍ വിതരണം നടക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

about amrithanandamayi

More in Malayalam

Trending

Recent

To Top