Malayalam
ലാലേട്ടന്റെ കൈയ്യിലെ ടാറ്റൂ; അമ്പരപ്പോടെ മത്സരാർത്ഥികൾ; ബിഗ് ബോസിലെ ബറോസ് വിശേഷം!
ലാലേട്ടന്റെ കൈയ്യിലെ ടാറ്റൂ; അമ്പരപ്പോടെ മത്സരാർത്ഥികൾ; ബിഗ് ബോസിലെ ബറോസ് വിശേഷം!
മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്നുവെന്ന വാര്‍ത്ത വന്ന നാള്‍ മുതല്‍ ആരാധകര്‍ വളരെയധികം ആകാംഷയിലാണ്. ഈയ്യടുത്താണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമെല്ലാം പ്രമുഖര്‍ അണിനിരക്കുന്ന ഫാന്റസി ചിത്രമാണ് ബറോസ്. മോഹന്‍ലാലിന് പുറമെ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
ബാറോസിന്റെ ഓരോ വിശേഷങ്ങളറിയാൻ ആവേശത്തോടെയാണ് ആരാധകരും സൈബര്‍ ഇടവും കാത്തിരിക്കുന്നത് . ഇപ്പോഴിതാ ബറോസുമായി ബന്ധപ്പെട്ടൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മോഹന്‍ലാലിന്റെ കൈയ്യിലെ ടാറ്റുവാണ് ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ത്ഥികളെ കാണാനായി എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ടാറ്റു ശ്രദ്ധ നേടിയത്.
മത്സരാര്‍ത്ഥികളുമായി സംസാരിച്ചു കൊണ്ടിരിക്കെ അവര്‍ തന്നെയാണ് കൈയ്യിലെ ടാറ്റുവിനെ കുറിച്ച് ചോദിച്ചത്. ഇതോടെ ലാലേട്ടന്‍ തന്നെ തന്റെ കൈ ഉയര്‍ത്തിക്കാണിക്കുകയും ടാറ്റു വ്യക്തമാക്കുകയും ചെയ്തു. ബറോസ് എന്നാണ് അദ്ദേഹം കൈയ്യില്‍ പച്ച കുത്തിയിരിക്കുന്നത്. പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
മലയാള സിനിമയിലെ വലിയ താരങ്ങളും സാങ്കേതിക വിദഗ്ധരുമെല്ലാം ഒരുമിക്കുന്ന ചിത്രമാണ് ബറോസ്, പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്.
പോര്‍ച്ചൂഗീസ് പശ്ചാത്തലമുള്ളൊരു ഫാന്റസി ചിത്രമാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഈ നിധി തേടി ഗാമയുടെ പിന്മഗാമിയെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു കുട്ടി വരുന്നതും തുടര്‍ന്ന നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
about bigg boss
