Connect with us

അപ്രതീക്ഷിത എവിക്ഷൻ ? ബിഗ് ബോസ് നിയമം ലംഘിച്ചു ! റംസാൻ പുറത്തേക്ക്?

Malayalam

അപ്രതീക്ഷിത എവിക്ഷൻ ? ബിഗ് ബോസ് നിയമം ലംഘിച്ചു ! റംസാൻ പുറത്തേക്ക്?

അപ്രതീക്ഷിത എവിക്ഷൻ ? ബിഗ് ബോസ് നിയമം ലംഘിച്ചു ! റംസാൻ പുറത്തേക്ക്?

ബിഗ് ബോസ് സീസൺ ത്രീ വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്,.കഴിഞ്ഞ സീസണിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായിട്ടാണ് ഈ സീസൺ കടന്നുപോകുന്നത്. തുടക്കം വളരെ ശാന്തമായി കണ്ട പല മത്സരാർത്ഥികളും ഷോയുടെ അവസാനത്തോട്ട് അടുത്തപ്പോൾ വളരെ ദേഷ്യത്തോടെയാണ് പെരുമാറുന്നത്.

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ റംസാൻ വളരെ സമർത്ഥനായ മത്സരാർഥിയാണ് . എന്നാൽ ഇപ്പോൾ കൂട്ടത്തിൽ ഏറ്റവും അർഗ്ഗ്രസിവ് പെരുമാറുന്ന മത്സരാർത്ഥിയായിരിക്കുമാകയാണ് റംസാൻ . ഈ ആഴ്ചയിലെ വീക്കിലി ടാസ്കാണ് റംസാനെ ഇപ്പോൾ എവിക്ഷന്റെ വക്കിൽ നിർത്തിയിരിക്കുന്നത്. നാട്ടുകൂട്ടം എന്നാണ് ടാസ്കിന്റെ പേര്. രണ്ടു ടീം ആയി തിരിഞ്ഞു നടത്തുന്ന മത്സരത്തിൽ ഓരോ വ്യക്തികളുടെയും കുറ്റങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യാൻ സാധിക്കും.

പൊളി ഫിറോസും സജ്‌നയും പുറത്തായതിന് ശേഷം ബിഗ് ബോസ് വീട് ശാന്തമായെന്ന പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പൊളി ഫിറോസിനെയും സജ്‌നയെയും പുറത്താക്കിയത് നിങ്ങൾ ഓർക്കുന്നില്ലേ.. രമ്യയെ ബ്ലാക്ക് മെയിൽ ചയ്തു എന്ന കാരണം പറഞ്ഞാണ് ആ അപ്രതീക്ഷിത എവിക്ഷൻ നടന്നത്.

എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ വിഡിയോയിൽ റംസാൻ ചെരുപ്പൂരി എറിയുന്ന സീൻ ആണ് കാണിക്കുന്നത്. സായിയെ ലക്ഷ്യം വച്ചെറിയുന്നതായിട്ടാണ് കാണിക്കുന്നതെങ്കിലും മണിക്കുട്ടന്റെ ദേഹത്താണ് കൊണ്ടത്. ആരെയായാലും ശരി ബിഗ് ബോസ് റൂൾ തെറ്റിച്ച് റംസാൻ കാലിൽ കിടക്കുന്ന ചെരുപ്പ് ഊറി എറിയുന്നതാണ് കാണിച്ചിരിക്കുന്നത്.ഇത് തീർച്ചയായും ബിഗ് ബോസ് വീട്ടിൽ നടക്കുന്ന വൻ ട്വിസ്റ്റ് തന്നെയായിരിക്കും.

റംസാന്‍ ചെരുപ്പെറിയുന്നത് കൊണ്ടിരിക്കുന്നത് മണിക്കുട്ടന്റെ ദേഹത്താണ് . ഇതോടെ അല്‍പ്പ നിമിഷം ബിഗ് ബോസ് വീട് അമ്പരന്ന് നിശബ്ദമാവുന്നതായും കാണാം. ഇതേ തുടര്‍ന്ന് പ്രകോപിതനായ മണിക്കുട്ടന്‍ റംസാന് നേര്‍ക്ക് ദേഷ്യത്തോടെ വന്നടുക്കുന്നതായും വിഡിയോയിൽ കാണാം. പിന്നീട് വലിയ വഴക്ക് ഉണ്ടാവുകയും കിടിലം ഫിറോസ് മണിക്കുട്ടനോട് തല്ലെടാ എന്ന് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നത് .

ഇന്നത്തെ എപ്പിസോഡിൽ വ്യക്തമായി എന്താണ് നടന്നതെന്ന് അറിയാം. ഏതായാലും പൊളി ഫിറോസ് പുറത്തുപോയ സംഭവം വച്ച് നോക്കുമ്പോൾ റംസാനെ പുറത്താക്കേണ്ടതാണ്. ഇതിനോടകം തന്നെ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. റംസാനെതിരെ നിയമനടപടിയുണ്ടാകണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കുട്ടികളും കുടുംബങ്ങളുമെല്ലാം കാണുന്ന പരിപാടിയില്‍ ഇതുപോലെ ചെയ്യുന്നത് ശരിയാണോ എന്നാണ് ബിഗ് ബോസ് ആരാധകരും ചോദിക്കുന്നത് . മത്സരാര്‍ത്ഥികളെ ദേഹോപദ്രവം ചെയ്യാന്‍ പാടില്ലെന്ന നിയമം റംസാന്‍ ലംഘിച്ചതായാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കരുതെന്നും റംസാനെതിരെ നടപടി വേണമെന്നും സോഷ്യല്‍ മീഡിയ ശക്തമായി തന്നെ പറയുന്നു. റംസാനെ പുറത്താക്കണമെന്നൊണ് ഭൂരിഭാഗവും പറയുന്നത്.

about bigg boss

More in Malayalam

Trending