Connect with us

സംസ്ഥാനത്തെ തിയേറ്ററുകൾ അടയ്ക്കുന്നു; പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന പല സിനിമകളും പിൻവലിക്കുന്നതായി അണിയറപ്രവർത്തകർ

Malayalam

സംസ്ഥാനത്തെ തിയേറ്ററുകൾ അടയ്ക്കുന്നു; പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന പല സിനിമകളും പിൻവലിക്കുന്നതായി അണിയറപ്രവർത്തകർ

സംസ്ഥാനത്തെ തിയേറ്ററുകൾ അടയ്ക്കുന്നു; പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന പല സിനിമകളും പിൻവലിക്കുന്നതായി അണിയറപ്രവർത്തകർ

കോവിഡ് വ്യാപനം രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തിയേറ്ററുകൾ അടയ്ക്കുവാൻ തീരുമാനം. ശനിയാഴ്ചകളിൽ തിയേറ്ററുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

തിയേറ്ററുടമകൾ സ്വമേധയായാണ് തീരുമാനം കൈകൊണ്ടത്. അതിനിടെ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് വരുവാൻ ഭയക്കുന്നതിനാൽ തിയേറ്ററുകൾ അടയ്ക്കുക അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് നിർമ്മാതാവ് സിയാദ് കോക്കർ.

പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന പല സിനിമകളും പിൻവലിക്കുന്നതായി അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

‘ ജനങ്ങൾ പേടിച്ച് തിയേറ്ററിലേക്ക് വരാത്ത ഒരു സാഹചര്യം ഉണ്ടായി. അതിനു ശേഷം നല്ല കളക്ഷനിലേക്ക് വരുമെന്ന് കരുതിയ നല്ല റിപ്പോർട്ട് വന്ന ചില സിനിമകൾ പിൻവലിക്കുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. പലർക്കും രണ്ട് ഷോയൊക്കെ കിട്ടുന്നുള്ളു. പെട്ടെന്ന് തന്നെ ഇതൊക്കെ പഴയ സാഹചര്യത്തിലേക്ക് എത്തുമെന്ന് തോന്നുന്നില്ല’, സിയാദ് കോക്കർ പറഞ്ഞു. ഇത് ആരെയും വെല്ലുവിളിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് തിയേറ്ററുകളിൽ പ്രേക്ഷകർ കയറുന്നുള്ളു. ഇപ്പോൾ ഈ ദിനങ്ങളിൽ ലോക്ക്ഡൗണിന് സമാനമായ സാഹചര്യത്തിലേക്കാണ് പോകുന്നത്.

ഇതുമൂലമാണ് ഉടമകൾ തിയേറ്റർ അടയ്ക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഈ മാസം 30ഓടുകൂടെ തിയേറ്ററുകൾ പൂർണമായും അടയ്ക്കുമെന്നാണ് കിട്ടുന്ന വിവരം.

More in Malayalam

Trending

Recent

To Top