Malayalam
ഞാനെന്തിന് മറയ്ക്കണം, എന്റെ കുഞ്ഞിന്റെ അച്ഛൻ അയാളാണ്! അമ്പിളിയ്ക്ക് മുന്നിൽ ആരോപണവിധേയായ സ്ത്രീ, വമ്പൻ തെളിവുകൾ നിരത്തി തൃശ്ശൂരിലെ സ്ത്രീ
ഞാനെന്തിന് മറയ്ക്കണം, എന്റെ കുഞ്ഞിന്റെ അച്ഛൻ അയാളാണ്! അമ്പിളിയ്ക്ക് മുന്നിൽ ആരോപണവിധേയായ സ്ത്രീ, വമ്പൻ തെളിവുകൾ നിരത്തി തൃശ്ശൂരിലെ സ്ത്രീ
ദാമ്പത്യ ജീവിതത്തിലെ പ്രശ്ങ്ങളെക്കുറിച്ച് അമ്പിളി ദേവി തുറന്ന് പറഞ്ഞത് വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ഭർത്താവും നടനുമായ ആദിത്യന് നേരെ ആരോപങ്ങളായിരുന്നു അമ്പിളി ഉന്നയിച്ചത്.
ഇതിന് പിന്നാലെ ആദിത്യൻ അമ്പിളിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് എത്തിയിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും, ആ സ്ത്രീയും ആദിത്യനും തന്നെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നുണ്ട് എന്നായിരുന്നു അമ്പിളി തുറന്ന് പറഞ്ഞത്. എന്നാൽ ആ സ്ത്രീയുമായി തനിയ്ക്ക് വെറും സൗഹൃദം മാത്രമായിരുന്നുവെന്നാണ് ആദിത്യൻ പറഞ്ഞത്
എന്നാൽ ഇപ്പോൾ ഇതാ ആരോപണ വിധേയായ സ്ത്രീ അമ്പിളിയോട് സംസാരിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് ആദിത്യൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പുറത്ത്‌വിട്ടത്.
ആരോപണവിധേയയുടെ വാക്കുകൾ ഇങ്ങനെയാണ്
‘അമ്പിളീ നൂറു തവണ ഞാൻ നിങ്ങളോട് പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണ് എന്ന് ഇനിയെങ്കിലും കേൾക്കൂ’, എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. മറ്റുള്ളവർ പറഞ്ഞുനടക്കുന്ന വിഷയങ്ങൾ കേട്ടിട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ. നിങ്ങളുടെ ഭർത്താവ് നല്ല വ്യക്തിയാണ്’, എന്നും വീഡിയോയിലൂടെ അവർ പറയുന്നു.
അയാൾ നിങ്ങളുടെ മകനേയും, മറ്റൊരാളിൽ ഉണ്ടായ മകനേയും പൊന്നുപോലെ നോക്കുന്നില്ലേ. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു. ഇതൊക്കെ ഞാൻ നേരിട്ട് കാണുന്നത് അല്ലേ? അദ്ദേഹത്തിന്റെ സ്നേഹം എനിക്ക് മാത്രമല്ല, കേരളത്തിലുള്ള ഒരുപാട് സ്ത്രീകൾ അതിനു കമന്റ് ചെയ്തിട്ടുണ്ട്. അവർ എല്ലാവരിലും നിങ്ങളുടെ ഭർത്താവ് മോശം പ്രവർത്തിക്കുക അല്ല ചെയ്തിരിക്കുന്നത്. അതുകൊണ്ട് അത് മനസിലാക്കൂ’,
‘ആരെങ്കിലും പറയുന്ന കഥകൾ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ. അത് വിശ്വസിക്കൂ. നിങ്ങൾ ഒരിക്കൽ ഫോൺ ചെയ്തപ്പോൾ ഞാൻ പറഞ്ഞു, അത് അങ്ങനെ അല്ല, എന്നുള്ളത്. എന്റെ ഫോണിൽ നിന്നും മെസേജ് അയച്ചത് എന്റെ ഭർത്താവാണ്. അത് ഇനിയെങ്കിലും മനസിലാക്കൂ’, എന്നും അവർ പറയുന്നു.
നിങ്ങൾ വിളിച്ചപ്പോ ഞാൻ പറഞ്ഞു, ഇദ്ദേഹം പറഞ്ഞില്ലേ കാര്യങ്ങൾ ഒക്കെ എന്ന്. അതൊന്ന് മനസിലാക്കൂ. എന്റെ പേരിൽ ഒരു ജീവിതം നശിക്കാൻ പോവുകയാണ്. പല കുട്ടികളുടെയും ജീവിതവും നശിക്കാൻ പോവുകയാണ് എന്നുള്ള അവസ്ഥ വന്നപ്പോൾ ആണ് ഞാൻ കൈ പോലും മുറിച്ചത്. ഇനിയെങ്കിലും കള്ളക്കഥകൾ വിശ്വസിക്കല്ലേ, എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ അവർ വീഡിയോയിലൂടെ പറയുന്നുണ്ട്.
തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ പ്രധാന ആരോപണം. ‘ഞാനെന്റെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യന്‍ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ! എന്നായിരുന്നു അമ്പിളി ദേവി പറഞ്ഞത്.
2019 നവംബര്‍ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകന്‍ ഉണ്ട്.