Malayalam
മരക്കാറിന്റെ റിലീസ് മാറ്റി; പുതിയ തിയതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍
മരക്കാറിന്റെ റിലീസ് മാറ്റി; പുതിയ തിയതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങുന്ന മരക്കാര്‍- അറബിക്കടലിന്റെ സിംഹം റിലീസ് മാറ്റി. മേയ് 13 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഓഗസ്റ്റ് 12 നായിരിക്കും സിനിമ റിലീസ് ചെയ്യുക.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമയാണ് മരക്കാര്‍. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍.
100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്ടെയിന്മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്
