Malayalam
വാവിട്ട വാക്ക്! അമ്പിളിദേവി ആദിത്യൻ വിഷയം ക്ലൈമാക്സിലേക്ക്.. ആശുപത്രി വിട്ടാലുടൻ അത് സംഭവിക്കും! ഊരാക്കുടുക്കിലേക്ക്…
വാവിട്ട വാക്ക്! അമ്പിളിദേവി ആദിത്യൻ വിഷയം ക്ലൈമാക്സിലേക്ക്.. ആശുപത്രി വിട്ടാലുടൻ അത് സംഭവിക്കും! ഊരാക്കുടുക്കിലേക്ക്…
സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു.
കരുനാഗപ്പള്ളി എസിപിക്കും ചവറ സ്‌റ്റേഷനിലും സൈബര്‍ സെല്ലിലും ഭാര്യയും നടിയുമായ അമ്പിളി ദേവി നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി.
2019ല്‍ തന്നെ ആദിത്യന്‍ വിവാഹം കഴിച്ചെന്നും അന്ന് ആവശ്യപ്പെട്ട നൂറ് പവനും പത്ത് ലക്ഷം രൂപയും നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍, പിന്നീട് സ്ത്രീധനമായി കൂടുതല്‍ തുക ആവശ്യപ്പെട്ട് നിരന്തരം തന്നെ മാനസികമായി പീഡിപ്പിച്ചു. തുടര്‍ന്ന് തൃശൂരിലേക്ക് പോയ ആദിത്യന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും അമ്പിളി ദേവി കരുനാഗപ്പള്ളി എ.സി.പിക്കും ചവറ പോലീസിലും നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ്
കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ ആണ് നടനെ കണ്ടെത്തിയത്. അസ്വഭാവികമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയവരാണ് കൈഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ആദിത്യന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ആദിത്യനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അമിതമായി ഗുളികകള്‍ കഴിച്ചതിനാലാല്‍ ആണ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്.
ആദിത്യന്റെ ആത്മഹത്യ ശ്രമത്തിന് പിന്നാലെയാണ് താൻ നിയമപരമായി മുൻപോട്ട് പോകുന്ന കാര്യം അമ്പിളി പറഞ്ഞത്. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കും താൻ പരാതി നൽകി. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അമ്പിളിദേവി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു
‘വിഷയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. സ്വന്തം ഭാര്യയെ സംരക്ഷിക്കേണ്ട ഭർത്താവ് തന്നെ, ഒരു സ്ത്രീയാണ്, എന്റെ കുഞ്ഞിന്റെ അമ്മയാണ് എന്നൊന്നും ചിന്തിക്കാതെ ഇല്ലാത്ത തെളിവുകൾ നിരത്തി നമ്മെ വ്യക്തിഹത്യ ചെയ്യുമ്പോൾ സമൂഹ മാധ്യമങ്ങളിൽ എനിക്ക് പലതും പറയേണ്ടി വന്നു. ഇത്രയ്ക്ക് ആക്ഷേപിക്കുമ്പോൾ പലതും തുറന്നു പറയേണ്ട അവസ്ഥ ഉണ്ടായിപ്പോയതാണ്’, എന്നും അമ്പിളി വ്യക്തമാക്കി. ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ചതി പറ്റരുത്. ചതിയന്മാർക്ക് മുമ്പിൽ വീണു പോകരുത്’ എന്ന് പറഞ്ഞ അമ്പിളി, ആദിത്യൻ ജയന്റെ ആത്മഹത്യ ശ്രമത്തെകുറിച്ചും വ്യക്തമാക്കി. ജനുവരിക്ക് ശേഷം ഇത് അഞ്ചാം തവണയാണ് ആത്മഹത്യ ശ്രമം നടത്തുന്നത്, ഇതേ കുറിച്ച് താൻ പല വിധ മാധ്യമങ്ങളോട് പറഞ്ഞിരുന്നു ‘ എന്നും അമ്പിളി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
