Malayalam
ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേയെന്ന് കമന്റ്; കിടിലൻ മറുപടിയുമായി സിദ്ധാര്‍ഥ്
ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേയെന്ന് കമന്റ്; കിടിലൻ മറുപടിയുമായി സിദ്ധാര്‍ഥ്
പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് സിദ്ധാര്‍ഥ് ഭരതന്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുക്കാന്‍ സിദ്ധാര്‍ഥിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്
സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ള സിദ്ധാര്‍ഥ് വിഷുദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് നേരെ വന്ന ഒരു കമന്റും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേ എന്ന കമന്റുമായാണ് ഒരാള്‍ ചിത്രത്തിന് നേരെ എത്തിയത്. പക്വമായ, ഏറെ ഉചിതമായ മറുപടിയാണ് സിദ്ധാര്‍ഥ് ആ കമന്റിന് നല്‍കിയത്. നിങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്ത് കഴിയുമ്ബോഴാണ് മികച്ച കാര്യങ്ങള്‍ വരുന്നതെന്നാണ് സിദ്ധാര്‍ഥ് നല്കിയ കമന്റ്.
സിദ്ധാര്‍ഥ് പങ്കുവെച്ച ചിത്രത്തില്‍ അമ്മ കെപിഎസി ലളിതയും ഭാര്യ സുജിന ശ്രീധരനും മക്കളായ ഋഷിയും കായലുമാണ് ഉള്ളത്. 2019ലായിരുന്നു സിദ്ധാര്‍ഥും സുജിനയും വിവാഹിതരായത്. 2009-ലായിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. അഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. 2012ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.
