Connect with us

ബിഗ് ബോസ്സിൽ നിന്ന് ആ 2 മത്സരാർത്ഥികൾ ഇന്ന് പുറത്തേക്ക്…. വിങ്ങി പൊട്ടി പ്രേക്ഷകർ

Malayalam

ബിഗ് ബോസ്സിൽ നിന്ന് ആ 2 മത്സരാർത്ഥികൾ ഇന്ന് പുറത്തേക്ക്…. വിങ്ങി പൊട്ടി പ്രേക്ഷകർ

ബിഗ് ബോസ്സിൽ നിന്ന് ആ 2 മത്സരാർത്ഥികൾ ഇന്ന് പുറത്തേക്ക്…. വിങ്ങി പൊട്ടി പ്രേക്ഷകർ

ഫൈനൽ ഫൈവിൽ ഇടം പിടിക്കുമെന്ന് വിചാരിച്ചിരുന്ന മത്സരാർഥികൾ നേരത്തെ തന്നെ ബിഗ് ബോസ്സ് ഹൗസിൽ നിന്നും പുറത്തു പോയിരുന്നു.

മജ്സിയ, ഫിറോസ്- സജ്ന, ഭാഗ്യലക്ഷ്മി തുടങ്ങിയവരെ പ്രേക്ഷകർ
ഫൈനലിൽ പ്രതീക്ഷീച്ചിരുന്നു. ഫിറോസ്-സജ്ന ദമ്പതികൾ ഒഴികെ ബാക്കി രണ്ട് പേരും എവിക്ഷനിലൂടെ പുറത്തു പോയത്. ഷോയിൽ നിയമ ലംഘനം നടത്തിയതിന് പിന്നാലെയായിരുന്നു സജ്ന- ഫിറോസിനെ ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു

10ആഴ്ചകൾ പൂർത്തിയാകുമ്പോൾ ഇനി ആരാണ് ബിഗ് ബോസ്സ് ഹൗസിൽ നിന്ന് പുറത്ത് പോവുകയെന്നത് അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

എന്നാൽ ഇക്കുറി പ്രേക്ഷകരുടെ പ്രിയപ്പെട്ട നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. അനൂപ്, സായ് വിഷ്ണു, സന്ധ്യ, സൂര്യ, ഋതു, ഡിംപൽ എന്നിവാരണ് ഇക്കുറി നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർ ആറ് പേരും സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഒരാൾ ഇത്തവണ ഹൗസിൽ നിന്ന് പുറത്തു പോകും എന്നാണ്.

കഴിഞ്ഞ ആഴ്ചയിൽ എലിമിനേഷൻ ഇല്ലായിരുന്നു. എല്ലാവരേയും ബിഗ് ബോസ് സെയ്ഫ് ആക്കുകയായിരുന്നു. അഡോണിയും സന്ധ്യയും ഹൗസിന്റെ പുറത്തു വരെ എത്തിയിരുന്നു, എന്നാൽ ഒടുവിൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ട് ഇവരെ ഇൻ ആക്കുകയായിരുന്നു. സാധാരണ ഗതിയിൽ ഒരാളാണ് ഹൗസിൽ നിന്ന് പുറത്തു പോകുന്നത്. എന്നാൽ പോയ വാരം രണ്ട് പേർ ഇനിയുള്ള ആഴ്ചകളിൽ പുറത്തു പോയേക്കാം എന്ന സൂചനയും ബിഗ് ബോസ് നൽകിയിരുന്നു..

പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം സന്ധ്യയോ, സൂര്യയോ ആയിരിക്കും 10 ാം ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്ര പറയുന്നത്. ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചിരിക്കുന്നത് ഇവരാണെന്നാണ് സൂചന. എന്നാൽ പ്രവചിക്കാൻ കഴിയാത്ത ഷോയാണ് ബിഗ് ബോസ് . അതിനാൽ തന്നെ ആരാകും ഇക്കുറി. വീട്ടിൽ നിന്ന് പോകുക എന്ന് കണ്ട് തന്നെ അറിയേണ്ടി വരും. എന്നാൽ സോഷ്യൽ മീഡിയയിൽ സായിക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് സായ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

More in Malayalam

Trending

Recent

To Top