Connect with us

നില ബേബിയ്ക്ക് സമ്മാനവുമായി ആദില്‍ അങ്കിള്‍, ചിത്രം ഏറ്റെടുത്ത് ആരാധകർ!

Malayalam

നില ബേബിയ്ക്ക് സമ്മാനവുമായി ആദില്‍ അങ്കിള്‍, ചിത്രം ഏറ്റെടുത്ത് ആരാധകർ!

നില ബേബിയ്ക്ക് സമ്മാനവുമായി ആദില്‍ അങ്കിള്‍, ചിത്രം ഏറ്റെടുത്ത് ആരാധകർ!

ഡി ഫോര്‍ ഡാന്‍സിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന അവതാരകരായ താരങ്ങളാണ് പേളി മാണിയും ആദില്‍ ഇബ്രാഹിമും. ഇരുവരുടെയും അവതരണം കൊണ്ടാണ് റിയാലിറ്റി ഷോ വലിയ ശ്രദ്ധ നേടിയത് . ഡിഫോര്‍ ഡാന്‍സ് കഴിഞ്ഞ് രണ്ട് പേരും അവരുടെ തിരക്കുകളിലേക്ക് പോവുകയായിരുന്നു.

അവതരണത്തിന് പുറമെ സിനിമകളിലും സജീവമായിരുന്നു പേളിയും ആദിലും. അതേസമയം പേളിയുടെ മകളെ കാണാന്‍ ആദിലും എത്തിയിരുന്നു. ആദില്‍ തന്നെയാണ് ഇന്ന് പേളിക്കും നിലയ്ക്കും ഒപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

ആദില്‍ അങ്കിള്‍ ആദ്യമായി കുഞ്ഞ് നിലയെയും വളരെ കാലത്തിന് ശേഷം അവളുടെ അമ്മ പേളി മാണിയെയും കണ്ടുമുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ആദിൽ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതേസമയം ആദിലിന്‌റെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ശ്രീനിഷും ഗോവിന്ദ് പത്മസൂര്യയുമെല്ലാം എത്തിയിരുന്നു. അടുത്തിടെയാണ് നില ബേബിയുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞത്.

ഇതിന്‌റെ വീഡിയോ പേളി തന്‌റെ യൂടൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ആദ്യത്തെ കണ്‍മണി പേളിയുടെയും ശ്രീനിഷിന്‌റെയും ജീവിതത്തിലേക്ക് വന്നത്. കുഞ്ഞിനൊപ്പമുളള ആദ്യ ചിത്രം അന്ന് തന്നെ പേളി തന്‌റെ പേജില്‍ പങ്കുവെച്ചിരുന്നു. അതേസമയം ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു പേളിയും ശ്രീനിഷും. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു താരം.

ഒരു തമിഴ് ഷോയിലൂടെ എത്തിയ പേളി പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം പിന്നീട് ഇടവേളയെടുക്കുകയായിരുന്നു താരം. അതേസമയം ശ്രീനിഷ് ഇപ്പോഴും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായി തുടരുന്നുണ്ട്.

about pearle

Continue Reading
You may also like...

More in Malayalam

Trending