കളി അല്ല കളി തന്നെ എന്ന് പറയാൻ ഇന്നാണ് ലാലേട്ടൻ വരുക.. എപ്പിസോഡ് ഷൂട്ട് നടന്നു, റംസാന്റെ കാര്യത്തിൽ തീരുമാനമായി എന്നൊക്കെയാണ് കേൾക്കുന്നത്. ഒപ്പം കിടിലം ഫിറോസ് നടത്തിയ കുറെ കള്ളത്തരങ്ങളും ഇരട്ടത്താപ്പുകളും ഇന്ന് കാണാൻ കഴിയും എന്നും പറയുന്നുണ്ട്. അന്ന് ആപ്പിൾ എടുത്തെറിയുന്ന വീഡിയോ കാണിച്ചപ്പോൾ അടങ്ങിയൊതുങ്ങി ഇരുന്ന കിടിലം ഫിറോസ് , ഇനി എത്ര ക്ലിപ്പുകൾ ആകും കാണാൻ പോകുന്നത്.
ഏതായാലും നിസ്സാര കളികളല്ല . ഒറ്റയ്ക്കും അല്ല ആരും കളിക്കുന്നത്. അനൂപ് സായി ഡിമ്പൽ മണിക്കുട്ടൻ… ഇവരെ മാത്രമായിട്ട് നമുക്കൊരു ഗ്രൂപ്പ് ആക്കാം . സത്യത്തിൽ ഇപ്പോൾ എനിക്കൊരു സന്തോഷമുണ്ട്. ആ അനൂപ് ഒന്ന് ഓക്കെ ആയല്ലോ…ഹാ പിന്നെ ബാക്കി ഉള്ളവർ ഒക്കെ മറ്റൊരു ഗ്രൂപ്പുമാണ്. ഈ ഗ്രൂപ്പ് ഇപ്പോൾ ഉണ്ടായത് നാട്ടുകൂട്ടം ടാസ്ക് ബേസ് ചെയ്താണ്. പക്ഷെ സാധാരണ ടാസ്കിൽ ഗ്രൂപ്പ് ഉണ്ടായാലും പിന്നെ അതങ്ങ് മാറുന്നതാണ്.
എന്നാൽ ഇത്തവണ അഡോണി സൂര്യ ഇവർ ഒഴിച്ച് ബാക്കി ഉള്ളവരൊക്കെ ഗ്രൂപ്പ് സീരിയസ് ആയിട്ട് എടുത്തു. ഇനി ബിഗ് ബോസ് ഒരു ബെസ്റ്റ് പണി കൊടുക്കും. ഈ ഗ്രൂപ്പിനെ ഷഫിൾ ചെയ്ത് അടുത്ത ഗ്രൂപ്പ് ഉണ്ടാക്കും. അപ്പോൾ അറിയാം ഈ കൂട്ടുകെട്ടിന്റെ പിന്നിലെന്താണന്ന് .
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...