Malayalam
ഡിമ്പൽ തെളിവുകളോടെ പൊക്കി! ഇനി അഡോണിക്ക് രക്ഷയില്ല!
ഡിമ്പൽ തെളിവുകളോടെ പൊക്കി! ഇനി അഡോണിക്ക് രക്ഷയില്ല!
ബിഗ് ബോസ് സീസൺ ത്രീ വലിയ സംഘർഷ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഷോ അറുപത്തിയെട്ടിലേക്ക് കടന്നപ്പോൾ എല്ലാവരുടെയും മുഖം മൂടി അഴിഞ്ഞുവീണിരിക്കുകയാണ്. ആദ്യമുണ്ടായിരുന്ന സൗഹൃദങ്ങളൊക്കെ പകുതി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നടിഞ്ഞ അവസ്ഥയാണ്.ഷോ തുടങ്ങിയ സമയത്ത് വളരെ സൗമ്യമായി പെരുമാറിയിരുന്ന പല മത്സരാർത്ഥികളും ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വളരെ അഗ്ഗ്രിസ്സീവായിട്ടാണ് പെരുമാറുന്നത്.
മറ്റൊരു ശ്രദ്ധിക്കേണ്ട വിഷയം ആദ്യനാളുകളിൽ കൂട്ടുകൂടിയവർ ഇന്ന് ശത്രുക്കളായിരിക്കുകയാണ്. അതിൽ അന്നവർ പങ്കുവച്ച പല അപ്രീയ സത്യങ്ങളും ഇന്ന് ലോകത്തോട് വിളിച്ചുപറയുകയാണ്. ഇതോടെയാണ് പലരുടെയും മുഖംമ്മൂടി അഴിയാൻ തുടങ്ങിയത്.
പെട്ടന്ന് ഇത്തരമൊരു പ്രശ്നം ബിഗ് ബോസ് വീട്ടിൽ നടക്കാൻ കാരണമായത് നാട്ടുകൂട്ടം എന്നൊരു ടാസ്‌കാണ്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപിലെയും ഓരോരുത്തരെ വിളിച്ച് അവരുടെ തെറ്റുകളും കുറ്റങ്ങളും പൊതു വേദിയിൽ വിളിച്ചുപറയുന്നതാണ് ടാസ്ക്. ഇതിൽ തുടക്കംമുതൽ സംഘർഷങ്ങായിരുന്നു . മുൻപുള്ള വീക്കിലി ടാസ്കിൽ നിന്നും വ്യത്യസ്തമായി നടന്നുകൂട്ടം ടാസ്ക് കഴിഞ്ഞതോടെ എല്ലാ മത്സരാർത്ഥികളും മത്സരം മറന്നുള്ള വഴക്കിലേക്കാണ് പോയത്.
ഇപ്പോൾ നാട്ടുക്കൂട്ടം മത്സരത്തിലുടനീളം കണ്ട ഒരു കള്ളക്കളി ഡിമ്പൽ കണ്ടെത്തിയിരിക്കുകയാണ്. മത്സരത്തിൽ സായിയും മണിക്കുട്ടനും ഡിമ്പലുമൊക്കെ ഒരു ടീമിന്റെ ഭാഗമായിരുന്നു.ഇവർക്കൊപ്പം അഡോണിയും ഉണ്ടായിരുന്നു. എന്നാൽ അഡോണി മത്സരത്തിൽ രണ്ട് ടീമിനൊപ്പവും നിന്നതായി എപ്പിസോഡ് കണ്ട പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ഒരേ സമയം രണ്ടു വള്ളത്തിൽ കാൽ വെച്ചു എന്നായിരുന്നു പലരും അഡോണിയെ കുറിച്ച് പറഞ്ഞത്.
ഇപ്പോൾ ഡിമ്പൽ കണ്ടത്തിയിരിക്കുന്നതും ഈ സത്യമാണ്. അഡോണിയാണ് ബിഗ് ബോസ് വീട്ടിലെ യഥാർത്ഥ പോരാളി.. ആദ്യം അഡോണി റിതുവിന്റെ കൂടെയാണ് നടന്നത്. എന്നാൽ, ഇന്ന് പരസ്യമായിത്തന്നെ അഡോണി റിതുവിനെ ശത്രുവാക്കി. പിന്നീട് സായിക്കൊപ്പം നിന്നു . എന്നാൽ ഇന്ന് സായി അഡോണിയുടെ വലിയ ശത്രുവാണ്. ഇപ്പോൾ ഡിമ്പലിനൊപ്പമാണ് അഡോണി കൂടിയിരിക്കുന്നത്. അടുത്ത എലിമിനേഷനിൽ അഡോണി പുറത്തായില്ലങ്കിൽ ഡിമ്പൽ അഡോണിയുടെ വലിയ ശത്രു ആകും.
ഡിമ്പലിന്റെ ഗ്രൂപ്പിൽ വന്നതോടെയാണ് അഡോണിയെ കുറിച്ചുള്ള കള്ളത്തരങ്ങൾ ഡിമ്പൽ തിരിച്ചറിഞ്ഞിരിക്കുന്നത്. കൂടെ നിന്ന് കിടിലം ഫിറോസിനും റംസാനും വേണ്ടി അഡോണി സ്വന്തം ഗ്രൂപ്പിനെ ഒറ്റികൊടുത്തിരിക്കുകയാണ്. ഇനി നിർണ്ണായകമാവുക വരും ദിവസങ്ങളാണ്. ഇന്ന് ലാലേട്ടൻ വന്ന് സംഭവങ്ങളെ ഇത്തരത്തിൽ വിലയിരുത്തും എന്നതും ഏറെ നിർണ്ണയമാണ് .
കഴിഞ്ഞ എപ്പിസോഡിലായിരുന്നു നാട്ടുക്കൂട്ടം ടാസ്ക് അവസാനിച്ചത്. അതോടൊപ്പം തന്നെ ക്യാപ്റ്റൻസി ടാസ്‌കും ജയിൽ നോമിനേഷനും ബിഗ് ബോസ് വീട്ടിൽ നടന്നു. രമ്യ സന്ധ്യ ഡിമ്പൽ എന്നിവർ മത്സരിച്ച ക്യാപ്റ്റൻസി ടാസ്കിൽ രമ്യയാണ് വിജയിച്ചത്, ജയിൽ നോമിനേഷനിലും കള്ളക്കളിയാണ് നടന്നത്, മണിക്കുട്ടന്റെ ടീം റംസാനെ നോമിനേറ്റ് ചെയ്തപ്പോൾ മുൻകൂട്ടി പ്ലാൻ ചെയ്തപോലെ കിടിലം ഫിറോസിന്റെ ഗ്രൂപ്പ് അഡോണിയെ നോമിനേറ്റ് ചെയ്യുകയിരുന്നു. അതും അഡോണിയുടെ കള്ളക്കളിയായിരുന്നു. അതവിടെ ഏറ്റുപറയുന്നുമുണ്ട്.
about bigg boss