Malayalam
‘ബറോസ്’ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു; വൈറലായി ചിത്രങ്ങൾ
‘ബറോസ്’ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു; വൈറലായി ചിത്രങ്ങൾ
മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ‘ബറോസ്’ സിനിമയുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു. സിനിമയുടെ പൂജ ചിത്രങ്ങളും ലൊക്കേഷന്‍ ചിത്രന്ഹങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ മറ്റൊരു ലൊക്കേഷന്‍ ചിത്രമാണ് വൈറലാകുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
സംവിധായകന്റെ കസേരയില്‍ കാലിന്മേല് കാലുകയറ്റി ഇരുന്ന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍, ക്യാമറ കൊണ്ട് ദൃശ്യം പകര്‍ത്തുന്ന സന്തോഷ് ശിവന്, നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ എന്നിവരാണ് ചിത്രത്തില്‍ ഉള്ളത്. ചില അണിയറപ്രവര്‍ത്തകരേയും പുറകിലായി കാണാം.ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്
ഗോവയില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. അണിയറപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഗോവയിലെ ചിത്രീകരണം അവസാനിപ്പിച്ച് കൊച്ചിയില്‍ എത്തുകയായിരുന്നു. കൊച്ചിയില്‍ നവോദയ സ്റ്റുഡിയോയില്‍ സെറ്റിട്ട് ആണ് ഇപ്പോള്‍ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്.
പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ സ്പാനിഷ് താരങ്ങളായ പാസ്വേഗ, റാഫേല്‍ അമര്‍ഗോ എന്നീ താരങ്ങളും വേഷമിടും. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
