Connect with us

എനിക്കായ് ഇവൻ എന്തും ചെയ്യും; സോഷ്യൽ മീഡിയയിലൂടെ നസ്രിയ പരിചയപ്പെടുത്തിയ കുറുമ്പൻ !

Malayalam

എനിക്കായ് ഇവൻ എന്തും ചെയ്യും; സോഷ്യൽ മീഡിയയിലൂടെ നസ്രിയ പരിചയപ്പെടുത്തിയ കുറുമ്പൻ !

എനിക്കായ് ഇവൻ എന്തും ചെയ്യും; സോഷ്യൽ മീഡിയയിലൂടെ നസ്രിയ പരിചയപ്പെടുത്തിയ കുറുമ്പൻ !

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നസ്രിയ നാസിം. സമൂഹമാധ്യങ്ങളിൽ ഏറെ സജീവമാണ് നസ്രിയ . പുതിയ മേക്കോവർ ചിത്രങ്ങളും ഡാൻസ് വീഡിയോകളും മറ്റ് വിശേഷങ്ങളും നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താനേറെ സ്നേഹിക്കുന്ന കുട്ടിക്കുറുമ്പനുമൊപ്പുമുളള വീഡിയോയാണ് നസ്രിയ ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

എനിക്കായ് ഇവൻ എന്തും ചെയ്യുമെന്നാണ് വീഡിയോയിൽ എഴുതി കാണിക്കുന്നത്. സംവിധായകൻ അൽഫോൺസ് പുത്രന്റെ മകൻ ഏതനാണ് വീഡിയോയിൽ നസ്രിയയ്ക്കൊപ്പമുളളതെന്നാണ് മനസിലാകുന്നത്. നസ്രിയയുടെ അടുത്ത സുഹൃത്താണ് അൽഫോൺസ് പുത്രന്റെ ഭാര്യ അലീന. ഇരുവരും ഒന്നിച്ചുളള ഡാൻസ് വീഡിയോകൾ നസ്രിയ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് നസ്രിയ. വിവാഹത്തിന് ശേഷം​ അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും വളരെ സെലക്ടീവായാണ് നസ്രിയ ഇപ്പോൾ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നിങ്ങനെ ചുരുക്കം ചിത്രങ്ങൾ മാത്രമാണ് രണ്ടാം വരവിൽ നസ്രിയ ചെയ്തത്.

ആദ്യമായി തെലുങ്ക് സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ.

about nasriya nazim

More in Malayalam

Trending

Recent

To Top