Social Media
“ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,” മേഘ്നയുടെ കടിഞ്ഞൂല്‍ കണ്‍മണിയെ വരവേറ്റ് നസ്രിയ
“ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,” മേഘ്നയുടെ കടിഞ്ഞൂല്‍ കണ്‍മണിയെ വരവേറ്റ് നസ്രിയ
നടി മേഘ്നരാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്
ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്തയെ ഏറെ സന്തോഷത്തോടെ വരവേല്‍ക്കുകയാണ് ആരാധകരും മേഘ്നയുടെ സുഹൃത്തുക്കളും. മേഘ്നയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
“ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിക്കുന്നത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സര്‍ജയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് നസ്രിയ.
നസ്രിയയ്ക്ക് പിറകെ നടി അനന്യ, അശ്വതി തുടങ്ങി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കിട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു. കുഞ്ഞാനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ താമസിക്കുന്നത്. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ പിന്തുണയാണ് സങ്കടകരമായ സാഹചര്യത്തില്‍ മേഘ്‌നയക്കും കുടുംബത്തിനും താങ്ങായത്. ഇതിനിടെ ചിരഞ്ജീവിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം കൂടി ചേര്‍ത്തുകൊണ്ടുള്ള മേഘ്‌ന രാജിന്റെ ‘ബേബി ഷവര്‍’ ഫോട്ടോകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.