Malayalam
കരച്ചിൽ നാടകം പാളി അഭിനയം നിർത്താനായോ? മണിക്കുട്ടൻ പോയതിന് പിന്നാലെ സൂര്യയുടെ തനിനിറം പുറത്ത്! അഡോണിയോട് പറഞ്ഞത് കേട്ടോ! സൂര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ
കരച്ചിൽ നാടകം പാളി അഭിനയം നിർത്താനായോ? മണിക്കുട്ടൻ പോയതിന് പിന്നാലെ സൂര്യയുടെ തനിനിറം പുറത്ത്! അഡോണിയോട് പറഞ്ഞത് കേട്ടോ! സൂര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ
മണികുട്ടന്റെ പിന്മാറ്റം പ്രേക്ഷകർക്കും ബിഗ്ബോസ് മത്സരാർത്ഥികൾക്കുമടക്കം ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. തീർത്തും അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് മത്സരാർത്ഥി മണിക്കുട്ടൻ വീടിന്റെ പടിയിറങ്ങിയത്.
മണിക്കുട്ടന് സ്വന്തം താൽപര്യപ്രകാരമാണ് ഷോയിൽ നിന്ന് പുറത്ത് പോയത്. ഇതിന് പിന്നാലെ നിരവധി പേരാണ് സൂര്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
സൂര്യ പലതവണ മണികുട്ടനോട് ഇഷ്ടം തുറന്നുപറഞ്ഞെങ്കിലും അപ്പോഴെല്ലാം മണിക്കുട്ടന് താല്പര്യമില്ലെന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും മണിക്കുട്ടനും സൂര്യയും മറ്റുള്ളവര്‍ക്ക് മുന്നില്‍ മറുപടി നല്‍കേണ്ടി വന്നിട്ടുമുണ്ട്.
എന്നാൽ ഇപ്പോൾ ഇതാ മണിക്കുട്ടന്റെ പിന്മാറ്റത്തിന് പിന്നില്‍ സൂര്യയുടെ നിലപാടുകളും വാക്കുകളുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതിനിടെ മണിക്കുട്ടന് പോയതിന് പിന്നാലെ അഡോണിയുമായി സൂര്യ നടത്തിയ സംഭാഷണം ശ്രദ്ധ നേടുകയാണ്.
മണിക്കുട്ടന് പോയത് തന്നെ ബാധിക്കുമോ എന്നാണ് സൂര്യ അഡോണിയോട് ചോദിക്കുന്നത്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയെ സൂര്യയ്ക്ക് എതിരെ തിരിച്ചിരിക്കുകയാണ്. മണിക്കുട്ടന് പോയതിന് പിന്നാലെ പൊട്ടിക്കരയകയും തിരികെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അതേ സൂര്യ തന്നെ തൊട്ടടുത്ത നിമിഷം തന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കപ്പെടുന്നത് ഇരട്ടത്താപ്പും ആത്മാര്ത്ഥയില്ലായ്മയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മണിക്കുട്ടന് വിടവാങ്ങിയത് എനിക്ക് നെഗറ്റീവ് അടിക്കുമോ എന്നാണ് സൂര്യ അഡോണിയോട് ചോദിക്കുന്നത്. ഇതിന് അങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ല. കാരണം ഇന്നലത്തെ എപ്പിസോഡില്‍ നീയത് ക്ലിയര്‍ ചെയ്തിട്ടുണ്ട്. മണിക്കുട്ടന് എന്നെ ചതിച്ചിട്ടില്ല എന്ന് സൂര്യ സ്റ്റേറ്റ്മെന്റ് കൊടുത്തു. അത് നിന്നെ നെഗറ്റീവ് ആയിട്ട് ബാധിക്കില്ലെന്നായിരുന്നു അഡോണി നല്കിയ മറുപടി. അതേസമയം സൂര്യയുടെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം ശക്തമായിരിക്കുകയാണ്.
മണിക്കുട്ടന് പോയതിന് പിന്നാലെ ബിഗ് ബോസ് ഹൗസില്‍ പൊട്ടിക്കരയുകയായിരുന്നു സൂര്യ. തിരിച്ചുവാ മണിക്കുട്ടാ എന്ന് പറഞ്ഞാണ് സൂര്യ കരഞ്ഞത്. എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ ഡിംപലിനേക്കാള്‍ കൂടുതല്‍ എന്നോട് വന്ന് പറയാറുളളതാ. എനിക്ക് മണിക്കുട്ടനെ കാണണം, സോറി പറയണം. ഒന്ന് യാത്ര പറയാന്‍ പോലും അവസരം തന്നില്ല എന്നാണ് കരഞ്ഞുകൊണ്ട് സൂര്യ പറഞ്ഞത്. തുടര്‍ന്ന് ഫിറോസും ഋതുവും സൂര്യയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. രമ്യയുടെത് പോലെ ഒരു റീ എന്‍ട്രിയിലൂടെ മണിക്കുട്ടന് തിരിച്ചുവരുമെന്ന് കിടിലം ഫിറോസ് സൂര്യയോട് പറഞ്ഞു. എന്നാല്‍ കരച്ചില് നിര്‍ത്താനാവാതെ വിതുമ്പുകയായിരുന്നു സൂര്യ.
നല്ല ബെസ്റ്റ് വ്യക്തി. ഇവളുടെ കരച്ചില് പോലും തട്ടിപ്പ് ആണല്ലോ ബിഗ്ഗ് ബോസ്സ്, മണിക്കുട്ടന് പോയതിലുള്ള സൂര്യയുടെ വിഷമം നമ്മള് കണ്ടതല്ലേ . എന്താരുന്നു അഭിനയം. കരച്ചില്. ചോക്ലേറ്റ്. പുറത്തുള്ള തന്റെ ഇമേജ്. എല്ലാത്തിലും ഉപരി മണിക്കുട്ടന് ടിമ്പലിനെക്കാളും തന്നെയാണ് കൂടുതല്‍ ഇഷ്ട്ടം എന്ന് വരുത്തിതീര്‍ക്കാനുള്ള പെടാപ്പാട്. പരമകഷ്ടം, ഇവള് ഫേക്ക് ആണെന്ന് പൊളി ഫിറോസ് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല… ഇങ്ങനെ പോകുന്നു ക മന്റുകൾ അടുത്ത ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പോകുന്നത് സൂര്യയായിരിക്കണമെന്നും ചിലര്‍ പറയുന്നു.
