Connect with us

ആദിത്യൻ വിവാഹ തട്ടിപ്പ് വീരൻ ! പണമെല്ലാം തട്ടിയെടുത്തു! അമ്പിളിയ്ക്കും പറയാനുണ്ട് ; അമ്പിളി ആദ്യമായി മാധ്യമത്തിന് മുന്നിൽ…

Malayalam

ആദിത്യൻ വിവാഹ തട്ടിപ്പ് വീരൻ ! പണമെല്ലാം തട്ടിയെടുത്തു! അമ്പിളിയ്ക്കും പറയാനുണ്ട് ; അമ്പിളി ആദ്യമായി മാധ്യമത്തിന് മുന്നിൽ…

ആദിത്യൻ വിവാഹ തട്ടിപ്പ് വീരൻ ! പണമെല്ലാം തട്ടിയെടുത്തു! അമ്പിളിയ്ക്കും പറയാനുണ്ട് ; അമ്പിളി ആദ്യമായി മാധ്യമത്തിന് മുന്നിൽ…

അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന്‍ ജയനും ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. അമ്പിളി ദേവിയുടെ പോസ്റ്റിനു പിന്നാലെ അഭ്യൂങ്ങള്‍ പരക്കുകയും എന്നാല്‍ നടി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.

തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. അമ്പിളി ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ആദിത്യൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധത്തിലായിരുന്നെന്നും 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ എന്നുമായിരുന്നു അമ്പിളി പറഞ്ഞിരുന്നത്.. ആ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് അമ്പിളി അരിഞ്ഞത് . ആദിത്യനിൽ നിന്നും ആ സ്ത്രീ ഗർഭം ധരിച്ചതായും അമ്പിളി പറയുകയുണ്ടായി.

എന്നാൽ അതിനു ശേഷം പിന്നീട് കുടുംബത്തിലുണ്ടായ ഒരു മരണ വാർത്ത മാത്രമാണ് അമ്പിളിയുടേതായി ജനങ്ങൾ അരിഞ്ഞത്. ഇപ്പോഴിതാ ആദ്യമായി ഒരു ഓൺലൈൻ മാധ്യമത്തിന് മുന്നിൽ മനസ്സുതുറന്നിരിക്കുകയാണ് അമ്പിളി ദേവി. വല്യച്ചന് പിന്നാലെ അമ്മയുടെ മൂത്ത സഹോദരനും മരിച്ചതിന്റെ ദുഃഖത്തിലായിരുന്നു അമ്പിളി. ചാവറയിലുള്ള അമ്പിളിയും ചേച്ചി അഞ്ജലി ദേവിയും ചേർന്ന് നടത്തുന്ന നൃത്തോധയ എന്ന നൃത്ത വിദ്യാലയത്തിന് മുന്നിൽ വെച്ചാണ് ദുഖത്തോടെ അമ്പിളി നിന്നത്.

എന്റേത് എന്ന് പറഞ്ഞ് കാണിക്കുന്ന ഫോട്ടോകൾ വ്യക്തമായി കാണിക്കാനാണ് ആദ്യം തന്നെ അമ്പിളി ദേവി പറഞ്ഞത് . ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ അത് വിവാഹം കഴിഞ്ഞ് ഒരു ആഴ്ചക്കകം അറിയാൻ കഴിയുമല്ലോ.. അത്രയും മോശപ്പെട്ട ഒരു സ്ത്രീ ആയിരുന്നു ഞാൻ എങ്കിൽ “നീ ഞാൻ ഉദ്ദേശിച്ചൊരു സ്ത്രീ അല്ല” എന്ന് പറഞ്ഞ് കളഞ്ഞിട്ടു പോകാമായിരുന്നല്ലോ. പിന്നെയും ഓരോ പ്രശ്നമാണ് ഉണ്ടാക്കി പലതവണ ശാരീരികമായി ഉപദ്രവിക്കുകയിരുന്നു. പ്രസവസമയത്തൊക്കെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. മോശം വാക്കുകളും ഉപയോഗിക്കാറുണ്ടായിരുന്നു എന്നും അമ്പിളി ദേവി നിറകണ്ണുകളോടെ പറഞ്ഞു.

ആദിത്യനെ കുറിച്ച് അറിയാവുന്ന രണ്ടു കാര്യമുണ്ടായിരുന്നു.. ഒരു ലീഗൽ മാര്യേജും ഒരു ലിവിങ് ടുഗെതറും അതിൽ ഒരു കുട്ടിയുണ്ടെന്നും. അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റവും ബഹുമാനവും സൗമ്യതയും കൊണ്ടാണ് വിശ്വസിച്ചു പോയതെന്നും കുഞ്ഞിനോട് നല്ലപോലെ ഇടപെടുമായിരുന്നു എന്നും അമ്പിളി പറയുന്നു.

ഓരോ വീടുകളിലും പെൺപിള്ളേരെ മയക്കിചെന്നുകയറുന്നത് അവിടുന്ന് കിട്ടാവുന്നത്ര പണം തട്ടിക്കൊണ്ട് പോകാനാണെന്നും അമ്പിളിയുടെ വീട്ടിൽ നിന്നും പണം തട്ടിയെടുത്തു എന്നും അമ്പിളിയുടെ അമ്മയും പ്രതികരിച്ചു. അതോടൊപ്പം തൃശൂരിലെ സ്ത്രീയിൽ നിന്നും സ്വർണ്ണം വാങ്ങിയിട്ടുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. വിവാഹത്തട്ടിപ്പ് വീരൻ എന്ന പേര് ആദിത്യന് ഇടണം എന്നാണ് അമ്പിളി ദേവിയുടെ ‘അമ്മ പറയുന്നത്.

എന്നാൽ ഇതിനോടകം തന്നെ നിരവധി മാധ്യമങ്ങൾക്കു ആദിത്യൻ അഭിമുഖം നൽകി. അതിലെല്ലാം അമ്പിളിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഒരേ സമയം രണ്ടുപേരെ കൊണ്ടുനടന്നവളാണ് അമ്പിളി ദേവി എന്ന് ആദിത്യൻ തെളിവ് സഹിതം കാണിക്കുകയും ചെയ്തു. അതേസമയം , തൃശ്ശൂരിൽ ആദിത്യന് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്ന സ്ത്രീയും പ്രതികരണവുമായി രംഗത്തു വന്നിരുന്നു.

എന്റെ കുഞ്ഞിന്റെ അച്ഛന്‍ നിങ്ങളുടെ ഭര്‍ത്താവല്ല, അതെന്റെ ഭര്‍ത്താവാണ് എന്ന് ഇനിയെങ്കിലും കേള്‍ക്കൂ. മറ്റുള്ളവര്‍ പറഞ്ഞുനടക്കുന്ന വിഷയങ്ങള്‍ കേട്ടിട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ. നിങ്ങളുടെ ഭര്‍ത്താവ് നല്ല വ്യക്തിയാണ്. അയാള്‍ നിങ്ങളുടെ മകനേയും, മറ്റൊരാളില്‍ ഉണ്ടായ മകനേയും പൊന്നുപോലെ നോക്കുന്നില്ലേ. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു. അതുകൊണ്ട് അത് മനസ്സിലാക്കൂ എന്നാണ് ആ സ്ത്രീ പറഞ്ഞത്.

about ambili devi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top