Malayalam
എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണിയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ
എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണിയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ
ഇക്കഴിഞ്ഞ മാർച്ച് 20 നാണ് പേളി മാണിക്കും ശ്രിനീഷ് അരവിന്ദിനും പെൺകുഞ്ഞ് ജനിച്ചത്. ജിവിതത്തിലെ ഓരോ ചെറിയ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. കുഞ്ഞ് ജനിച്ചപ്പോഴുള്ള ചിത്രവും പേളി ആരാധകർക്കായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
മലയാളം സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരങ്ങളായ പേളി മാണി-ശ്രീനീഷ് അരവിന്ദ് ദമ്പതികള്‍ ‘ബിഗ് ബോസ്സ്’ ഷോയിലൂടെയാണ് പ്രണയ ബന്ധത്തിലായതും വിവാഹത്തില്‍ എത്തിയതും. ഇപ്പോഴിതാ, മകളുടെ പേരിടല്‍ ചടങ്ങിന്‍റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.
ഈ വര്‍ഷം മാര്‍ച്ച് ഇരുപതിനായിരുന്നു പേളി-ശ്രീനീഷ് ദമ്പതികളുടെ മകള്‍ നിലയുടെ ജനനം. പട്ടുടുത്ത്, കരിവളയും കണ്മഷിയും അണിഞ്ഞ് അമ്മൂമ്മയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിന്റെ ചെവിയിലേക്ക് ശ്രീനീഷ്, പേളി എന്നിവര്‍ ‘നില’ എന്ന് മൂന്ന് തവണ ആചാരപ്രകാരം വിളിച്ചാണ് പേരിടല്‍ ചടങ്ങ് നടന്നത്.
ബിഗ് ബോസിൽ മൊട്ടിട്ട പ്രണയം പ്രേക്ഷകരും ആവേശത്തോടെ ആയിരുന്നു സ്വീകരിച്ചിരുന്നത്. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന പരിപാടിയിൽ ഇരുവരും ഫൈനൽ റൗണ്ട് വരെ എത്തിയിരുന്നു. ഷോ കഴിഞ്ഞാൽ ഇവർ ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവർക്കു മുന്നിൽ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് പേർളിയും ശ്രീനിഷും ഊഹാപോഹങ്ങളെ പടിക്കു പുറത്താക്കുകയായിരുന്നു.
പിന്നാലെ വിവാഹിതരായ താരങ്ങൾ പേർളിയുടെ യൂട്യൂബ് ചാനലിൽ ഇവരുടെ ആദ്യ വെബ് സീരീസ് ആയ പേർളിഷ് പുറത്തിറക്കി. ശരത് ഡേവിസ് സംവിധാനം ചെയ്ത പേർലിഷിനു ജെസിൻ ജോർജ് സംഗീതം നിർവ്വഹിച്ചു. ക്ലിന്റ് സോമൻ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തു.
ഗർഭിണിയായിരുന്ന സമയത്ത് പേർളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികൾക്ക് പരിചിതമായിരുന്നു. വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയും യു ട്യൂബ് ചാനലിലൂടെയും അവർ പങ്കുവെച്ചിരുന്നു.
about pearle maaney